Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്വപ്‌നയുടെ മൊഴി ചോർന്നത് കസ്റ്റംസിൽ നിന്നെന്ന് ഐബിയുടെ അന്വേഷണ റിപ്പോർട്ട്; മൊബൈലിൽ മൊഴി പകർത്തി ബ്ലൂടൂത്ത് വഴി ഭാര്യയുടെ മൊബൈലിൽ എത്തിച്ചു മാധ്യമങ്ങൾക്ക് നൽകിയത് കസ്റ്റംസ് സൂപ്രണ്ട് പത്മരാജൻ നമ്പ്യാർ; മൊഴി ചോർത്തിയതിന് ഉദ്യോഗസ്ഥനെതിരെ നടപടി കൈക്കൊള്ളും; പത്മരാജൻ മൊഴി ചോർത്തി നൽകിയപ്പോൾ പണികിട്ടിയ എൻഎസ് ദേവ് തീർത്തും നിരപരാധി; ജൂലൈ 31ാം തീയ്യതി മൊഴിയെടുത്ത സംഘത്തിലും ദേവ് ഇല്ല; കുറ്റ വിമുക്തനാക്കപ്പെടുന്നത് മിടുക്കനായ ഉദ്യോഗസ്ഥൻ

സ്വപ്‌നയുടെ മൊഴി ചോർന്നത് കസ്റ്റംസിൽ നിന്നെന്ന് ഐബിയുടെ അന്വേഷണ റിപ്പോർട്ട്; മൊബൈലിൽ മൊഴി പകർത്തി ബ്ലൂടൂത്ത് വഴി ഭാര്യയുടെ മൊബൈലിൽ എത്തിച്ചു മാധ്യമങ്ങൾക്ക് നൽകിയത് കസ്റ്റംസ് സൂപ്രണ്ട് പത്മരാജൻ നമ്പ്യാർ; മൊഴി ചോർത്തിയതിന് ഉദ്യോഗസ്ഥനെതിരെ നടപടി കൈക്കൊള്ളും; പത്മരാജൻ മൊഴി ചോർത്തി നൽകിയപ്പോൾ പണികിട്ടിയ എൻഎസ് ദേവ് തീർത്തും നിരപരാധി; ജൂലൈ 31ാം തീയ്യതി മൊഴിയെടുത്ത സംഘത്തിലും ദേവ് ഇല്ല; കുറ്റ വിമുക്തനാക്കപ്പെടുന്നത് മിടുക്കനായ ഉദ്യോഗസ്ഥൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി ചോർത്തി മാധ്യമങ്ങൾക്ക് നൽകിയത് കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ട്. കൊച്ചിയിലെ കസ്റ്റംസ് സൂപ്രണ്ട് പത്മരാജൻ നമ്പ്യാരാണ് ജനം ടിവി കോ ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർക്കെതിരായ സ്വപ്‌നയുട മൊഴിയുടെ പ്രധാന ഭാഗം ചോർത്തി നൽകിയതിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നത്. ഇദ്ദേഹമാണ് മൊഴി ചോർത്തിയതെന്ന് ഐബി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കസ്റ്റംസ് കമ്മീഷണറുടെ ആവശ്യപ്രകാരമായിരുന്നു മൊഴിചോർച്ചയിൽ അന്വേഷണം നടന്നത്. അന്വേഷണത്തിൽ പത്മരാജനാണ് വില്ലൻ സ്ഥാനത്തു വന്നത്.

കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥനായ പത്മരാജൻ നമ്പ്യാർ തന്റെ മൊബൈൽ ഫോണിൽ ചിത്രീകരിച്ച മൊഴിയാണ് പുറത്തുവന്നത്. ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പേരിലുള്ള മൊബൈലിൽനിന്നാണ് മൊഴിപ്പകർപ്പിന്റെ ചിത്രം പുറത്തായത്. അനിൽ നമ്പാര്യുമായി ബന്ധപ്പെട്ട സ്വപ്നയുടെ മൊഴിയുടെ പകർപ്പ് മാത്രമാണ് പുറത്തുവന്നത്. മൊഴി ചോർന്നതിന്റെ പേരിൽ അന്വേഷണസംഘത്തിൽനിന്ന് മാറ്റിനിർത്തിയ അസിസ്റ്റന്റ് കമ്മിഷണർ എൻ.എസ്.ദേവിനെ പൂർണമായും കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ടാണ് ഐബി നൽകിയിരിക്കുന്നത്. എൻ.എസ്.ദേവിന്റെ ആവശ്യപ്രകാരമാണ് ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന് കസ്റ്റംസ് കമ്മിഷണർ സുമിത് കുമാർ ഐ.ബിയോട് ആവശ്യപ്പെടുന്നത്. ദേവിന്റെ സത്യാസന്ധത കൂടിയാണ് ഇവിടെ തെളിയിക്കപ്പെട്ടത്.

സ്വപ്നയെ ആദ്യം ചോദ്യം ചെയ്ത സംഘത്തിൽ കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റന്റ് കമ്മീഷണർ എൻ.എസ് ദേവും ഉണ്ടായിരുന്നു. എന്നാൽ, അന്ന് അനിൽ നമ്പ്യാർക്കെതിരായ മൊഴി ഉണ്ടായിരുന്നില്ല. ജൂലൈ 31നാണ് അനിൽ നമ്പ്യാർക്കെതിരായ മൊഴി സ്വപ്‌ന സുരേഷ് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയത്. ഈ സംഘത്തിൽ ദേവ് ഉണ്ടായിരുന്നില്ല. അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിൽ രണ്ടു പേർ പുരുഷന്മാരും ഒരാൾ വനിതയുമായിരുന്നു. ഇതിൽ അന്വേഷണസംഘത്തെ നയിച്ച ഉദ്യോഗസ്ഥനായ പത്മരാജനെതിരെയാണ് ഐ.ബി. ഇപ്പോൾ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

പുറത്തുവന്ന ചിത്രം വിശദമായ ഡിജിറ്റൽ പരിശോധയ്ക്ക് വിധേയമാക്കിയിരുന്നു. ഏതു മൊബൈലിലാണ് ചിത്രം പകർത്തിയത്. അതിന്റെ ഐ.എം.ഇ. നമ്പർ, ഏതുവിധത്തിലാണ് ഇത് അയച്ചത് തുടങ്ങിയ എല്ലാ വിശദാംശങ്ങളും ഡിജിറ്റൽ പരിശോധനയിലൂടെ മനസ്സിലാക്കാൻ സാധിച്ചു. മൊഴി കിട്ടി അത് ഫയൽ ചെയ്യും മുമ്പാണ് പത്മരാജൻ മൊബൈലിൽ പകർത്തിയത്. ഇത് പിന്നീട് ഭാര്യക്ക് ബ്ലൂടൂത്ത് വഴി അയച്ചു നൽകുകയായിരുന്നു. മറ്റൊരാൾക്കും ഇങ്ങനെ മൊഴി അയച്ചു നൽകിയെന്നുമാണ് ഐബി കണ്ടെത്തിയിരിക്കുന്നത്.

അന്വേഷണ റിപ്പോർട്ട് കസ്റ്റംസ് കമ്മിഷണർ സുമിത് കുമാറിന് ഐ.ബി. കൈമാറിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകും. നടപടി എന്താകണമെന്നതു സംബന്ധിച്ച് കസ്റ്റംസിന്റെ കേന്ദ്രതലത്തിലുള്ള ഉദ്യോഗസ്ഥരുമായി സുമിത് കുമാർ ചർച്ച നടത്തിവരികയാണ്. പത്മരാജൻ നമ്പ്യാർക്ക് ഇടതു പശ്ചാത്തലം ഉണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സ്വപ്‌ന സുരേഷ് നിരവധി പേർക്കെതിരെ മൊഴി നൽകിയെങ്കിലും അനിൽ നമ്പ്യാർക്കെതിരായ മൊഴി മാത്രമാണ് പുറത്തുവന്നത്. ഫയിലിൽ സ്വീകരിച്ച ശേഷവും മൊഴി മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. ഇങ്ങനെ രണ്ട് തവണയാണ് മൊഴി പുറത്തുപോയത്. ഇതിന് പിന്നിൽ ഗൂഢാലോചന നടന്നെന്ന ആക്ഷേപവും ഉയർന്നിരുന്നു.

വാട്സാപ്പ്, ടെലഗ്രാം എന്നിവയ്ക്ക് പകരം ബ്ലൂടൂത്തിലൂടെ മൊഴിപകർപ്പ് മറ്റൊരു ഫോണിലേക്ക് അയച്ചത് ഇക്കാര്യത്തിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നും സൂക്ഷ്മതയോടെയാണ് ഉദ്യോഗസ്ഥൻ ഇക്കാര്യം ചെയ്തിരിക്കുന്നതെന്നും ഉള്ളതിന്റെ വ്യക്തമായ സൂചനയാണ്. ഈ ഉദ്യോഗസ്ഥന് ഇടതുപക്ഷ പശ്ചാത്തലമുള്ളതായും റിപ്പോർട്ട് ഉണ്ട്. ഇടതുപക്ഷ വിദ്യാഭ്യാസ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചയാളാണ് ഇയാൾ. പിണറായി വിജയനെ പുകഴ്‌ത്തിക്കൊണ്ടും ഫേസ്‌ബുക്കിൽ സജീവമായിരുന്നു ഇദ്ദേഹം. ചെങ്കൊടി കാണുമ്പോൾ ഈൻക്വലാബ് വിളിക്കാൻ തോന്നുന്നെന്നാണ് കസ്റ്റംസ് സുപ്രണ്ട് ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നത്. ജനകീയ സർക്കാർ മുന്നോട്ടെന്ന തലക്കെട്ടോടെ പിണറായി വിജയന്റ ചിത്രമുള്ള കമ്യൂണിസ്റ്റ് കേരളയെന്ന സിപിഎം അനുകൂല ഫെയ്സ് ബുക്ക് ഗ്രൂപ്പിലെ പോസ്റ്റുകളും പത്മരാജൻ ഷെയർ ചെയ്തിട്ടുണ്ട്.

അന്താരാഷ്ട്ര യോഗാ ദിനത്തെ വിമർശിച്ച് മുമ്പ് എഴുതിയൊരു പോസ്റ്റിൽ എന്നാൽ മന്ത്രവാദം കൂടി നടത്തേണ്ടതാണെന്ന് പറഞ്ഞ് യോഗയെ ആക്ഷേപിക്കുന്നുമുണ്ട്. കസ്റ്റംസ് ഫ്രണ്ട്സ് എന്ന കസ്റ്റംസ് ഓഫീസർമാരുടെ വാട്സാപ്പ് ഗ്രൂപ്പിലൂടെയും അന്വേഷണ ഉദ്യോഗസ്ഥനായ പത്മരാജൻ നമ്പ്യാർ സി പി എം അനുകൂല പോസ്റ്റുകളിട്ടിരുന്നു. അതേസമയം അനിൽ നമ്പ്യാരെ ചോദ്യം ചെയ്തു എന്ന കാരണം കൊണ്ടാണ് കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റന്റ് കമ്മീഷണർ എൻ.എസ് ദേവിനെ മാറ്റിയിരുന്നത്. എന്നാൽ, തന്റെ സത്യാസന്ധത വെളിപ്പെടുത്താൻ വേണ്ടി അദ്ദേഹം നിലകൊള്ളുകയും അന്വേഷണം ആവശ്യപ്പെടുകയായിരുമായിരുന്നു. മൊഴി ചോർന്നതിൽ കേന്ദ്രവും അതൃപ്തി അറിയിച്ചിരുന്നു.

മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരുമായി ദീർഘകാല ബന്ധമുണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തിയതായി വാർത്ത പുറത്തുവന്നിരുന്നു. അനിൽ നമ്പ്യാരുമായി 2018 മുതൽ ബന്ധമുണ്ടെന്നാണ് അവർ കസ്റ്റംസിനോട് പറഞ്ഞത്. സ്വർണക്കടത്ത് പിടിക്കപ്പെട്ട ദിവസം അനിൽ നമ്പ്യാർ തന്നെ വിളിച്ചിരുന്നു. സ്വർണം കൊണ്ടുവന്നത് ഡിപ്ലോമാറ്റിക് ബാഗിൽ അല്ലെന്ന പ്രസ്താവന ഇറക്കണമെന്ന് കോൺസുലേറ്റ് ജനറലിനോട് ആവശ്യപ്പെടാൻ അന്ന് നിർദ്ദേശിച്ചു. അറ്റ്‌ലസ് രാമചന്ദ്രൻ ദുബായിൽ ജയിലിലായ സമയത്താണ് അനിൽ നമ്പ്യാരുമായി പരിചയപ്പെടുന്നതെന്ന് സ്വപ്ന സുരേഷ് പറയുന്നു. ദുബായിൽ ഒരു വഞ്ചനാക്കേസ് നിലനിൽക്കുന്നതിനാൽ അറസ്റ്റ് ഭയന്ന് അനിൽ നമ്പ്യാർക്ക് ഇവിടേക്ക് വരാൻ സാധിക്കുമാരുന്നില്ല.

അറ്റ്‌ലസ് രാമചന്ദ്രനുമായി ഇന്റർവ്യൂ നടത്തുന്നതിനായി അനിൽ നമ്പ്യാർക്ക് യുഎഇയിലേക്ക് പോകേണ്ടതുമുണ്ടായിരുന്നു. എന്നാൽ കേസ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അത് സാധിക്കുമായിരുന്നില്ല. അതിനാൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ഈയൊരു കാര്യത്തിന് വേണ്ടി രണ്ട് വർഷം മമ്പ് അനിൽ നമ്പ്യാർ സരിത്തിനെ വിളിച്ചിരുന്നു. സരിത്ത് തന്നെ വിളിക്കുകയും വിഷയം താൻ വഴി കോൺസുലേറ്റ് ജനറലിന് മുമ്പിലെത്തിക്കുകയുമായിരുന്നു. കോൺസുലേറ്റ് ജനറലാണ് ദുബായിലെ തന്റെ സ്വാധീനം ഉപയോഗിച്ച് അനിൽ നമ്പ്യാർക്ക് വേണ്ടി പ്രശ്‌നങ്ങൾ ഉണ്ടാകാതെ നോക്കിയത്. ഇതിന്റെ നന്ദി അറിയിക്കാനായി 2018-ൽ താജ് ഹോട്ടലിൽ വെച്ച് അനിൽ നമ്പ്യാർ തനിക്ക് അത്താഴവിരുന്ന് നൽകിയെന്നും ഒരുമിച്ച് മദ്യം കഴിച്ചുവെന്നും സ്വപ്ന കസ്റ്റംസിന് മൊഴി നൽകിയിരുന്നുവെന്നാണ് പുറത്തുവന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP