Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഈ ജാതിവാൽ ഗത്യന്തരമില്ലാതെ ഞാൻ ഗസറ്റിൽ പബ്ലിഷ് ചെയ്ത് ഉണ്ടാക്കിയതാണ്; അതുകൊണ്ട് ഒരു ക്യൂ നിൽക്കുന്ന ആളും നീ കേറി മുന്നോട്ട് നിന്നോയെന്ന് നാളിതുവരെ പറഞ്ഞിട്ടില്ല; ഒരു പ്രിവിലേജും കിട്ടിയിട്ടില്ല; ഇന്ന് ഞാൻ വളരെ അഭിമാനത്തോടെ പറയുന്നു, ഞാൻ മീൻ കച്ചവടം ചെയ്യുന്ന പിഷാരടിയാണ്; രമേഷ് ടി വി എങ്ങനെ രമേഷ് പിഷാരടിയായി; നേരെ ചൊവ്വേയിലെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

'ഈ ജാതിവാൽ ഗത്യന്തരമില്ലാതെ ഞാൻ ഗസറ്റിൽ പബ്ലിഷ് ചെയ്ത് ഉണ്ടാക്കിയതാണ്; അതുകൊണ്ട് ഒരു ക്യൂ നിൽക്കുന്ന ആളും നീ കേറി മുന്നോട്ട് നിന്നോയെന്ന് നാളിതുവരെ പറഞ്ഞിട്ടില്ല; ഒരു പ്രിവിലേജും കിട്ടിയിട്ടില്ല; ഇന്ന് ഞാൻ വളരെ അഭിമാനത്തോടെ പറയുന്നു, ഞാൻ മീൻ കച്ചവടം ചെയ്യുന്ന പിഷാരടിയാണ്; രമേഷ് ടി വി എങ്ങനെ രമേഷ് പിഷാരടിയായി; നേരെ ചൊവ്വേയിലെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിനിമാ സംവിധയാകൻ എന്ന നിലയിലും മിമിക്രി ആർട്ടിസ്റ്റ് എന്ന നിലയിലും നടൻ അവതാരകൻ എന്ന രീതിയിലുമൊക്കെ പേരെടുത്ത വ്യക്തിയാണ് രമേഷ് പിഷാരടി. അദ്ദേഹത്തിന്റെ നൂറകണക്കിന് കോമഡികൾ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. എന്നാൽ പിഷാരടിയുടെ വളരെ ഗൗരവമാർന്ന ഒരു മറുപടിയാണ് സോഷ്യൽ മീഡിയിൽ ഇപ്പോൾ വൈറൽ ആവുന്നത്. മഴവിൽ മനോരമയിൽ പ്രശസ്ത മാധ്യമ പ്രവർത്തകൻ ജോണി ലൂക്കോസിന്റെ 'നേരെ ചൊവ്വെ' എന്ന അഭിമുഖ പരിപാടിയിൽ പങ്കെടുത്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. എന്തിലും ജാതി കണ്ടെത്തുന്ന ജാതിവാദികൾക്കുള്ള മുറപടി ആയാണ് ഇത് പലരും പോസ്റ്റു ചെയ്യുന്നത്.

സോഷ്യൽ മീഡിയ വൈറാലാക്കിയ നേരെ ചൊവ്വേയുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്.

ജോണി ലൂക്കോസ്: താങ്കളുടെ പേരിൽ പിഷാരടി എന്നുള്ളതുകൊണ്ട് ചിലർ പറയുന്നുണ്ട്, അതൊരു ഉയർന്ന ജാതി ആയതുകൊണ്ട് താങ്കൾ അത് മനപുർവം പേരിന്റെ കൂടെ ചേർത്തതാണ് എന്ന്. ഈ പിഷാരടി എന്ന വാക്ക് പേരിന്റെ കുടെയുണ്ടായതുകൊണ്ട് താങ്കൾക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടുണ്ടോ?

രമേഷ് പിഷാരടി: അതൊരു വലിയ ഉത്തരം ആയിരിക്കും. ഞാൻ സാധാരാണ ഇന്റവ്യൂകളിൽ പങ്കെടുത്താലും ആളുകൾക്ക് രസം പകരണം ചിരിപ്പിക്കണം, എന്നാണ് ഓർക്കാറാണ്. എനിക്ക് ചിത്രചേച്ചിയും സച്ചിൽ ടെൻണ്ടുൽക്കറുമൊക്കെ ജീവിച്ചപോലെ വലിയ വിവാദങ്ങൾ ഒന്നുമില്ലാതെ, ജീവിക്കണം എന്നാണ് ചിന്തിക്കുന്നത്. പക്ഷേ ഇതിന്റെ ഉത്തരം ഞാൻ പറയുമ്പോൾ ദുർവ്യാഖ്യാനം ചെയ്യപ്പെടാൻ നല്ല സാധ്യതയുണ്ട്. ( ചിരിക്കുന്നു)

ജോണി : ഒരു ഉത്തരവും പറഞ്ഞില്ലെങ്കിലും ദുർവ്യാഖ്യാനം ചെയ്യപ്പെടും.

പിഷാരടി: അതേ

ജോണി: അപ്പോൾ ഉത്തരം പറയുന്നതാണ് നല്ലത്.

പിഷാരടി: പറയാം. സത്യത്തിൽ എന്റെ പേര് രമേഷ് ടി വി എന്നാണ്. എന്റെ പേരിൽ പിഷാരടി എന്നില്ലായിരുന്നു. എന്റെ ആദ്യത്തെ മൂന്ന് പാസ്പോർട്ടിലും രമേഷ് ടി വി എന്നുതന്നെയാണ്. ഞാൻ വളർന്ന സാഹചര്യംമൂലം ഞാൻ വെജിറ്റേറിയൻ ആണ്. ഞാൻ അങ്ങനെ സലീംകുമാറേട്ടന്റെ ട്രൂപ്പിൽ എത്തിയപ്പോൾ, എനിക്ക് വെജിറ്റേറിയൻ ഭക്ഷണം വേണം. അതെന്താ എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു ' ഞാനൊരു പിഷാരടിയാണ് അതിനാൽ വെജിറ്റേറിയൻ ഭക്ഷണം വേണം'.രാവിലെ റിഹേഴ്സൽ ക്യാമ്പിൽ ഭക്ഷണം മേടിക്കാൻ പോകുന്ന ആളോട് സലീമേട്ടന്റെ ഭാര്യ പറയും, 'ആ പിഷാരടിക്ക് തിന്നാൽ എന്തെങ്കിലും മേടിക്കണേ'. മാ്രതമല്ല അന്ന് രമേശ് കുറമശ്ശേരി എന്നു പറയുന്ന ഒരു ആർട്ടിസ്റ്റ് മിമിക്രിയിൽ സജീവമായി നിൽക്കുന്നുണ്ട്. എന്റെ അച്്ഛന്റെ നാട് കണ്ണൂർ, അമ്മയുടെ നാട് പാലക്കാട്, ഞാൻ ജനിച്ചു വളർന്നത്, വെള്ളൂര്, ഇപ്പോൾ താമസിക്കുന്നത് തൃപ്പൂണിത്തുറയിൽ. അതുകൊണ്ട് ഏതെങ്കിലും ഒരു സ്ഥലപ്പേര് എന്റെ പേരിന്റെ കൂടെ ഇടാൻ കഴിയില്ല. ഞാൻ ഒരു ട്രൂപ്പിലും ഉണ്ടായിരുന്നിട്ടില്ല. അപ്പോൾ രമേഷ് എന്ന് പറയുന്ന കൂട്ടത്തിൽ പലരും എന്റെ ഐഡന്റിറ്റിയായി ഈ പിഷാരടി പറയാൻ തുടങ്ങി. ഈ പച്ചക്കറി തീറ്റ അന്നും ഇത്തിരി സംഭവം ആയതുകൊണ്ടും, ആ പേര് കിട്ടി.

പിന്നെ എനിക്ക് വിദേശത്തൊക്കെ പരിപാടിക്ക് പോകുമ്പോൾ, വെജിറ്റേറിയൻ ഉണ്ടാവില്ല. 'ഒന്ന് പറഞ്ഞിരുന്നെങ്കിൽ തരാമായിരുന്നു, അരും പറഞ്ഞില്ല. അതിനാൽ വെജിറ്റേറിയൻ ഒന്നും വെച്ചില്ല' എന്നായിരുന്നു മറുപടി. എനിക്ക് ഭക്ഷണം കിട്ടാതായി. ഫ്ളൈറ്റിൽപോലും ഇത് ബുക്ക് ചെയ്യാതായി. ഈ പിഷാരടി, എന്ന പേര് അപ്പോഴേക്കും പോപ്പുലർ ആയി. അതിന്റെ കൂട്ടത്തിൽ എനിക്ക് ചെക്കുകൾ ഒക്കെ ചാനലുകളിൽ നിന്ന് വരാൻ തുടങ്ങിയപ്പോൾ, രമേഷ് പിഷാരടി എന്നായിരുന്നു അതിൽ ഉണ്ടായിരുന്നത്. അപ്പോൾ ഞാൻ ഇത് ഞാനാണെന്ന് പറഞ്ഞുകൊണ്ട് കത്തുവെച്ച് ബാങ്കിൽ കൊടുക്കേണ്ടി വന്നു. അങ്ങനെ ഗസറ്റിൽ പേരുകൊടുത്ത് ഞാൻ പേരുമാറ്റി രമേഷ് പിഷാരടിയായി.

ഇതുകൊണ്ട് ഒരു ക്യൂ നിൽക്കുന്ന ആളും നീ കേറി മുന്നോട്ട് നിന്നോയെന്ന് നാളിതുവരെ പറഞ്ഞിട്ടില്ല. ജാതിവാലിന് ആൾക്കാർ പ്രവിലേജിന്റെ ജാതിവാൽ എന്ന് പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. എന്റെ അച്ഛൻ പതിനെട്ട് വയസ്സുള്ളപ്പോൾ വീട്ടിൽനിന്ന് കഷ്ടപ്പാടു സഹിക്കവയ്യാതെ ഒളിച്ചോടിയ ആളാണ്. എന്നിട്ട അദ്ദേഹം എയർഫോഴ്സിൽ കയറി. എയർഫോഴ്സിൽനിന്ന് റിട്ടയർ ആയിട്ട് പുള്ളി വെള്ളൂർ ന്യുസ് പ്രിന്റ് ഫാക്ടറിയിൽ വർക്ക്ഷോപ്പിൽ ജോലിക്ക് കയറി. 47 വർഷം കേന്ദ്ര ഗവൺമെന്റിൽ ജോലിചെയ്തിട്ടാണ് പുള്ളി ഞങ്ങൾ അഞ്ചു മക്കളെ പഠിപ്പിച്ചത്. അല്ലാതെ ഇത് ചെയ്തിട്ടൊന്നുമല്ല. അപ്പോൾ പുള്ളിക്ക് തന്നെ തോന്നിയിട്ടുണ്ടാവും ഇതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്ന്. ഞങ്ങൾ അഞ്ചുമക്കളുടെയും പേരിൽ ഈ സാധനം ഇല്ല. ഇത് വന്നുപെട്ടതാണ്.

പിന്നെ ഇതൊരു മൂന്നക്ഷരമായ ഞാൻ കാണുന്നുള്ളൂ. തിരിച്ച് ചിന്തിക്കുക. എന്റെ പേരിൽ പിഷാരടി ഇല്ല. പക്ഷേ ഞാൻ വലിയ വർഗീയ വാദിയാണ്. എന്താണ് ഗുണം. പക്ഷേ എന്റെ പേരിൽ പിഷാരടിയുണ്ട്. ഇന്ന് ഇത് തിരിച്ചറിഞ്ഞുകൊണ്ട് ഞാൻ ഇറച്ചിയും തിന്നും, മീനും തിന്നും, ഈ ലോകത്ത് കിട്ടുന്ന എല്ലാ സാധനവും തിന്നും. ഞാൻ വളരെ അഭിമാനത്തോടെ പറയുന്നു, ഞാൻ മീൻ കച്ചവടം ചെയ്യുന്ന പിഷാരടിയാണ്. ഈ പേര്് എനിക്ക് ഒരു ബാധ്യതയല്ല. പക്ഷേ കേൾക്കുള്ള പലരും ഒരു ബാധ്യതയായി എടുക്കാറുണ്ട്.
പക്ഷേ ഒരു കാര്യം കൂടി പറയാം. ഇതിൽ ഒരു പ്രശ്നമുണ്ട്്. ഞാൻ ഒരാളെ സിനിമയിൽ കാസ്റ്റ് ചെയ്യുന്നു. ഷൂട്ടിങ്ങ് തുടങ്ങി രണ്ടു ദിവസം കഴിയുമ്പോൾ, അയാൾ ഇതിന് പറ്റുന്ന ആളല്ലെന്ന് എനിക്ക് മനസ്സിലാവുന്നു. അപ്പോൾ ഞാൻ ഇയാളെ പറഞ്ഞുവിടണമല്ലോ. അപ്പോൾ ചിലർ ചോദിക്കും. അഭിനയിക്കാൻ പറ്റുമോ എന്ന് നോക്കിയിട്ട് നിങ്ങൾക്ക് എടുത്താൽ പോരെ എന്ന്. നമ്മൾ വളരെ ആലോചിച്ച് കഴിക്കുന്ന കല്യാണം വരെ ഡിവോഴ്സാകുന്നു. അതിലും വലുതാണോ ഇത്.

അങ്ങനെ ഒരാളെ നമുക്ക് പറഞ്ഞുവിടേണ്ടി വരുമ്പോൾ, ഇത് പൂർണ്ണമായും കലാപരമായ ഒരു കാര്യം കൊണ്ടാണെല്ലോ, ഞാൻ പറഞ്ഞുവിട്ടത്. പക്ഷേ ഈ പറഞ്ഞുവിട്ട ആൾ, ഞാൻ ഒരു സവർണ്ണനാണ്, അതുകൊണ്ടാണ് എന്നെ പറഞ്ഞുവിട്ടത് എന്ന് വെറുതെ ഫേസ്‌ബുക്കിൽ എഴുതിവിട്ടാൽ, ഇടം വലം നോക്കാതെ ഒരു പത്തുനാൽപ്പതിനായിരം പേരും, എന്റെ പേജിൽ പൊങ്കാലയിടും. എന്നെ ചീത്ത വിളിക്കും. ഇങ്ങനെയുള്ള ഗുണങ്ങളും ദോഷങ്ങളുമുണ്ട്.

ജോണി ലൂക്കോസ്: നമ്മൾ എങ്ങനെയാണെന്ന് അറിയാത്ത ചിലർ പേരിൽ മാത്രം, ചില നിഗമനങ്ങളിൽ എത്തുകയും, അത് ഈ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്യും. അത്തരം അനുഭവങ്ങൾ താങ്കൾക്ക് ഉണ്ടായിട്ടില്ലോ.

രമേഷ് പിഷാരടി: ഇതുവരെ ഉണ്ടായിട്ടില്ല. ഈ സാധനം പിഷാടരി എന്നു പറയുന്നത്, ജാതിയാണെന്നുപോലും പലർക്കും അറിയത്തില്ല. ഞങ്ങൾ ആകെ പത്തുപന്ത്രണ്ടായിരം പേരെ ഈ പിഷാരടിമാർ ആയി ലോകത്തുള്ളൂ. ഗവൺമെന്റ് ഈ കടുവകളെ സംരക്ഷിക്കുന്നതുപോലെ, ഒരു പ്രത്യക പദ്ധതിയിട്ട് സംരക്ഷിച്ചാൽ ഇത് ഇവിടെ കാണും. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു അപുർവയിനം ഹോമോ സാപ്പിയൻസാണ്, പിഷാരടി.

ജോണി ലൂക്കോസ്: ഇത് ഒരു സ്ഥലപ്പേരാണെന്ന് കോട്ടയം നസീർ വിചാരിച്ചിരുന്നുവെന്ന് പറയുന്നത് ശരിയാണോ?

പിഷാരടി: അല്ല അങ്ങനെയല്ല. കോട്ടയം നസീർ എന്ന് പറയുമ്പോൾ കോട്ടയം ഒരു സ്ഥലപ്പോരാണെല്ലോ. അതുപോലെ ഞാൻ ഒരിടത്ത് ചോദിച്ചപ്പോൾ ഒരാൾ എന്നോട് ചോദിച്ചിട്ടുണ്ട്. ' ഈ പിഷാരടി എന്ന് പറയുന്നത് ഏത് ജില്ലയിൽ വരുമെന്ന്'. കാരണം പുള്ളി ഇത് കേട്ടിട്ടില്ല.

കടപ്പാട്: മനോരമ ന്യൂസ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP