Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്ര ഇലക്ഷൻ കമ്മീഷൻ തീരുമാനം സ്വാഗതം ചെയ്യന്നു: പ്രവാസി കേരളാ കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക

കേന്ദ്ര ഇലക്ഷൻ കമ്മീഷൻ തീരുമാനം സ്വാഗതം ചെയ്യന്നു: പ്രവാസി കേരളാ കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ജോസ് കെ. മാണി നയിക്കുന്ന കേരളാ കൊണ്‌ഗ്രെസ്സ് എമ്മിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ അന്തിമ തീരുമാനത്തെ പ്രവാസി കേരള കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക സ്വാഗതം ചെയ്യന്നതായി നാഷണൽ കോഓർഡിനേറ്റർ മാത്തുക്കുട്ടി അലുമ്പറമ്പിൽ, പ്രസിഡന്റ് ജെയിംസ് തെക്കനാട്ട്

ജെയ്ബു കുളങ്ങര, സെക്രട്ടറി സജി പുതൃകയിൽ എന്നിവർ ഷിക്കാഗോയിൽ നിന്നും ലേഖകന്റെ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ് ജോൺ സി. വര്ഗീസ്, ഡാളസ് ചാപ്റ്റർ പ്രസിഡന്റ് വര്ഗീസ് കയ്യാലക്കകം, ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ഫ്രാൻസിസ് ചെറുകര മുതലായവർ കമ്മീഷന്റെ തീരുമാനത്തിൽ അതീവ സന്തുഷ്ടി പ്രകടിപ്പിച്ചു.

നാഷണൽ സെക്രട്ടറി സണ്ണി കരീക്കൽ, നാഷണൽ വൈസ് പ്രസിഡന്റ് ബാബു പടവത്തിൽ, സിറിയക് ചാഴിക്കാടൻ മുതലായ നേതാക്കളും കാത്തിരുന്ന് കിട്ടിയ സന്തോഷ വർത്തയാണിതെന്നും സത്യവും നീതിയും ഒരിക്കലും പരാജയപ്പെടില്ലെന്നും പറഞ്ഞു.

നാഷണൽ കമ്മിറ്റി ജോസ് കെ മാണിയുടെ നിലപടുകൾക്കു പരിപൂർണ പിന്തുണ മുമ്പ് തന്നെ പ്രഖ്യാപിച്ചുരുന്നു. എന്നാൽ ഇപ്പോൾ കമ്മീഷന്റെ ചിഹ്നം അനുവദിച്ചുകൊണ്ടുള്ള അനുകൂലമായ തീരുമാനം അമേരിക്കയിലുള്ള പ്രവാസി കേരളം കോൺഗ്രീസുകാർക് ആവേശം പകർന്നിരിക്കുകയാണ്.

സത്യവും അസത്യവുമായുള്ള പോരാട്ടത്തിൽ സത്യം ജയിക്കുമെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് കേന്ദ്ര എലെക്ഷൻ കമ്മീഷൻ നൽകിയ അനുവാദമെന്നു നാഷണൽ വർക്കിങ് പ്രസിഡന്റ് പി. സി. മാത്യു പറഞ്ഞു. പ്രവാസി നേതാക്കൾ ജോസ് കെ. മാണി എം. പി. യുമായും, ശ്രീ റോഷി അഗസ്റ്റിൻ എം. ൽ. എ യുമായും, ഡോക്ടർ വര്ഗീസ് പേരയിൽ, നിഷാ ജോസ് കെ. മാണി എന്നിവരുമായും ബന്ധപ്പെട്ടു തങ്ങളുടെ അനുമോദനങ്ങൾ അറിയിച്ചു.

മുപ്പത്തി മൂന്നു പേജുകളിൽ കവിയുന്ന കമ്മീഷന്റെ റിപ്പോർട്ടിൽ കേരള കൊണ്‌ഗ്രെസ്സ് (എം) ജോസ് കെ. മാണി നയിക്കുന്ന പാർട്ടിക്ക് മുൻ തൂക്കമുള്ളതായി പറയുന്നു. രണ്ടു എം. പി. മാരോടൊപ്പം രണ്ടു എംഎൽഎ. മാരും പാർട്ടി സ്റ്റേറ്റ് അംഗങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലുള്ള അംഗങ്ങളുടെ മുൻ തൂക്കവും കണക്കിലെടുത്തതോടൊപ്പം സുപ്രീം കോടതിക്ക് മുമ്പിൽ ഇതേ സ്വഭാവമുള്ള കേസുകളിൽ എടുത്ത തീരുമാനങ്ങൾ കൂടി കണക്കിലെടുത്താണ് ജോമോന് അനുകൂലമായ തീരുമാനം കമ്മീഷൻ കൈക്കൊണ്ടതെന്നു താൻ മനസ്സിലാക്കിയതെന്നു ഒരു ചോദ്യത്തിന് മറുപടിയായി കേരളാ കോൺഗ്രസ് പാർട്ടിയുടെ ഒരു വ്യക്താവ് തന്നോട് പറഞ്ഞതായി പി. സി. മാത്യു പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP