Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡോ. മുഹമ്മദ് ശരീഫ് മഞ്ഞപ്പാറക്ക് അജ് വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ് നൽകി

ഡോ. മുഹമ്മദ് ശരീഫ് മഞ്ഞപ്പാറക്ക് അജ് വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

ജിദ്ദ: ഇരുപത്തിയാറ് വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന അൽ അൻവാർ ജസ്റ്റീസ് ആൻഡ് വെൽഫെയർ അസോസിയേഷൻ (അജ് വ) ജിദ്ദ ഘടകം ട്രഷററും ജിദ്ദയിലെ സാമൂഹ്യ പ്രവർത്തകനുമായിരുന്ന കൊല്ലം ജില്ലയിലെ ആയൂർ മഞ്ഞപ്പാറ സ്വദേശി ഡോക്ടർ മുഹമ്മദ് ശരീഫിന് ജിദ്ദ കമ്മിറ്റി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് യാത്രയയപ്പ് നൽകി.

ജിദ്ദ സീപോർട്ടിൽ കോൺട്രാക്ടിങ്ങ് കമ്പനിക്ക് കീഴിൽ പ്രഥമ ശുശ്രൂഷാ വിഭാഗത്തിൽ ഡോക്ടർ ആയി സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം ഹജ്ജ് വേളയിൽ മിനയിലെയും, ഹറമിലെയും ഹാജിമാർക്കുള്ള വളണ്ടിയർ സേവന രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്നു. കൃത്യ നിഷ്ഠയും, ആത്മാർഥതയും പാലിച്ചിരുന്ന ഡോക്ടർ എല്ലാ വിധത്തിലും സദാ പരസഹായ സന്നദ്ധനായിരുന്നു.

ജിദ്ദ കമ്മിറ്റി ഓഫീസിൽ നടന്ന ഹ്രസ്വമായ യാത്രയപ്പ് ചടങ്ങിൽ പ്രസിഡണ്ട് വിജാസ് ഫൈസി ചിതറ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂർ സ്വാഗതം പറഞ്ഞു. യാത്രയയപ്പ് യോഗം വൈസ് പ്രസിഡണ്ട് മനാഫ് മൗലവി പനവൂർ ഉദ്ഘാടനം ചെയ്തു. അജ് വ യോഗങ്ങൾ ഉൾപ്പടെയുള്ള എല്ലാ പരിപാടികളിലും പാലിക്കുന്ന കൃത്യ നിഷ്ഠതയും ജോലിയുടെ തിരക്കിനിടയിലും സംഘടനാ പ്രവർത്തനത്തിലുള്ള ജാഗ്രതയും വലിപ്പ ചെറുപ്പമില്ലാതെയുള്ള പരിചിത ഭാവത്തിലുള്ള പുഞ്ചിരിയും ഹജ്ജ് സേവന രംഗത്ത് നടത്തുന്ന അക്ഷീണ പ്രവർത്തനങ്ങൾ മാതൃകാപരവും മറ്റുള്ളവരിൽ നിന്ന് ഡോക്ടറെ വ്യത്യസ്ഥനാക്കുന്നുവെന്ന് വൈസ് പ്രസിഡണ്ട് മനാഫ് മൗലവി പനവൂർ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.

തുടർന്ന് ജിദ്ദ കമ്മിറ്റിയുടെ നിസ്വാർത്ഥ സാമൂഹിക സന്നദ്ധ പ്രവർത്തനത്തിനും, ആത്മാർത്ഥമായ സംഘടനാ നേതൃത്വത്തിനും ഉള്ള സ്‌നേഹോപഹാരം പ്രസിഡണ്ട് വിജാസ് ഫൈസി നൽകി ആദരിച്ചു. തുടർന്ന് ഡോ. മുഹമ്മദ് ശരീഫ് നടത്തിയ വികാരഭരിതമായ നന്ദി പ്രസംഗം അദ്ദേഹത്തിന്റെയും മറ്റുള്ളവരുടേയും കണ്ണ് നിറയിച്ചു. തന്റെ പ്രവാസ ജീവിതത്തിൽ നിരവധി രാഷ്ട്ര ങ്ങളിലെ സഹോദരങ്ങളുമായി സംവദിക്കാൻ സാധിച്ചു എന്നതും മക്കയിൽ ഉൾപ്പടെ യുള്ള സന്നദ്ധ സേവനങ്ങൾ വലിയ അനുഭവങ്ങളാണ് വ്യക്തിപരമായി എനിക്ക് സമ്മാനിച്ചത് എന്നും അജ് വ ഉൾപ്പടെയുള്ള വിവിധ പ്രവാസി സംഘടനകളിലൂടെ കേരളത്തിലുടനീളം കുറെ സഹോദരങ്ങളെ എനിക്ക് ലഭിച്ചു എന്നത് വലിയ ഭാഗ്യമായി കാണുന്നെന്നും ശിഷ്ട ജീവിതം നാട്ടിലും കഴിയുന്ന പോലെ സേവന സന്നദ്ധ രംഗത്ത് തുടരാൻ തന്നെ യാണ് ആഗ്രഹിക്കുന്നതെന്നും, നാട്ടിൽ വരുമ്പോൾ സഹപ്രവർത്തകർ തന്റെ വീട്ടിൽ വന്ന് സന്ദർശിക്കണമെന്നും , പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്നും അജ് വയുടെ പ്രിയപ്പെട്ട ഡോക്ടർ സദസ്സിനോട് പറഞ്ഞു.

അജ് വ ജോയ്ന്റ് സെക്രട്ടറി അബ്ദുൽ റസാഖ് മാസ്റ്റർ മമ്പുറം ആശംസകൾ നേർന്നു കൊണ്ട് യോഗത്തിന് നന്ദി പറഞ്ഞു. വൈസ് പ്രസിഡണ്ട് ശഫീഖ് കാപ്പിൽ, അബ്ദുൾ റഷീദ് ഓയൂർ, നൗഷാദ് ഓച്ചിറ, അബ്ദുൾ ലത്ത്വീഫ് കറ്റാനം, ദിലീപ് താമരക്കുളം എന്നിവർ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP