Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാംഗ്ലൂരിലെ മയക്കുമരുന്ന് മാഫിയാ സംഘങ്ങൾക്ക് കേരളത്തിലെ സിപിഎം പാർട്ടി സെക്രട്ടറിയുടെ മകൻ ഉൾപ്പെടെയുള്ളവരുമായുള്ള ബന്ധങ്ങളെ സംബന്ധിച്ച് തെളിവുകൾ പുറത്തുവന്നിട്ടും അന്വേഷിക്കാത്തത് ദുരൂഹം; കോവിഡ് പ്രതിസന്ധി മുതലെടുത്ത് ഭരണകക്ഷി ബന്ധങ്ങൾ പ്രയോജനപ്പെടുത്തി അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് സംഘങ്ങൾ കേരളത്തെ കീഴ്‌പ്പെടുത്തുന്നു;അന്വേഷണം വേണമെന്ന് ചെന്നിത്തലയുടെ കത്ത് മുഖ്യമന്ത്രിക്ക്

ബാംഗ്ലൂരിലെ മയക്കുമരുന്ന് മാഫിയാ സംഘങ്ങൾക്ക് കേരളത്തിലെ സിപിഎം പാർട്ടി സെക്രട്ടറിയുടെ മകൻ ഉൾപ്പെടെയുള്ളവരുമായുള്ള ബന്ധങ്ങളെ സംബന്ധിച്ച് തെളിവുകൾ പുറത്തുവന്നിട്ടും അന്വേഷിക്കാത്തത് ദുരൂഹം; കോവിഡ് പ്രതിസന്ധി മുതലെടുത്ത് ഭരണകക്ഷി ബന്ധങ്ങൾ പ്രയോജനപ്പെടുത്തി അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് സംഘങ്ങൾ കേരളത്തെ കീഴ്‌പ്പെടുത്തുന്നു;അന്വേഷണം വേണമെന്ന് ചെന്നിത്തലയുടെ കത്ത് മുഖ്യമന്ത്രിക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മയക്ക് മരുന്ന് കള്ളക്കടത്ത് കേസിൽ ബാംഗ്ളൂരിൽ അറസ്റ്റിലായ പ്രതികൾക്ക് സി പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ അടക്കമുള്ളവരുമായും സിനിമാരംഗത്തെ മറ്റു ചില പ്രമുഖരുമായും ബന്ധമുണ്ടെന്ന വാർത്തകൾ പുറത്ത് വരുന്നതിന്റെ പശ്ചാത്തലത്തിൽ ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.

മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിന് കേരളത്തിൽ ശക്തമായ വേരുകളും, ബന്ധങ്ങളും ഉള്ളതായും, ഉന്നത സ്വാധീനവും, ബന്ധങ്ങളും ഉപയോഗപ്പെടുത്തി ഇവർ സംസ്ഥാനത്ത് ആഴത്തിൽ വേരുറപ്പിച്ചതായും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല കത്തിൽ സൂചിപ്പിക്കുന്നു. ലോക്ഡൗൺ കാലത്തെ നിയന്ത്രണങ്ങൾ നിലനിൽക്കേ ലഹരിമരുന്ന് മാഫിയ സംഘങ്ങൾക്ക് സംസ്ഥാനത്തെ ഒരു റിസോർട്ടിൽ പരസ്യമായി ഒത്തുചേരാനും, നിശാപാർട്ടി സംഘടിപ്പിക്കാനും കഴിഞ്ഞത് സംസ്ഥാനത്തെ ഭരണ-രാഷ്ട്രീയ സംവിധാനങ്ങളിൽ ഇവർക്കുള്ള സ്വാധീനവും, ആഴത്തിലുള്ള ബന്ധവും വ്യക്തമാക്കുന്നതാണ്.

കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയും, സാമൂഹിക അസ്വസ്ഥതകളും മുതലെടുത്ത് മയക്കുമരുന്ന് സംഘങ്ങൾ കേരളത്തിൽ പ്രവർത്തനം വിപുലമാക്കുന്നതിന്റെ സൂചനകളാണ് ഇതെല്ലാം. അതുകൊണ്ട് ഇതിനെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്തി മയക്ക് മരുന്ന് മാഫിയയുടെ അടിവേരറുക്കണമെന്നും, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല കത്തിലൂടെ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.

കത്തിന്റെ പൂർണ്ണരൂപം

04.09.2020.

ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മയക്കുമരുന്ന് കള്ളക്കടത്തു റാക്കറ്റിൽപ്പെട്ട ചിലരെ കേന്ദ്ര നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തതായും അതിലെ ചില പ്രതികൾക്ക് കേരളത്തിലെ സിപിഎം സംസ്ഥാനസെക്രട്ടറിയുടെ മകനടക്കമുള്ളവരുമായി അടുത്ത ബന്ധമുള്ളതായുള്ള വാർത്തകളും, തെളിവുകളും പുറത്തുവന്നിട്ടുണ്ടല്ലോ. ഈ ലഹരിമരുന്ന് മാഫിയാ അംഗങ്ങൾക്ക് കേരളത്തിലും ശക്തമായ വേരുകളും, ബന്ധങ്ങളും ഉള്ളതായും, ഈ ഉന്നത രാഷ്ട്രീയ സ്വാധീനവും, ബന്ധങ്ങളും ഉപയോഗപ്പെടുത്തി ഇവർ കേരളത്തിലും ആഴത്തിൽ വേരുറപ്പിച്ചതായും സംശയിക്കേണ്ടിയിരിക്കുന്നു.

ലോക്ഡൗൺ കാലത്തെ നിയന്ത്രണങ്ങൾ നിലനിൽക്കേ ഈ ലഹരിമരുന്ന് മാഫിയ സംഘങ്ങൾക്ക് സംസ്ഥാനത്തെ ഒരു റിസോർട്ടിൽ പരസ്യമായി ഒത്തുചേരാനും, നിശാപാർട്ടി സംഘടിപ്പിക്കാനും കഴിഞ്ഞത് സംസ്ഥാനത്തെ ഭരണ-രാഷ്ട്രീയ സംവിധാനങ്ങളിൽ ഇവർക്കുള്ള സ്വാധീനവും, ആഴത്തിലുള്ള ബന്ധവും വ്യക്തമാക്കുന്നതാണ്. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയും, സാമൂഹിക അസ്വസ്ഥതകളും മുതലെടുത്ത് മയക്കുമരുന്ന് സംഘങ്ങൾ കേരളത്തിൽ പ്രവർത്തനം വിപുലമാക്കുന്നതിന്റെ സൂചനകളാണ് ഇതെല്ലാം. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനു പകരം ഈ മാഫിയാ സംഘങ്ങൾക്ക് ഒത്താശ ചെയ്യുന്നതിനുള്ള പരോക്ഷ നടപടികളാണ് ദൗർഭാഗ്യവശാൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്.

ലഹരിക്കടത്ത് കേസിലെ പ്രതികൾക്ക് ലോക്ഡൗൺ കാലത്ത് കുമരകത്ത് നിശാപാർട്ടി നടത്താൻ സാധിച്ചത് ഇതിന്റെ തെളിവാണ്. നിലവിൽ സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ Cotpa കേസുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന സാഹചര്യമാണ്. സംസ്ഥാന പൊലീസിന്റെ നർക്കോട്ടിക്ക് സെല്ലിന്റെ പ്രവർത്തനവും ഏതാണ്ട് നിലച്ചമട്ടാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഞാൻ ആഭ്യന്തര വകുപ്പ്മന്ത്രിയായിരുന്ന അവസരത്തിൽ സ്‌കൂൾ-കോളേജ് കേന്ദ്രീകരിച്ചുള്ള ലഹരിവിരുദ്ധപ്രവർത്തനങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനായി ആരംഭിച്ച ക്ലീൻക്യാമ്പസ്- സേഫ് ക്യാമ്പസ് പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വ്യക്തമല്ല.

ക്യാമ്പസുകൾ കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയാ സംഘങ്ങളെ ശക്തമായ പ്രതിരോധിക്കുന്നതിനും, അമർച്ച ചെയ്യുന്നതിനും പ്രസ്തുത പ്രോഗ്രാമിലൂടെ സാധിച്ചിരുന്നു. ബാംഗ്ലൂരിൽ അറസ്റ്റിലായ മയക്കുമരുന്ന് മാഫിയാ സംഘങ്ങൾക്ക് കേരളത്തിലെ സിപിഎം പാർട്ടി സെക്രട്ടറിയുടെ മകനുൾപ്പെടെയുള്ളവരുമായുള്ള ബന്ധങ്ങളെ സംബന്ധിച്ച് തെളിവുകൾ പുറത്തുവന്നിട്ടും ഇതേക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ സംസ്ഥാനസർക്കാർ തയ്യാറാകാത്തത് ദുരൂഹമാണ്. കോവിഡ് പ്രതിസന്ധി മുതലെടുത്ത് ഭരണകക്ഷി ബന്ധങ്ങൾ പ്രയോജനപ്പെടുത്തി അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് സംഘങ്ങൾ കേരളത്തെ കീഴ്‌പ്പെടുത്തുന്ന സാഹചര്യം യാതൊരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ല.

ഈ സാഹചര്യത്തിൽ ബാംഗ്ലൂരിൽ അറസ്റ്റിലായ മയക്കുമരുന്ന് റാക്കറ്റുകൾക്ക് കേരളത്തിലെ രാഷ്ട്രീയ- സിനിമാ മേഖലകളിലടക്കമുള്ള ബന്ധങ്ങളേയും, സ്വാധീനത്തേയും സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്നും, കേരളത്തെ ലഹരിമരുന്ന് മാഫിയാ സംഘങ്ങളിൽ നിന്നും വിമുക്തമാക്കുന്നതിനുള്ള ശക്തമായ നടപടി സ്വീകരിക്കണമെന്ന് താൽപര്യപ്പെടുന്നു.

വിശ്വസ്തതയോടെ

രമേശ് ചെന്നിത്തല

ശ്രീ. പിണറായി വിജയൻ
ബഹു. മുഖ്യമന്ത്രി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP