Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രയോക്താവും കേരളീയ നവോത്ഥാനത്തിന്റെ കെടാവിളക്കുമാണ് ശ്രീനാരായണ ഗുരു; കേരളത്തിൽ ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിൽ സംസ്ഥാനത്തെ ആദ്യത്തെ ഓപ്പൺ സർവകലാശാല സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ നിലവിൽ വരും; ആസ്ഥാനം കൊല്ലം ജില്ലയിലെന്ന് മുഖ്യൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ജയന്തി ദിനത്തിന്റെ പശ്ചാത്തലത്തിൽ ഗുരുവിന്റെ നാമധേയത്തിൽ സംസ്ഥാന സർക്കാർ കേരളത്തിലെ ആദ്യ ഓപ്പൺ സർവകലാശാല സ്ഥാപിക്കുമെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിലാകും ഓപ്പൺ സർവകലാശാല നിലവിൽ വരികയെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ പ്രാചീന തുറമുഖ നഗരവും തൊഴിലാളി കേന്ദ്രവുമായ കൊല്ലം ജില്ലയായിരിക്കും പുതിയ സർവകലാശാലയുടെ ആസ്ഥാനം. നിലവിലെ നാല് സർവകലാശാലകളുടെ വിദൂര വിദ്യാഭ്യാസ പഠന സൗകര്യങ്ങൾ സംയോജിപ്പിച്ചാണ് ഈ ഓപ്പൺ യൂണിവേഴ്‌സിറ്റി ആരംഭിക്കുക.

അദ്ദേഹം പറഞ്ഞു.ഗുരുവിന് ഉചിതമായ സ്മാരകങ്ങൾ ഉണ്ടാകുക എന്നത് ഓരോ മലയാളിയുടെയും ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രയോക്താവും കേരളീയ നവോത്ഥാനത്തിന്റെ കെടാവിളക്കുമാണ് ശ്രീനാരായണ ഗുരുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഏത് പ്രായത്തിലുള്ളവർക്കും പഠിക്കാൻ ഇതിലൂടെ അവസരം ഒരുങ്ങുമെന്നും കോഴ്‌സ് പൂർത്തിയയാക്കാതെ ഇടയ്ക്കുവച്ച് പഠനം നിർത്തുന്നവർക്ക് അതുവരെയുള്ള പഠനത്തിനനുസരിച്ച് ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകാനും ഓപ്പൺ സർവ്വകലാശാലയ്ക്ക് കഴിയുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ദേശീയ ആന്തര ദേശീയ രംഗത്തെ പ്രഗത്ഭരായ അദ്ധ്യാപകരുടെയും വിദഗ്ദരുടെയും ഓൺലൈൻ ക്‌ളാസുകൾ സർവകലാശാലയുടെ പ്രത്യേകതയായിരിക്കും. അദ്ദേഹം കൂട്ടിച്ചേർത്തു.സർക്കാർ എയ്ഡഡ് കോളേജുകളിലെ ലാബുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പുതിയ സർവ്വകലാശാലയ്ക്കായി പ്രയോജനപ്പെടുത്തും. പരമ്പരാഗത കോഴ്സുകൾക്ക് പുറമെ നൈപുണ്യ വികസന കോഴ്സുകളും ഓപ്പൺ സർവകലാശാല നടത്തും. ഇതിലൂടെ വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP