Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐസ്‌ക്രീമിൽ മക്കൾക്ക് വിഷം നൽകിയുള്ള ആത്മഹത്യ; ഇളയമകൾക്ക് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി; സ്വപ്‌ന മരിച്ചത് ചികിത്സയില് ഗുരുതരാവസ്ഥയിൽ കഴിയവെ; മൂത്തമകളുടെ നില അതീവ ഗുരുതരം; അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ചും

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ:ഇളയമകൾക്ക് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി. ഐസ്‌ക്രീമിൽ മക്കൾക്ക് വിഷം നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മൂത്തമകൾ ഗുരുതരാവസ്ഥയിൽ തുടരുന്നു.കണ്ണൂർ പയ്യാവൂർ പൊന്നും പറമ്പിൽ വിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന ചുണ്ടകാട്ടിൽ സ്വപ്ന (34) യാണ് ബുധനാഴ്ച പുലർച്ചെയോടെ മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

ഓഗസ്റ്റ് 27നാണ് യുവതിയും രണ്ട് പെൺമക്കളും ഐസ്‌ക്രീമിൽ വിഷം ചേർത്ത് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇളയ മകൾ മൂന്നു വയസ്സുകാരി ആൻസില്ല ആഗ്‌നസ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പയ്യാവൂരിൽ അക്കൂസ് കലക്ഷൻസ് എന്ന തുണിക്കട നടത്തുകയായിരുന്നു സ്വപ്ന അനീഷ്.

11 വയസുള്ള മൂത്ത കൂട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ മൂവരേയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രാത്രിയിലാണ് മൂവരും വിഷം കഴിച്ചത്. പിറ്റേന്ന് ഇളയമകളെ അബോധാവസ്ഥയിൽ കണ്ടതോടെ സ്വപ്ന തന്നെയാണ് പൊലീസിനേയും നാട്ടുകാരേയും വിളിച്ച് വിവരം പറയുന്നതും ആശുപത്രിയിൽ കൊണ്ടുപോകുന്നതും.

പയ്യാവൂരിൽ തുണിക്കട നടത്തുകയായിരുന്ന സ്വപ്നക്ക് സാമ്ബത്തിക ബാധ്യത ഉണ്ടായിരുന്നു. ഇവരുടെ ഭർത്താവ് അനീഷ് വിദേശത്താണ്. ബാങ്ക് വായ്പ എടുത്തും, പലിശക്ക് പണം കടം വാങ്ങിയും ഇവർ വീടും സ്ഥലവും വാങ്ങിയിരുന്നു. എന്നാൽ ബിസിനസ് പ്രതീക്ഷിച്ച നിലയിൽ നടക്കാത്തതോടെ പലിശ അടവ് മുടങ്ങി. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണം ലോക്കൽ പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP