Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ ഒമാനിലെത്താം; എയർഇന്ത്യ എക്സ്‌പ്രസിൽ ടിക്കറ്റെടുക്കാൻ വേണ്ടത് ഇക്കാര്യങ്ങൾ മാത്രം

നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ ഒമാനിലെത്താം; എയർഇന്ത്യ എക്സ്‌പ്രസിൽ ടിക്കറ്റെടുക്കാൻ വേണ്ടത് ഇക്കാര്യങ്ങൾ മാത്രം

സ്വന്തം ലേഖകൻ

മസ്‌കത്ത്: കോവിഡ് ലോക്ഡൗണിനെ തുടർന്ന് നാട്ടിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ഒമാനിലെത്താം. എയർഇന്ത്യ എക്സ്‌പ്രസാണ് ഇതിനുള്ള അവസരം ഒരുക്കുന്നത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിൽ നിന്നും ഒമാനിലേക്ക് വരുന്ന വിമാനങ്ങളിൽ ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചവർക്കാണ് മസ്‌കത്തിലേക്ക് ടിക്കറ്റുകളെടുക്കുവാൻ സാധിക്കുക.

സെപ്റ്റംബറിൽ കേരളത്തിലെ നാലു വിമാനത്താവളങ്ങളിൽനിന്നായി 14 സർവിസുകളാണ് മസ്‌കത്തിലേക്ക് ഉള്ളത്. കൊച്ചിയിൽനിന്ന് 83 റിയാലും കോഴിക്കോടുനിന്നും കണ്ണൂരിൽനിന്നും തിരുവനന്തപുരത്തുനിന്നും 85 റിയാൽ വീതമാണ് മസ്‌കത്തിലേക്കുള്ള ടിക്കറ്റ് നിരക്ക്.

180 ദിവസത്തിൽ അധികമായി നാട്ടിൽ കുടുങ്ങിക്കിടക്കുന്നവർക്ക് മടങ്ങണമെങ്കിൽ സ്‌പോൺസറിന്റെ എൻ.ഒ.സി ഉണ്ടാകണം. സ്‌പോൺസറുടെ അല്ലെങ്കിൽ കമ്പനിയുടെ ചുമതലപ്പെട്ടയാളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് സനദ് ഓഫിസുകൾ വഴി എളുപ്പത്തിൽ ഈ നടപടിക്രമം പൂർത്തിയാക്കാം.

നിലവിൽ നാട്ടിൽനിന്ന് മടങ്ങിവരുന്നവർക്കായി സംഘടനകളും ട്രാവൽ ഏജൻസികളുമടക്കം ചാർട്ടേഡ് വിമാന സർവ്വീസുകൾ നടത്തുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയടക്കം ഉൾപ്പെടുത്തിയുള്ള പാക്കേജുകളാണ് ഇത്. പല ചാർട്ടേഡ് സർവിസുകൾക്കും മൂന്നക്ക ടിക്കറ്റ് നിരക്കാണുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP