Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസുകാർ ആരും ഇതുവഴി പോകേണ്ട.... നിന്നെ കൊല്ലും.... പിന്നെ കേട്ടാലറയ്ക്കുന്ന ചീത്തവിളിയും; അക്രോശിച്ച് ബോണിറ്റിൽ അടിച്ച ശേഷം വൈപ്പറിൽ കരിങ്കൊടി കെട്ടൽ; പൊലീസ് ഓടിയേത്തിയതു കൊണ്ട് രക്ഷപ്പെട്ടെന്ന് ആലത്തൂർ എംപി; വെഞ്ഞാറമൂട്ടിൽ സിപിഎം പ്രവർത്തകരുടെ അക്രമത്തിന് ഇന്ന് ഇരയായത് രമ്യാ ഹരിദാസ് എംപി; ആക്രമണമുണ്ടായത് ചങ്ങനാശ്ശേരിയിലേക്കുള്ള യാത്രാ വഴിയിൽ

കോൺഗ്രസുകാർ ആരും ഇതുവഴി പോകേണ്ട.... നിന്നെ കൊല്ലും.... പിന്നെ കേട്ടാലറയ്ക്കുന്ന ചീത്തവിളിയും; അക്രോശിച്ച് ബോണിറ്റിൽ അടിച്ച ശേഷം വൈപ്പറിൽ കരിങ്കൊടി കെട്ടൽ; പൊലീസ് ഓടിയേത്തിയതു കൊണ്ട് രക്ഷപ്പെട്ടെന്ന് ആലത്തൂർ എംപി; വെഞ്ഞാറമൂട്ടിൽ സിപിഎം പ്രവർത്തകരുടെ അക്രമത്തിന് ഇന്ന് ഇരയായത് രമ്യാ ഹരിദാസ് എംപി; ആക്രമണമുണ്ടായത് ചങ്ങനാശ്ശേരിയിലേക്കുള്ള യാത്രാ വഴിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : വെഞ്ഞാറമൂട്ടിലൂടെ പോയ ആലത്തൂർ എംപി രമ്യ ഹരിദാസിന് നേരെ വധഭീകഷണി. രമ്യാ ഹരിദാസിന്റെ വാഹനം സിപിഎം പ്രവർത്തകർ തടയുകയും വാഹനത്തിൽ കരിങ്കൊടി കെട്ടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതി.

തിരുവനന്തപുരത്തു നിന്നും ചങ്ങനാശ്ശേരിക്ക് പോകുമ്പോൾ രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവമെന്ന് രമ്യ ഹരിദാസ് പറഞ്ഞു. കാറിന്റെ മുൻസീറ്റിലായിരുന്നു താൻ. സിപിഎം പ്രവർത്തകർ തടഞ്ഞതോടെ വാഹനം നിർത്തി. ഇതിനിടെ ഒന്നുരണ്ടുപേർ വാഹനത്തിൽ ഇടിക്കുകയും, വാഹനത്തിൽ കരിങ്കൊടി കെട്ടുകയുമായിരുന്നു.

കോൺഗ്രസുകാർ ആരും ഇതുവഴി പോകേണ്ടെന്നു പറഞ്ഞായിരുന്നു ആക്രമണം. പിന്നാലെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി രമ്യ ഹരിദാസ് പറഞ്ഞു. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപം വച്ചായിരുന്നു സംഭവം. വിവരം അറിഞ്ഞ് പൊലീസ് എത്തി പ്രവർത്തകരെ മാറ്റിയാണ് എംപിയുടെ വാഹനം കടത്തിവിട്ടത്. പൊലീസിൽ പരാതി നൽകിയതായി രമ്യ ഹരിദാസ് പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് ചങ്ങനാശേരിയിലേക്ക് പോകുകയായിരുന്നു എംപി.

വാഹനത്തിൽ എംപി എന്നെഴുതിയ ബോർഡും ഉണ്ടായിരുന്നു. ഇത് കണ്ടാണ് ഡിവൈഎഫ്‌ഐക്കാർ പാഞ്ഞടുത്തത്. മുന്നിൽ രമ്യാ ഹരിദാസ് ആണെന്ന് തിരിച്ചറിഞ്ഞതോടെ ആക്രോശിച്ച് ആക്രമിക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP