Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീടുകളിൽ നിന്ന് മലിന ജലം ഒഴുക്കുന്നതിനെ ചോദ്യം ചെയ്തത് വൈദ്യുതി ബിൽ അടയ്ക്കാനെത്തിയവർ; ഗുണ്ടകൾ പ്രതികാരം തീർത്തത് കെ എസ് ഇ ബി ഓഫീസിലും; വൈദ്യുത ബോർഡ് ഓഫീസിൽ അതിക്രമം കാണിച്ചവരെ കണ്ടില്ലെന്ന് നടിച്ച് പൊലീസും; പിന്നിൽ ഇടതു നേതാവെന്നും ആരോപണം; കെ എസ് ഇ ബി മാറനല്ലൂർ സെക്ഷൻ ഓഫീസിലെ അക്രമത്തിൽ പ്രതികളെ രക്ഷിക്കാൻ പൊലീസും

വീടുകളിൽ നിന്ന് മലിന ജലം ഒഴുക്കുന്നതിനെ ചോദ്യം ചെയ്തത് വൈദ്യുതി ബിൽ അടയ്ക്കാനെത്തിയവർ; ഗുണ്ടകൾ പ്രതികാരം തീർത്തത് കെ എസ് ഇ ബി ഓഫീസിലും; വൈദ്യുത ബോർഡ് ഓഫീസിൽ അതിക്രമം കാണിച്ചവരെ കണ്ടില്ലെന്ന് നടിച്ച് പൊലീസും; പിന്നിൽ ഇടതു നേതാവെന്നും ആരോപണം; കെ എസ് ഇ ബി മാറനല്ലൂർ സെക്ഷൻ ഓഫീസിലെ അക്രമത്തിൽ പ്രതികളെ രക്ഷിക്കാൻ പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം. കെ.എസ്.ഇ.ബി മാറനല്ലൂർ സെക്ഷൻ ഓഫീസിലെ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് ഗതാഗത തടസംവരുത്തിയത് നീക്കണമെന്നാവശ്യപ്പെട്ട വൈദ്യുതിവകുപ്പ് ജീവനക്കാരെ ആക്രമിക്കുകയും, ഓഫീസ് അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ പിടിക്കാതെ പൊലീസ് ഒത്തുകളിക്കുന്നു . ജില്ലയിലെ പ്രമുഖ ഇടത് നേതാവിന്റെ ബന്ധു ഉൾപ്പെടെ 10 പേർ പ്രതികളായ കേസിലാണ് പൊലീസ് നിഷ്‌ക്രിയത്വം തുടരുന്നത് .

വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന യുവാക്കളും ലഹരി സംഘവുമാണ് വൈദ്യുതി വകുപ്പ് ജീവനക്കാരെ ആക്രമിക്കുകയും ഓഫീസ് അടിച്ചുതകർക്കുകയം ചെയ്തത്.സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും അക്രമികളെ പിടികൂടാൻ പൊലീസ് നടപടി സ്വീകരിക്കാത്തത് ജില്ലയിലെ പ്രമുഖ ഇടത് നേതാവിന്റെ സ്വാധീനം കൊണ്ടാണന്നാണ് നാട്ടുകാർ പറയുന്നത് . ഇതിനിടെ കേസ് ഒത്തുതീർക്കണമെന്നാവശ്യപ്പെട്ട് പൊലീസ് തന്നെ രംഗത്ത് എത്തിയെങ്കിലും കെ.എസ്.ഇ.ബി ജീവനക്കാർ പരാതി പിൻവലിക്കില്ലന്ന് നിലപാട് എടുത്തതോടെ രാഷ്ട്രീയ സമ്മർദ്ദവും ഏറുകയാണ്.

കെ.എസ്.ഈ.ബി മാറനല്ലൂർ സെക്ഷൻ ഓഫീസ് പ്രവർത്തിക്കുന്ന റോഡിൽ പ്രദേശത്തെ ചില വീടുകളിൽ നിന്നും മലിന ജലം ഒഴുക്കിവിടുന്നത് പതിവാണ് .കോവിഡ് വ്യാപകായിപടർന്നുകൊണ്ടിരിക്കുന്ന പഞ്ചായത്തിൽകോവിഡ് രോഗികളമായി സമ്പർക്കംപുലർത്തിയിരുന്ന ചിലർ പ്രദേശത്ത് താമസിക്കുന്നവരാണ്. കൂടാതെ ക്വാറന്റയിനിൽ കഴിയുന്നവരും ഉണ്ട്. അത്തരത്തിലുള്ളവർ താമസിക്കുന്ന വീടുകളിൽ നിന്നും മലിന ജലം റോഡിലൂടെ ഒഴുക്കിവിടുന്നത് രോഗം പടർന്നുപിടിക്കാൻഇടയാകുമെന്ന്കാട്ടി കെ.എസ്.ഈ.ബി ഓഫീസിലെത്തുന്നവർ പരാതി നൽകിയിരുന്നു.

ഇതിന്റെവൈരാഗ്യത്തിലാണ്യുവാക്കളും ലഹരി സംഘങ്ങളിൽ പെട്ട ചിലരും ചേർന്ന് കെ.എസ്.ഈ.ബി മാറനല്ലൂർ സെക്ഷൻ ഓഫീസിലെ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് ഗതാഗത തടസംഉണ്ടാക്കിയത്. ഇതിനെ ചോദ്യം ചെയ്തതിനാണ് പത്തോളം പേർ കെ.എസ് ഇ.ബി ഓഫീസിൽ കയറി ഫർണിച്ചറുകൾ അടച്ചു തകർക്കുകയും ജീവനക്കാരനെ മർദ്ദിക്കുകയും ചെയ്തത് . ഇക്കാര്യം പൊലീസിൽ അറിയിച്ചെങ്കിലും ആരും എത്തിയില്ല. പിന്നീട് ഓഫീസിൽ നിന്നും കാറിൽ ജീവനക്കാരൻ പോയി വിവരം നേരിട്ട് ധരിപ്പിച്ച ശേഷമാണ് പൊലീസ് എത്തിയത് . സ്ഥലത്ത് എത്തിയ എ.എസ് ഐ ഉൾപ്പെടെയുള്ള സംഘത്തോടും അക്രമി സംഘം കയർത്തെങ്കിലും പൊലീസ് സംഭവം മൊബൈലിൽ പകർത്തി മടങ്ങുകയായിരുന്നു.

പൊലീസ് വന്നു പോയിട്ടും കൊലവിളിയുമായി നിലയുറപ്പിച്ച അക്രമികൾ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരെ കയ്യേറ്റം ചെയ്തു. ഇതിനിടെ 11 കെവി ലൈൻ മൂലക്കോണത്ത് പൊട്ടിവീണു എന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് അങ്ങോട്ട് പുറപ്പെടാൻ ഔദ്യോഗിക വാഹനത്തിൽ തിരിച്ച ജീവനക്കാരെയും അക്രമി സംഘം തടഞ്ഞു വെച്ചു. ഒടുവിൽ മറ്റൊരു വാഹനത്തിലാണ് ജീവനക്കാർ 11 കെവി ലൈൻ പൊട്ടിവീണ സ്ഥലത്തേക്ക് പോയത് .പിന്നീട് ഓഫീസിൽ തിരിച്ചെത്തിയ ജീവനക്കാർ മാറനല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി.

ആദ്യം മുതൽ തന്നെ പരാതിയിൻ മേൽ അന്വേഷണം നടത്താനല്ല പൊലീസ് ശ്രമിച്ചതെന്നാണ് കെ.എസ് ഇ ബി ജീവനക്കാർ പറയുന്നത് പൊലീസിന്റെ സമ്മർദ്ദത്തിന് വഴങ്ങില്ലന്ന് വ്യക്തമാക്കിയതോടെയാണ് കേന്നു പോലും എടുത്തതെന്നും ജീവനക്കാർ ആരോപിക്കുന്നു. കേസ് എടുത്തത് ദുർബലമായ വകുപ്പുകൾ ചേർത്തായതിനാൽ പ്രതികൾക്ക് മുൻകൂർ ജാമ്യം നേടാനാണ് പൊലീസ് അവസരമൊരുക്കുന്നതെന്നും ആക്ഷേപം ഉണ്ട് .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP