Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റാന്നി കുടുംബസംഗമം സെപ്റ്റംബർ 6 ന് ഞായറാഴ്ച; രാജു എബ്രഹാം എംഎൽഎ മുഖ്യാതിഥി

റാന്നി കുടുംബസംഗമം സെപ്റ്റംബർ 6 ന് ഞായറാഴ്ച; രാജു എബ്രഹാം എംഎൽഎ മുഖ്യാതിഥി

പി പി ചെറിയാൻ

ഹൂസ്റ്റൺ: ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്ആർഎ) ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരുന്ന റാന്നി കുടുംബസംഗമം സെപ്റ്റംബർ 6ന് ഞായറാഴ്ച വൈകുന്നേരം 8 മണിക്ക് (ഹൂസ്റ്റൺ സമയം) നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഈ വർഷം വെർച്യുൽ മീറ്റിംഗായിട്ടാണ് (സൂം മീറ്റിങ്) സംഗമം ക്രമീകരിച്ചിരിക്കുന്നത്.

അസോസിയേഷൻ പ്രസിഡണ്ട് ജീമോൻ റാന്നി അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം രക്ഷാധികാരി റാന്നി എംഎൽഎ രാജു ഏബ്രഹാം സമ്മേളനം ഉത്ഘാടനം ചെയ്യും. അതോടൊപ്പം 'മീറ്റ് ആൻഡ് ചാറ്റ് വിത്ത് അവർ എംഎൽഎ' പരിപാടിക്ക് നേതൃത്വവും നൽകും.

2018 ലും 2019 ലും ഉണ്ടായ പ്രളയക്കെടുതികളെ ശക്തമായി അതിജീവിക്കുകയും കൊറോണ എന്ന മഹാമാരിയുടെ പ്രതിസന്ധിയിലും അതിജീവന പാതയിൽ തളരാതെ മുന്നോട്ടു പോകുന്ന റാന്നിയുടെ വികസനത്തെ പറ്റിയും, വികസന സാധ്യതകളെപ്പറ്റിയും ചർച്ച ഉണ്ടായിരിക്കും. എംഎൽഎ ചോദ്യങ്ങൾക്കു മറുപടിയും പറയും. നിരവധി പ്രമുഖർ ആശംസകൾ അറിയിക്കും.

എച്ച്ആർഎ ഗായകർ ആലപിക്കുന്ന അടിപൊളി ഗാനങ്ങൾ സംഗമത്തിന് മാറ്റുകൂട്ടും.

എല്ലാ റാന്നി നിവാസികളെയും ഈ കുടുംബസംഗമത്തിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നുവെന്നും ദേശവാസികൾക്കു ഒരുമിച്ചു കാണുവാനും കുശലം പറയുവാനുമുള്ള ഈ അസുലഭ അവസരം ഉപയോഗപ്പെടുത്തണമെന്നും സംഗമത്തിന് ചുക്കാൻ പിടിക്കുന്ന ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനും ,ഫ്രീലാൻസ് റിപ്പോര്ട്ടറും റാന്നി അസോസിയേഷൻ പ്രസിഡന്റുമായ ജീമോൻ റാന്നി അഭ്യർത്ഥിച്ചു .

സൂം മീറ്റിങ് ഐഡി - 819 1734 2124
പാസ്സ്വേർഡ് : 2020

കൂടുതൽ വിവരങ്ങൾക്ക്,

ജീമോൻ റാന്നി (പ്രസിഡണ്ട്) 407-718-4805.
ജിൻസ് മാത്യു (സെക്രട്ടറി) - 832 278 9858
റോയി തീയാടിക്കൽ (ട്രഷറർ) - 832 - 768 - 2860
ബിനു സഖറിയ (കൺവീനർ) - 865 951 9481

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP