Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഘോഷങ്ങളില്ലാതെ ശിവഗിരിയിൽ 166-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി പ്രാർത്ഥനാ നിർഭരമായി; പൂജകളും ചടങ്ങുകളും നടത്തി സന്യാസി വര്യന്മാർ

ആഘോഷങ്ങളില്ലാതെ ശിവഗിരിയിൽ 166-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി പ്രാർത്ഥനാ നിർഭരമായി; പൂജകളും ചടങ്ങുകളും നടത്തി സന്യാസി വര്യന്മാർ

സ്വന്തം ലേഖകൻ

ശിവഗിരി: ശിവഗിരിയിൽ 166-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾ ഒഴിവാക്കി സന്ന്യാസിവര്യന്മാരുടെ നേതൃത്വത്തിൽ പൂജകളും ചടങ്ങുകളും നടന്നു. രാവിലെ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ധർമപതാക ഉയർത്തി. വൈദികമഠത്തിൽ ജയന്തി മുതൽ മഹാസമാധിദിനംവരെ നീളുന്ന ജപയജ്ഞത്തിന് സ്വാമി വിശുദ്ധാനന്ദ തിരിതെളിച്ച് ആരംഭംകുറിച്ചു. സ്വാമിമാരായ സാന്ദ്രാനന്ദ, ശാരദാനന്ദ, ഗുരുപ്രസാദ്, വിശാലാനന്ദ, അവ്യയാനന്ദ തുടങ്ങിയവർ പങ്കെടുത്തു. വൈകീട്ട് സന്ന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തിൽ ഗുരുദേവറിക്ഷ മഹാസമാധി മന്ദിരത്തിന് പ്രദക്ഷിണം നടത്തി.

മഹാസമാധി മന്ദിരത്തിൽ പ്രത്യേക ഗുരുപൂജ, യജ്ഞശാലയിൽ വിശേഷാൽ ഹോമം, വിശേഷാൽപൂജ, ആരതി, സമൂഹപ്രാർത്ഥന എന്നിവയും നടന്നു. എസ്.എൻ.ഡി.പി. ഉൾപ്പെടെയുള്ള ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലും ലളിതമായ ചടങ്ങുകളോടെ ഗുരുദേവജയന്തി ആഘോഷിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP