Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കവെ അപ്രതീക്ഷിത മരണം; ജിദ്ദയിൽ മലപ്പുറം സ്വദേശി അബ്‍ദുൽ നാസർ മരിച്ചത് ഉറക്കത്തിൽ ഹൃദയാഘാതം മൂലം

30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കവെ അപ്രതീക്ഷിത മരണം; ജിദ്ദയിൽ മലപ്പുറം സ്വദേശി അബ്‍ദുൽ നാസർ മരിച്ചത് ഉറക്കത്തിൽ ഹൃദയാഘാതം മൂലം

മറുനാടൻ ഡെസ്‌ക്‌

റിയാദ്​: 30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ മരിച്ചു. കാളികാവ് പള്ളിക്കുന്ന് തിരുത്തുമ്മൽ സ്വദേശി മമ്പാടൻ അബ്‍ദുൽ നാസർ (53) ആണ് മരിച്ചത്. ജിദ്ദ അലഗയിലെ താമസ്ഥലത്ത് തിങ്കളാഴ്ച രാത്രി ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണം. പെട്രോൾ സ്‍റ്റേഷൻ ജീവനക്കാരനായിരുന്നു. 30 വർഷമായി പ്രവാസിയായിരുന്ന അദ്ദേഹം പ്രവാസം അവസാനിപ്പിച്ച് ഈ ആഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.

പിതാവ്: മൊയ്‌തീൻ, മാതാവ്: ഫാത്വിമ, ഭാര്യ: ലൈല, മക്കൾ: അസ്മ സുൽത്താന, അസ്ഹദ്, ഇൻഷാദ്, ഇർഷാദ്, മരുമക്കൾ: സമീർ, ഫാത്വിമ, ഫെബിന. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് നിയമനടപടികൾ പൂർത്തീകരിക്കാൻ രംഗത്തുള്ള കെ.എം.സി.സി വെൽഫയർ വിങ് നേതാക്കൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP