Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അറേബ്യൻ ഭാ​ഗ്യദേവതയുടെ അനു​ഗ്രഹം വീണ്ടും ഇന്ത്യക്കാരന്; ബിഗ് ടിക്കറ്റ് അബുദാബി നറുക്കെടുപ്പിൽ പഞ്ചാബ് സ്വദേശി ഗുർപ്രീത് സിങ്ങിന് ലഭിച്ചത് 20 കോടിയിലേറെ രൂപ

അറേബ്യൻ ഭാ​ഗ്യദേവതയുടെ അനു​ഗ്രഹം വീണ്ടും ഇന്ത്യക്കാരന്; ബിഗ് ടിക്കറ്റ് അബുദാബി നറുക്കെടുപ്പിൽ പഞ്ചാബ് സ്വദേശി ഗുർപ്രീത് സിങ്ങിന് ലഭിച്ചത് 20 കോടിയിലേറെ രൂപ

മറുനാടൻ ഡെസ്‌ക്‌

ദുബായ്: അറേബ്യൻ ഭാ​ഗ്യദേവതയുടെ കടാക്ഷം വീണ്ടും ഇന്ത്യാക്കാരന്. ബിഗ് ടിക്കറ്റ് അബുദാബി നറുക്കെടുപ്പിൽ ദുബായിൽ താമസിക്കുന്ന പഞ്ചാബ് സ്വദേശി ഗുർപ്രീത് സിങ്ങിനാണ് ഒന്നാംസമ്മാനം ലഭിച്ചത്. 20 കോടിയിലേറെ രൂപയാണ് (10 ദശലക്ഷം ദിർഹം) ഗുർപ്രീത് സിങ്ങിന് സമ്മാനമായി ലഭിച്ചത്. ഇതാദ്യമായി ഈ നറുക്കെടുപ്പിൽ ഏർപ്പെടുത്തിയ രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹം ബൾഗേറിയൻ യുവതിക്ക് ലഭിച്ചു. ആകെയുള്ള പത്ത് സമ്മാനങ്ങളിൽ ഗ്രാൻഡ് പ്രൈസ് ഉൾപ്പെടെ ഏഴും ഇന്ത്യക്കാർക്കാണ്. ഇതിൽ ചിലർ മലയാളികളുമാണ്.

കഴിഞ്ഞ മാസം 12നായിരുന്നു ഗുർപ്രീത് സിങ് സമ്മാനം നേടിയ 067757 നമ്പർ ടിക്കറ്റ് വാങ്ങിയത്. ഇന്നലെ നടന്ന 219-ാം നറുക്കെടുപ്പിന് ശേഷം സമ്മാന വിവരം കൈമാറാൻ അധികൃതർ ഫോൺ വിളിച്ചപ്പോൾ ഇദ്ദേഹം ആദ്യം കബളിപ്പിക്കുകയാണ് എന്നാണ് കരുതിയത്. പിന്നീട് യാഥാർഥ്യമാണെന്ന് മനസിലാക്കിയപ്പോൾ, കോവിഡ് ദുരിത കാലത്ത് ലഭിച്ച വൻ സമ്മാനം ഏറെ സന്തോഷം പകരുന്നതായി പറഞ്ഞു.

ബിഗ് ടിക്കറ്റ് അടക്കമുള്ള യുഎഇയിലെ നറുക്കെടുപ്പുകളിലെല്ലാം ഇന്ത്യക്കാരനാണ് പതിവായി സമ്മാനം സ്വന്തമാക്കാറുള്ളത്. ഒക്ടോബർ മൂന്നിന് നട‌ക്കുന്ന അടുത്ത നറുക്കെടുപ്പിൽ 12 ദശലക്ഷം ദിർഹമാണ് സമ്മാനം. ഈ മാസം 30 വരെ ഇതിന്റെ ടിക്കറ്റുകൾ വിൽപന നടത്തും. 500 ദിർഹമാണ് ഒരു ടിക്കറ്റിന്റെ വില. 1000 ദിർഹം നൽകി 2 ടിക്കറ്റെടുത്താൽ ഒരെണ്ണം സൗജന്യമായും ലഭിക്കും. വെബ്സൈറ്റ്: www.bigticket.ae. അബുദാബി, അൽ ഐൻ രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്നും നേരിട്ടും വാങ്ങാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP