Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ദാഹിച്ച് വലഞ്ഞപ്പോൾ എത്തിവലിഞ്ഞ് ടാപ്പ് തുറന്ന് പൂച്ച; വയറ് നിറയെ വെള്ളം കുടിച്ച് മടങ്ങി; വീഡിയോ വൈറൽ

മറുനാടൻ ഡെസ്‌ക്‌

ദാഹിച്ച് വലഞ്ഞപ്പോൾ പിന്നെയൊന്നും ആലോചിച്ചില്ല. അടുത്തുള്ള കൂളറിലെ ടാപ്പ് തുറന്ന് വെള്ളം കുടി തുടങ്ങി. മനുഷ്യന് മാത്രമല്ല പ്രായോഗിക ബുദ്ധി ഓരോ ജീവചാലങ്ങൾക്കുമുണ്ടെന്നതിന്റെ തെളിവാണ് ആ കാഴ്ചയിലുള്ളത്. സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയിലെ താരം ഒരു പൂച്ചയാണ്.

രണ്ടു കാലിൽ നിന്ന് ഉയരത്തിലുള്ള കൂളറിൽ എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന പൂച്ച, മുൻ കാലുകൾകൊണ്ട് ടാപ്പ് തുറന്ന് വെള്ളം കുടിക്കുന്നതും 11 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കാണാം.'നിങ്ങൾ ചെയ്യുന്ന പണിയെല്ലാം നിർത്തിവെച്ച് ഈ പൂച്ച കൂളറിൽ നിന്ന് വെള്ളം കുടിക്കുന്നത് കാണൂ'വെന്ന ക്യാപ്ഷനോടെ അക്കിയെന്ന ട്വിറ്റർ അക്കൗണ്ട് ഉടമയാണ് ഈ വീഡിയോ പങ്കുവെച്ചത്. 32,000-ലധികം ആൾക്കാർ കണ്ടുകഴിഞ്ഞ വീഡിയോയ്ക്ക് 1,700-ലേറെ ലൈക്കുകളാണ് ലഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP