Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനതല ഓൺലൈൻ ശബ്ദനാടകമത്സരം സമാപിച്ചു; ഇരുൾപാതയിലെ യാത്രികർ മികച്ച നാടകം

സംസ്ഥാനതല ഓൺലൈൻ ശബ്ദനാടകമത്സരം സമാപിച്ചു; ഇരുൾപാതയിലെ യാത്രികർ മികച്ച നാടകം

മറുനാടൻ ഡെസ്‌ക്‌

തൃക്കരിപ്പൂർ: നാടക് തൃക്കരിപ്പൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാനതല ഓൺലൈൻ ശബ്ദനാടകമത്സരം സമാപിച്ചു. ഇമ നാടകവേദി കണ്ണപുരം അവതരിപ്പിച്ച ഇരുൾപാതയിലെ യാത്രികർ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. പ്രഗതി കാസർകോടിന്റെ ഒരുനാൾ പ്രകൃതി രണ്ടാംസ്ഥാനം നേടി. അഗ്നിവൃക്ഷ ഉദിനൂരിന്റെ ശ്വാസവും അന്നൂർ നാടകവീടിന്റെ നാട്ടുവർത്തമാനവും മൂന്നാം സ്ഥാനം പങ്കിട്ടു. 13 ദിവസങ്ങളിലായി ആയിരുന്നു ഓൺലൈൻ നാടക മത്സരം അരങ്ങേറിയത്.

ഇരുൾപാതയിലെ യാത്രികർ എന്ന നാടകത്തിന്റെ രചനയ്ക്ക് പ്രദീപ് മണ്ടൂർ മികച്ച രചയിതാവിനുള്ള പുരസ്കാരം നേടി. ഋഷി ക്രിയേഷൻസ് കൊല്ലം അവതരിപ്പിച്ച ആദി എന്ന നാടകത്തിലെ ഉമേഷ് കൊല്ലത്തെ മികച്ച നടനായും നാടകസംഘം പരിയാരം അവതരിപ്പിച്ച വിതച്ചവനും കൊയ്തവനുമിടയിൽ എന്ന നാടകത്തിലെ നിമിഷ തമ്പാനെ മികച്ച നടിയായും തിരഞ്ഞെടുത്തു. യുട്യൂബ് ഉൾപ്പെടെയുള്ള നവ മാധ്യമങ്ങളിലൂടെ 13 രാത്രികളിലായാണ് നാടകങ്ങൾ അവതരിപ്പിച്ചത്.

സമാപന സമ്മേളനം എഴുത്തുകാരി എസ്.ശാരദക്കുട്ടി ഉദ്ഘാടനം ചെയ്തു. ഇ.വി.ദാമോദരൻ അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി അംഗം ഇ.പി.രാജഗോപാലൻ നാടകങ്ങൾ വിലയിരുത്തി. നാടക് ജില്ലാ സെക്രട്ടറി പി.വി.അനുമോദ്, പി.പി.രഘുനാഥ്, ഒ.പി.ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP