Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്ത് മെട്രോ സർവീസുകൾ സെപ്റ്റംബർ ഏഴ് മുതൽ; കേന്ദ്ര സർക്കാർ മാർഗരേഖ പുറത്തിറക്കി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് മെട്രോ സർവീസുകൾ സെപ്റ്റംബർ ഏഴ് മുതൽ ആരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ മാർഗരേഖ പുറത്തിറക്കി. മെട്രോ ട്രെയിനിൽ യാത്ര ചെയ്യുന്നവരെല്ലാം തെർമൽ സ്‌ക്രീനിംഗിനു വിധേയരാകണമെന്നും രോഗ ലക്ഷണങ്ങളുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും മാർഗരേഖയിൽ പറയുന്നു.

യാത്രക്കാർക്ക് മാസ്‌ക് നിർബന്ധമാണ്. സാമൂഹിക അകലം ഉറപ്പാക്കണം. തിരക്ക് ഒഴിവാക്കുന്ന വിധത്തിലാണ് സർവീസുകൾ പുനഃക്രമീകരിക്കേണ്ടത്. പ്ലാറ്റ്‌ഫോമുകളിലും ലിഫ്റ്റുകളിലും എസ്‌കലേറ്ററുകളിലും സാമൂഹിക അകലം നിർബന്ധമാണ്.

സീറ്റുകൾ ഇടവിട്ട് ഒഴിച്ചിടും. മാസ്‌ക്ക് ഇല്ലാത്തവർക്കായി പണം നൽകി മാസ്‌ക് വാങ്ങാൻ മെട്രോ സ്റ്റേഷനുകളിൽ സൗകര്യമൊരുക്കുമെന്നും കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. യാത്രക്കാരെ പ്രവേശന കവാടത്തിൽ തന്നെ തെർമൽ സ്‌കാനിംഗിനു വിധേയരാക്കും. തെർമൽ സ്‌കാനിംഗിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ആശുപത്രിയിലേക്കു പോകാൻ നിർദ്ദേശം നൽകുമെന്നും മാർഗരേഖയിൽ പറയുന്നു.

രാജ്യത്തെ പതിനഞ്ച് മെട്രോ റെയിൽ കോർപ്പറേഷൻ ഡയറക്ടറുമാരുമായി കൂടിയാലോചിച്ചാണ് മാർഗരേഖ തയാറാക്കിയത്. മഹാരാഷ്ട്രയിൽ ഒഴികെയുള്ള മെട്രോ സർവീസുകളാണ് തിങ്കളാഴ്ച മുതൽ ഘട്ടംഘട്ടമായി പ്രവർത്തനം തുടങ്ങുന്നത്. ഡൽഹിയിൽ ആദ്യം യെല്ലോ ലെയിനിൽ സർവീസ് പുനരാരംഭിക്കുമെന്ന് ഡിഎംആർസി പറഞ്ഞു. 12-ാം തീയതിയോടെ പൂർണ സജ്ജമാക്കാനാണ് ആലോചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP