Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓണം ചവിട്ടേൽക്കുന്നവന്റെ സുവിശേഷം; കൊടുത്തവനെ വാങ്ങിച്ചവൻ ചവിട്ടുന്നതിന്റെ കഥ; ദാനം കൊടുത്തവനെ ദാനം കൈനീട്ടി വാങ്ങിയവൻ ചവിട്ടി താഴ്‌ത്തിയതിന്റെ കാലാതീത കഥ; കൊടുക്കുന്നവൻ ചവിട്ടേൽക്കുമ്പോൾ ചവിട്ടുന്നവൻ വാമനനാകുന്നു; കഥയറിയാതെ ഓണാശംസ നേർന്ന് പുലിവാലു പിടിച്ച് കന്യാസ്ത്രീ; ഒടുവിൽ മാപ്പു പറച്ചിലും; തോമസ് ഐസക്കും ദശാവതാര വിവാദത്തിൽ; ഓണക്കാലത്ത് മാവേലിയെ പറയാം! പക്ഷേ വാമനനെ തൊട്ടാൽ പൊള്ളും! വാമന വിവാദം ചർച്ചയിൽ നിറയുമ്പോൾ

ഓണം ചവിട്ടേൽക്കുന്നവന്റെ സുവിശേഷം; കൊടുത്തവനെ വാങ്ങിച്ചവൻ ചവിട്ടുന്നതിന്റെ കഥ; ദാനം കൊടുത്തവനെ ദാനം കൈനീട്ടി വാങ്ങിയവൻ ചവിട്ടി താഴ്‌ത്തിയതിന്റെ കാലാതീത കഥ; കൊടുക്കുന്നവൻ ചവിട്ടേൽക്കുമ്പോൾ ചവിട്ടുന്നവൻ വാമനനാകുന്നു; കഥയറിയാതെ ഓണാശംസ നേർന്ന് പുലിവാലു പിടിച്ച് കന്യാസ്ത്രീ; ഒടുവിൽ മാപ്പു പറച്ചിലും; തോമസ് ഐസക്കും ദശാവതാര വിവാദത്തിൽ; ഓണക്കാലത്ത് മാവേലിയെ പറയാം! പക്ഷേ വാമനനെ തൊട്ടാൽ പൊള്ളും! വാമന വിവാദം ചർച്ചയിൽ നിറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ദശാവതാരങ്ങളിലൊന്നായ വാമനനെ ചതിയനെന്ന് വിളിച്ച് ആക്ഷേപിച്ച ധനമന്ത്രി തോമസ് ഐസക്ക് മാപ്പ് പറയണമെന്ന് ഹൈന്ദവ സംഘടനകൾ ആവശ്യപ്പെടുമ്പോൾ ഓണക്കാലത്ത് വാമനൻ വീണ്ടും ചർച്ചാ വിഷയമാകുന്നു. വാമനനെ വിമർശിച്ച കന്യാസ്ത്രീയും ഇത്തവണ മാപ്പു പറഞ്ഞു.

ഓണം ചവിട്ടേൽക്കുന്നവന്റെ സുവിശേഷം. കൊടുത്തവനെ വാങ്ങിച്ചവൻ ചവിട്ടുന്നതിന്റെ കഥ. ദാനം കൊടുത്തവനെ ദാനം കൈനീട്ടി വാങ്ങിയവൻ ചവിട്ടി താഴ്‌ത്തിയതിന്റെ കാലാതീത കഥ. കൊടുക്കുന്നവൻ ചവിട്ടേൽക്കുമ്പോൾ ചവിട്ടുന്നവൻ വാമനനാകുന്നു. ലോക ചരിത്രത്തിൽ ആരെങ്കിലും കൊടുത്തിട്ടുണ്ടോ അവരെല്ലാം ചവിട്ടേറ്റിട്ടുണ്ട്.

പിന്നെ പറയുന്നതെല്ലാം യേശുവിനെ കുറിച്ചും.. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. ഹിന്ദു ഐക്യവേദി കൊടുത്ത പരാതിയുടേയും പ്രക്ഷോഭത്തിന്റേയും ഫലമായി നെടുങ്കുന്നം സെന്റ് തെരേസാ ഹൈസ്‌കൂൾ ഹെഡ്‌മിസ്ട്രസ് മാപ്പു പറയുകയും ചെയ്തു. അങ്ങനെ വാമനനെ തൊട്ടാൽ പ്രതിഷേധം കേരളത്തിൽ ഉയുരമെന്ന സ്ഥിതി വരികയാണ്.

വാമനന്റെ കഥ അറിയാത്തതു കൊണ്ടാണ് തനിക്ക് തെറ്റു പറ്റിയതെന്നാണ് കന്യാസ്ത്രീ മാപ്പ് അപേക്ഷയിൽ പറയുന്നത്. തോമസ് ഐസക് വാമനനെ അധിക്ഷേപിച്ചത് ചർച്ചയാക്കിയത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ്. വാമനമൂർത്തിയെ ചതിയനാണെന്ന് പറയാൻ ഐസക്കിന് കഴിയുന്നതെന്തുകൊണ്ടാണ്. മറ്റ് മതസ്ഥരോട് ഐസക്കിന് ഈ നിലപാട് എടുക്കാൻ കഴിയുമോയെന്നും കെ.സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

വാമനൻ മഹാവിഷ്ണു തന്നെയാണ്. മഹാവിഷ്ണുവിനെ ചതിയനെന്ന് വിളിച്ച് ആക്ഷേപിച്ച തോമസ് ഐസക്ക് വിശ്വാസികളോട് മാപ്പ് പറയണം. അനേകായിരം വിഷ്ണു ഭക്തരുടെ വോട്ടുകൊണ്ടാണ് ഐസക്ക് ജയിച്ചു മന്ത്രിയാവുന്നതെന്ന് ഓർക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. തന്റെ ട്വിറ്ററിലൂടെയായിരുന്നു ഓണാശംസകൾ നേർന്ന് കൊണ്ടുള്ള ട്വീറ്റാണ് വിവാദത്തിലായത്. ഇത് ബിജെപി പ്രവർത്തകരടക്കം ഏറ്റെടുത്ത് വലിയ പ്രചാരണം നടത്തുകയും ചെയ്തിരുന്നു.

ഓണാശംസ നേരുന്നതിനിടെ വാമനനെ ചതിയനെന്ന് വിശേഷിപ്പിച്ച ധനമന്ത്രി തോമസ് ഐസക്കിനെതിരേ സ്വാമി ചിദാനന്ദപുരിയും രംഗത്ത് വന്നിരുന്നു. തോമസ് ഐസക്ക് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത് വന്നതിന് പിന്നാലെ ഐസക്ക് വാമനനിന്ദ നടത്തിയെന്ന് ആരോപിച്ച് ചിദാനന്ദപുരിയും രംഗത്തെത്തിയത്. വ്യാപക പ്രതിഷേധം വാമനനെ കളിയാക്കുകയോ വിമർശിക്കുകയോ ചെയ്താൽ ഉണ്ടാകുമെന്ന അവസ്ഥ. മാവേലിയെ തൊട്ടാലും വാമനനെ തൊടാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളതെന്നാണഅ സോഷ്യൽ മീഡിയ ഉയർത്തുന്ന വികാരം. ഏതായാലും ഈ ഓണക്കാലത്തും വാമനൻ വിവാദ പുരുഷനായി എന്നതാണ് യാഥാർത്ഥ്യം.

ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് വിമർശനവുമായി ചിദാനന്ദപുരി എത്തിയത്. മറ്റ് മതസ്ഥരെ ഒരു പോലെ കാണാൻ ഐസക്കിന്റെ മതം അനുവദിക്കുന്നില്ലെങ്കിൽ അവനവന്റെ പണി ചെയ്യണം. ഹിന്ദു സമൂഹത്തെ മുഴുവനായി ഈ വ്യക്തി അവഹേളിച്ചിരിക്കുകയാണ്. ഇത് ഇനിയും സഹിക്കാൻ കഴിയുന്നതല്ലെന്നും ചിദാനന്ദപുരി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

വാമനനെ ചതിയനെന്ന് വിശേഷിപ്പിക്കാൻ തോമസ് ഐസക്കിന് ആരാണ് അവകാശം കൊടുത്തത്. ഒരിക്കലും ഒരു മന്ത്രി അത് ചെയ്യില്ല. ചെയ്യാൻ പാടില്ല. അങ്ങനെ ചെയ്ത സ്ഥിതിക്ക് മന്ത്രിക്ക് ആ സ്ഥാനത്തിരിക്കാൻ അദ്ദേഹം യോഗ്യനല്ല. തോമസ് ഐസക് ഹിന്ദു സമാജത്തോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP