Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സാധാരണക്കാർക്കു കേസുകൾ നടത്തുന്നതിനു മാർഗനിർദ്ദേശവുമായി ടെലി ലേ‍ാ; കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ സേവനം സ്ത്രീകൾക്കും കുട്ടികൾക്കും പട്ടികവിഭാഗക്കാർക്കും സൗജന്യം

സാധാരണക്കാർക്കു കേസുകൾ നടത്തുന്നതിനു മാർഗനിർദ്ദേശവുമായി ടെലി ലേ‍ാ; കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ സേവനം സ്ത്രീകൾക്കും കുട്ടികൾക്കും പട്ടികവിഭാഗക്കാർക്കും സൗജന്യം

മറുനാടൻ ഡെസ്‌ക്‌

സാധാരണക്കാർക്കു സിവിൽ, ക്രിമിനൽ കേസുകൾ നടത്തുന്നതിനു സൗജന്യ മാർഗനിർദ്ദേശം നൽകാൻ കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ടെലി ലേ‍ാ. സ്ത്രീധനം, കുടുംബപ്രശ്നം, തലാഖ്, ഗാർഹിക പീഡനം, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം, ഭൂമിതർക്കം, തുല്യവേതനം, ശൈശവ വിവാഹം, ബാലവേല, വിദ്യാഭ്യാസ അവകാശം, അറസ്റ്റ്, ജാമ്യം, പട്ടിക വിഭാഗക്കാർക്കെതിരായ അതിക്രമം തുടങ്ങിയവക്കാണ് ഈ സേവനം ലഭിക്കുക. സ്ത്രീകൾ, കുട്ടികൾ, പട്ടിക വിഭാഗങ്ങൾ, തെ‍ാഴിലാളികൾ, പ്രകൃതിദുരന്ത ബാധിതർ, ഭിന്നശേഷിക്കാർ, മനുഷ്യക്കടത്ത് ഇരകൾ, വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവർ, കേസുകളിൽ അറസ്റ്റിലാകുന്നവർ, കസ്റ്റഡിയിലുള്ളവർ എന്നിവർക്കാണു ടെലി ലേ‍ാ സഹായം ലഭിക്കുക.

ഐടി മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന ഡിജിറ്റൽ സേവാ കേന്ദ്രങ്ങളിലെത്തി രജിസ്റ്റർ ചെയ്താൽ കേസിന്റെ വിവിധ ഘട്ടങ്ങളിൽ നിയമേ‍ാപദേശം ലഭിക്കും. പാനലിലുള്ള അഭിഭാഷകർ ഫേ‍ാണിലോ വിഡിയേ‍ാ കേ‍ാളിലോ ബന്ധപ്പെട്ടാകും നിർദ്ദേശങ്ങൾ നൽകുക. എന്നാൽ, സ്വന്തമായി അഭിഭാഷകനെ നിയമിച്ചു കേസ് നടത്തണം. സ്ത്രീകൾക്കും കുട്ടികൾക്കും പട്ടികവിഭാഗക്കാർക്കും സേവനം സൗജന്യം. മറ്റുള്ളവർക്ക് 30 രൂപ ഫീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP