Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുൽഭൂഷൺ ജാദവിന് രാജ്യം നിയമ സഹായം ഒരുക്കിയില്ലെന്ന് ആക്ഷേപം; അഭിഭാഷകനെ നിയമിക്കുന്നതിൽ നടപടി സ്വീകരിക്കാതെ ഇന്ത്യ; ഇന്ത്യയ്ക്ക് ഒരുവസരം കൂടി നൽകുകയാണെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി; പാക്കിസ്ഥാനുമായി നയതന്ത്ര തലത്തിൽ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ വക്താവും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി :ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാൻ ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിന് കേസിൽ നിയമസഹായം ഒരുക്കാതെ ഇന്ത്യ. അഭിഭാഷകനെ നിയമിക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ നിർദ്ദേശിച്ചില്ല. തുടർന്ന് ഇന്ത്യയ്ക്ക് ഒരുവസരം കൂടി നൽകുകയാണെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി വ്യക്തമാക്കി.

ചാരവൃത്തി ക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലിൽ കഴിയുകയാണ് കുൽഭൂഷൺ ജാദവ്. വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകുന്നതിനും, ജാദവിന് വേണ്ടി വാദിക്കുന്നതിനും ഇന്ത്യയിൽ നിന്നും അഭിഭാഷകനെ നിയോഗിക്കാൻ പാക്കിസ്ഥാനോട് അനുമതി തേടിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു.

ഇസ്ലാമാബാദ് ഹൈക്കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് കുൽഭൂഷൺ ജാദവിന് വേണ്ടി അഭിഭാഷകനെ ഇന്ത്യ നിയോഗിക്കാതിരുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അതാർ മിനല്ലാഹ്, ജസ്റ്റിസുമാരായ അമിർ ഫറൂഖ്, മിയാൻ ഗുൽ ഹസ്സൻ ഔറംഗസേബ് എന്നിവരാണ് കേസ് പരിഗണിച്ചത്.

പാക്കിസ്ഥാനുമായി നയതന്ത്ര തലത്തിൽ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും , കുൽഭൂഷൺ ജാദവ് വിഷയത്തിൽ അന്താരാഷ്ട്രനീതിന്യായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ നീതിപൂർവും ന്യായുക്തവുമായ വിചാരണ പ്രതീക്ഷിക്കുന്നതായും വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP