Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്രീനാരായണ മിഷൻ പെർത്ത് ഗുരുദേവന്റെ 166 മത് ജയന്തി ദിനവും പൊന്നിൻ തിരുവോണവും വലിയ ആഘോഷങ്ങളില്ലാതെ ആചരിച്ചു

ശ്രീനാരായണ മിഷൻ പെർത്ത് ഗുരുദേവന്റെ 166 മത് ജയന്തി ദിനവും പൊന്നിൻ തിരുവോണവും വലിയ ആഘോഷങ്ങളില്ലാതെ ആചരിച്ചു

എബി പൊയ്ക്കാട്ടിൽ

പെർത്ത്: ഗുരുദേവന്റെ 166 മത് ജയന്തി ദിനവും പൊന്നിൻ തിരുവോണവും ശ്രീനാരായണ മിഷൻ പെർത്ത് വലിയ ആഘോഷങ്ങളില്ലാതെ ആചരിച്ചു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു മാത്രമായിരുന്നു ഇത്തവണത്തെ തിരുവോണചതയ ദിന പരിപാടികൾ നടന്നത്.തന്റെ ആത്മീയ പ്രഭാവത്തിലൂടെ നിരക്ഷരരും അശരണരുമായ ഒരു ജനതയെ അറിവിന്റെയും, വിജ്ഞാനത്തിന്റെയും, ആത്മീയതയുടേയും ഉന്നതിയിലേക്ക് കൈ പിടിച്ചുയർത്തിയ ഭഗവാൻ ശ്രീ നാരായണ ഗുരുദേവന്റെ ജന്മദിനമാണ് ചിങ്ങമാസത്തിലെ ചതയം നക്ഷത്രം.

ഗുരു ദർശനത്തിന് ഏറെ പ്രാധാന്യവും പ്രശസ്തിയും വർദ്ധിച്ചു വരുന്ന ഇക്കാലത്ത് ശ്രീ നാരായണ ഗുരുദേവന്റെ സ്മരണ പുതുക്കുന്ന ആഘോഷ പരിപാടികൾക്ക് ശ്രീനാരായണമിഷൻ പെർത്ത് പ്രസിഡന്റ് ഷൈബു നാരായൺ ഭദ്രദീപം തെളിയിച്ചു. സെക്രട്ടറി ആർ രാജീവ് സ്വാഗതവും ട്രഷറർ സുനിൽ ചുള്ളിക്കാട് നന്ദിയും രേഖപ്പെടുത്തി. ഗുരുപൂജയും ഗുരുദേവകൃതികളെ ഉൾപ്പെടുത്തിയുള്ള പ്രാർത്ഥനയും തുടർന്ന് തിരുവോണസദ്യയും നടന്നു.

കഴിഞ്ഞ തവണ ഗേററ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുകയും ഉപഹാരന്ഗൾ വിതരണം ചെയ്യുകയും ചെയ്തു. ഗുരുദേവന്റെ മഹാസമാധി ദിനം സെപ്റ്റംബർ 21 ന് ആചരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP