Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫെഡറൽ ബാങ്ക് ഇനൊവിറ്റിയുമായി കൈകോർത്ത് ഡെബിറ്റ് കാർഡ് ഇഎംഐ അവതരിപ്പിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് പ്രതിസന്ധി കാലത്ത് ലളിതവും താങ്ങാവുന്നതുമായ ഇഎംഐ സൗകര്യമൊരുക്കാൻ ഫെഡറൽ ബാങ്കും ഇനൊവിറ്റി പേമെന്റ് സൊലൂഷൻസും കൈകോർക്കുന്നു. ഈ പങ്കാളിത്തത്തിലൂടെ 75 ലക്ഷത്തിലേറെ വരുന്ന ഫെഡറൽ ബാങ്ക് ഡെബിറ്റ് കാർഡ് ഉടമകൾക്ക് പർചേസുകൾക്കായി ആയിരത്തിലേറെ നഗരങ്ങളിലെ 70,000ലേറെ ഇനൊവിറ്റി പിഒഎസ് ടെർമിനലുകൾ വഴി സൗകര്യപ്രദമായ ഇഎംഐ ഓപ്ഷനുകൾ ഉടനടി ലഭിക്കും. ആമസോൺ, ഫ്‌ളിപ്കാർട്ട്, പൈൻ ലാബ്‌സിന്റെ പിഒഎസ് ടെർമിനലുകൾ എന്നിവ വഴി ബാങ്ക് നൽകുന്ന ഇഎംഐ ഓപ്ഷനുകൾക്കു പുറമെയാണ് ഈ പുതിയ സഹകരണം. സാധാരണ പ്രധാനമായും മൊബൈലുകൽ, മറ്റു ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനായി ക്രെഡിറ്റ് കാർഡുകളിലാണ് ഇഎംഐ സൗകര്യം നൽകാറുള്ളത്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ അവശ്യ വസ്തുക്കൾക്കും ആരോഗ്യം, വിദ്യാഭ്യാസം, ഐടി പോലുള്ള സേവനങ്ങൾക്കും മുൻകരുതലുകളോടെ പണം ചെലവിടുന്ന ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ ഇഎംഐകളായി തിരിച്ചടക്കാവുന്ന ക്രെഡിറ്റ് ആണ് ഫെഡൽ ബാങ്ക്- ഇനൊവിറ്റി സഹകരണത്തിലൂടെ ലഭ്യമാക്കുന്നത്. പ്രധാനമായും ചെറുതും ഇടത്തരവുമായ പട്ടണങ്ങളിലാണ് ഈ സേവനം ലഭ്യമാക്കുന്നത്. ഫെഡറൽ ബാങ്ക് ഡെബിറ്റ് കാർഡ് ഇനൊവിറ്റിയുടെ പിഒഎസ് മെഷീനിൽ നൽകുന്നതോടെ ഉടനടി ഉപഭോക്താവിന്റെ ക്രെഡിറ്റ് യോഗ്യത അറിയാനാകും. യോഗ്യതയുണ്ടെങ്കിൽ ഉപഭോക്താവ് പിൻ നൽകുക മാത്രമെ ചെയ്യേണ്ടതുള്ളൂ. അനായാസം ക്രെഡിറ്റ് ലഭ്യമാകും.

'ഡെബിറ്റ് കാർഡ് ഇംഎഐ പോലുള്ള ഉപഭോക്തൃ കേന്ദ്രീകൃതമായ സേവനങ്ങൾ പ്രതിസന്ധി കാലത്ത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകും. ഡിജിറ്റിൽ സേവനങ്ങൾക്ക് മുന്തിയ പരിഗണ നൽകുമ്പോഴും മാനവികതയ്ക്ക് ഊന്നൽ നൽകുന്ന ബാങ്കിന്റെ തത്വമാണ് ഈ പുതിയ ഓഫറിന്റെയും കാതൽ. ഇതിന് ഇനൊവിറ്റിയുമായി സഹരിക്കാനായതിൽ സന്തോഷമുണ്ട്'- ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും റിട്ടെയ്ൽ ഡെപ്പോസിറ്റ്‌സ് ആൻഡ് കാർഡ്‌സ് ഹെഡുമായ നിലൂഫർ മുലൻഫിറോസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP