Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മയക്ക് മരുന്ന് കേസിൽ കന്നട സിനിമാ താരം രാഗിണി ദ്വിവേദിക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്; ലഹരിക്കേസിൽ സീരിയൽ താരങ്ങൾ കുടുങ്ങിയതോടെ താരത്തെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം; പാലക്കാടുകാരി നടി അനിഖയ്ക്കും പിന്നാലെ ബെംഗളൂരുവിലെ മയക്കുമരുന്ന് കേസിൽ കൂടുതൽ താരങ്ങളും കുരുക്കിലേക്ക്; മലയാളി ഇടനിലക്കാരൻ കുടുങ്ങിയതോടെ മലയാള സിനിമയിലെ ലഹരി ബന്ധങ്ങളിലും കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിൽ  

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: മയക്കുമരുന്ന് കേസിൽ അന്വേഷണം ഊർജ്ജിതമാക്കി കർണാടക ക്രൈംബ്രാഞ്ച്. കന്നഡ സിനിമാതാരം രാഗിണി ദ്വിവേദിയോട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. 

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് നടപടി. നടിയുടെ ഭർത്താവായ ആർടിഒ ഓഫീസറോടും അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ പേർ കേസിൽ അറസ്റ്റിലാകാനുണ്ടെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

പ്രതികൾ നൽകിയ വിവരങ്ങളനുസരിച്ചു കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും എൻസിബി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസ് ഇനി പരിഗണിക്കുന്നത് സെപ്റ്റംബർ 9 നാണ്. അനിഖയാണ് കേസിൽ ഒന്നാം പ്രതി. അനൂപാണ് രണ്ടാം പ്രതി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ പേര് കൂടി പരാമർശിക്കപ്പെട്ടതോടെ വലിയ വിവാദങ്ങളിലേക്കാണ് കേസ് പോകുന്നത്.

കന്നഡ സിനിമാലോകത്തെ ഞെട്ടിച്ച ലഹരിമരുന്ന് വേട്ടയാണ് കഴിഞ്ഞയാഴ്ച ബംഗളൂരുവിൽ നടന്നത്. ഉന്നതർ പങ്കെടുക്കുന്ന ലഹരിപാർട്ടികളിലും മറ്റും ലഹരിമരുന്ന് എത്തിക്കുന്ന, മൂന്നു മലയാളികൾ ഉൾപ്പെട്ട സംഘമാണ് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ പിടിയിലായത്.കിഴക്കൻ ബംഗളൂരുവിലെ കല്യാൺ നഗറിൽ റോയൽ സ്വീറ്റ്‌സ് സർവീസ് അപ്പാർട്ട്െമന്റിൽ ഓഗസ്റ്റ് 21ന് ആയിരുന്നു ആദ്യ റെയിഡ്.

കൊച്ചി സ്വദേശിയായ അനൂപ് മുഹമ്മദിനെ രാത്രി 11.30ന് പിടികൂടിയ എൻസിബി ഉദ്യോഗസ്ഥർ പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന 145 എക്സ്റ്റസി ഗുളികകളും രണ്ടുലക്ഷത്തി ഇരുപതിനായിരം രൂപയും പിടിച്ചെടുത്തു. അനൂപിന്റെ മൊഴി പ്രകാരം മലയാളി തന്നെയായ റിജേഷ് രവീന്ദ്രനെ തനിസാന്ദ്ര റോഡിൽ നിന്ന് പിടികൂടി. 96 എക്സ്റ്റസി ഗുളികകൾക്കു പുറമെ 180 എൽഎസ്ഡി സ്റ്റാംപുകളും കിട്ടി.

ഇവിടെ നിന്നാണ് ടിവി താരം കൂടിയായ പാലക്കാട്ടുകാരി ജെ. അനിഖ ദിനേശിനെക്കുറിച്ച് വിവരം കിട്ടുന്നത്. ദോഡ്ഡഗുബ്ബിയിലെ ഫ്‌ളാറ്റിൽ അനിഖയെ അറസ്റ്റിലായി. 270 എക്സ്റ്റസി ഗുളികകളാണ് ഇവിടെനിന്നു ലഭിച്ചത്. ദക്ഷിണേന്ത്യയിലെ പല ചലച്ചിത്രതാരങ്ങൾക്കും അനിഖ ലഹരിമരുന്ന് നൽകുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. പാവക്കുട്ടികളിൽ എൽഎസ്ഡി സ്റ്റാംപുകൾ ഒളിപ്പിച്ചായിരുന്നു വിതരണം. താരങ്ങൾ ലഹരി ഉപയോഗിക്കുന്നതായി ഇതിനു പിന്നാലെ കന്നഡ സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് ആരോപിച്ചു. ഇന്ദ്രജിത്തിന്റെ മൊഴി ഇന്നലെ അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

പതിനഞ്ചോളം നടീനടന്മാർക്കും ചലച്ചിത്ര പ്രവർത്തകർക്കും ലഹരിമാഫിയയുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന തെളിവുകൾ കൈമാറിയതായി ഇന്ദ്രജിത്ത് ലങ്കേഷ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ പിന്നീട് മുഹമ്മദ് അനൂപിന് നടൻ ബിനീഷ് കോടിയേരിയുമായുള്ള അടുപ്പവും ഇയാളെ വഴിവിട്ട് സഹായിച്ചതും

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP