Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്യാറ്റ് പരീക്ഷാർഥികൾക്ക് സമഗ്ര പരിശീലന പരിപാടിയുമായി അൺഅക്കാഡമി

സ്വന്തം ലേഖകൻ

കൊച്ചി: മാനേജ്‌മെന്റ് പ്രവേശന പരീക്ഷയായ ക്യാറ്റ് (ഇഅഠ) ന് തയ്യാറെടുക്കുന്നവർക്ക് സമഗ്ര പരിശീലന പരിപാടിയുമായി ഇന്ത്യയിലെ ഏറ്റവും വലിയ ലേണിങ് പ്ലാറ്റ്‌ഫോമായ അൺഅക്കാഡമി. ക്യാറ്റിന് പരീക്ഷാർഥികൾക്കായി മോക്ക് ടെസ്റ്റുകളും ശിൽപശാലകളും ഉൾപ്പെടെ മൂന്ന് തലത്തിലുള്ള പ്രോഗ്രാമാണ് അൺഅക്കാഡമി മുന്നോട്ടുവെയ്ക്കുന്നത്. ടി20 പ്രതിദിന ടെസ്റ്റ് സീരീസ്, മുഴുനീള മോക്ക് ടെസ്റ്റുകളുള്ള ക്യാറ്റ് ചാമ്പ്യൻഷിപ്പ്, അൺഅക്കാഡമി ക്യാറ്റ് വർക്ക് ഷോപ്പുകൾ എന്നിവയാണ് മൂന്ന് പരിശീലന തലങ്ങൾ.

ക്യാറ്റ് പരീക്ഷാർഥികളെ തയ്യാറെടുപ്പിനായി സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഴുവൻ പ്രോഗ്രാമും രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരീക്ഷടോയുള്ള സമീപനം വിശകലനം ചെയ്യാനും കൂടുതൽ ശ്രദ്ധ ചെലുത്താനും സമഗ്ര പരിശീലന മാതൃക വിദ്യാർത്ഥികളെ സഹായിക്കും. അൺഅക്കാഡമി പ്ലാറ്റ്‌ഫോമിലൂടെ, അരുൺ ശർമ, മീനാക്ഷി ഉപാധ്യായ, അഭിലാഷ സ്വരൂപ്, രവി പ്രകാശ്, ഭാരത് ഗുപ്ത തുടങ്ങിയ മികച്ച അദ്ധ്യാപകരുടെ വിവിധ സെഷനുകളിലൂടെയുള്ള മാർഗ നിർദേശമനുസരിച്ച് പഠിതാക്കൾക്ക് ക്യാറ്റിനായി ഫലപ്രദമായി തയ്യാറെടുക്കാൻ കഴിയും. അൺഅക്കാഡമിയുടെ വെബ്‌സൈറ്റോ മൊബൈൽ അപ്ലിക്കേഷനോ ലോഗിൻ ചെയ്ത് പരിശീലന പരിപാടിയിൽ ചേരാം.

2020 ഓഗസ്റ്റ് 24 മുതൽ 2020 ഒക്ടോബർ നാലു വരെ വൈകിട്ട് 7 മുതൽ 8 വരെയാണ് ദ്രുതഗതിയിലുള്ളതും സമഗ്രവുമായ വിശകലനത്തിനായുള്ള ടി20 പ്രതിദിന പരീക്ഷണ പരമ്പര. ആഴ്ചതോറും 20 ചോദ്യങ്ങളടങ്ങിയ ഒരു മണിക്കൂർ നീളുന്ന പരീക്ഷയുണ്ടാവും. ഓഗസ്റ്റ് 29 മുതൽ നടക്കുന്ന ക്യാറ്റ് ചാമ്പ്യൻഷിപ്പിൽ അഞ്ച് സൗജന്യ മുഴുനീള മോക്ക് ടെസ്റ്റുകളാണ് ഉണ്ടാവുക. മൂന്ന് മണിക്കൂറായിരിക്കും ദൈർഘ്യം. ഓരോ ടെസ്റ്റിലെയും മികച്ച അഞ്ചു റാങ്കർമാർക്ക് അൺഅക്കാഡമിയിലെ മികച്ച ക്യാറ്റ് അദ്ധ്യാപകരുമായി വ്യക്തിഗത ആശയവിനിമയത്തിന് അവസരമുണ്ടാവും. അൺഅക്കാഡമിക്യാറ്റ് വർക്ക്‌ഷോപ്പ്-അഡ്വാൻസ്ഡ് പ്രോഗ്രാം സെപ്റ്റംബർ അഞ്ചിന് തുടങ്ങി നവംബർ 22 വരെ തുടരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP