Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബേക്കറിയിൽ പാൽ വിതരണം നടത്തിയ ശേഷം പിക് അപ് വാനിന്റെ വാതിൽ അടയ്ക്കുമ്പോൾ കാർ ഇടിച്ചു; ബോണറ്റിന് മുകളിലേക്ക് മറിഞ്ഞു വീണ പിക് അപ് ഡ്രൈവറുടെ കാൽ ഒടിഞ്ഞു തൂങ്ങി

ബേക്കറിയിൽ പാൽ വിതരണം നടത്തിയ ശേഷം പിക് അപ് വാനിന്റെ വാതിൽ അടയ്ക്കുമ്പോൾ കാർ ഇടിച്ചു; ബോണറ്റിന് മുകളിലേക്ക് മറിഞ്ഞു വീണ പിക് അപ് ഡ്രൈവറുടെ കാൽ ഒടിഞ്ഞു തൂങ്ങി

സ്വന്തം ലേഖകൻ

കോഴിക്കോട്: മിൽമയുടെ പിക് അപ് വണ്ടിയിൽ കാർ ഇടിച്ച് പിക് അപ് ഡ്രൈവറുടെ കാൽ ാെടിഞ്ഞു തൂങ്ങി. സാരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവോണ ദിവസം പറമ്പിൽ ബസാറിൽ പാൽ വിതരണത്തിനിടെ മിൽമയുടെ പിക് അപ് വണ്ടിയിൽ കാർ ഇടിച്ച് പിക് അപ് ഡ്രൈവർ പയമ്പ്ര പാലക്കൽ വിപിന് പരുക്കേറ്റു. രാവിലെ ഏഴരയോടെയാണ് അപകടം.

ബേക്കറിയിലേക്ക് പാൽ കൊടുത്തു ട്രേ വാനിലേയ്ക്ക് വച്ചു വാതിൽ അടച്ച ഉടനെയാണ് കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വിപിൻ ബോണറ്റിന് മുകളിലേക്ക് മറിഞ്ഞു വീണു. ചില്ല് തെറിച്ച് തലയ്ക്ക് മുറിവേറ്റു. ഇടതുകാൽ മുട്ടിന് താഴെ പൊട്ടി തൂങ്ങിയിട്ടുണ്ട്. വലതുകാലിനും ക്ഷതമേറ്റു. വിപിനെ ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP