Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുപി സ്‌കൂൾ അദ്ധ്യാപക തസ്തികയിലേക്ക് നൽകിയ അപേക്ഷ കാണാനില്ലെന്ന് നിരവധി ഉദ്യോഗാർഥികൾ; സ്വന്തം പ്രൊഫൈൽ വഴി അപേക്ഷിച്ചപ്പോൾ അപേക്ഷ വിജയകരമായി സമർപ്പിച്ചതായി കാണിച്ചിരുന്നു; പരീക്ഷാ തീയതി പ്രഖ്യാപിച്ച ശേഷം പ്രൊഫൈൽ പരിശോധിച്ചപ്പോൾ ഇത് കാണാനില്ല; പ്രതിസന്ധിയിലായി നിരവധി ഉദ്യോഗാർഥികൾ; പിഎസ്എസിയെ ചൊല്ലി വീണ്ടും വിവാദം

യുപി സ്‌കൂൾ അദ്ധ്യാപക തസ്തികയിലേക്ക് നൽകിയ അപേക്ഷ കാണാനില്ലെന്ന് നിരവധി ഉദ്യോഗാർഥികൾ; സ്വന്തം പ്രൊഫൈൽ വഴി അപേക്ഷിച്ചപ്പോൾ അപേക്ഷ വിജയകരമായി സമർപ്പിച്ചതായി കാണിച്ചിരുന്നു; പരീക്ഷാ തീയതി പ്രഖ്യാപിച്ച ശേഷം പ്രൊഫൈൽ പരിശോധിച്ചപ്പോൾ ഇത് കാണാനില്ല; പ്രതിസന്ധിയിലായി നിരവധി ഉദ്യോഗാർഥികൾ; പിഎസ്എസിയെ ചൊല്ലി വീണ്ടും വിവാദം

കെ വി നിരഞ്ജൻ

പാലക്കാട്: റാങ്ക്ലിസ്റ്റ് റദ്ദായതിന്റെ മനോവിഷമത്തിൽ ഉദ്യോഗാർഥി ആത്മഹത്യ ചെയ്ത സംഭവമുമായി ബന്ധപ്പെട്ട് കേരളാ പബ്ലിക്ക് സർവീസ് കമ്മീഷനുനേരെ ഉയർന്ന ആരോപണങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. വിമർശിക്കുന്നവർക്ക് ജോലിയില്ലെന്ന പിഎസ്‌സി ചെയർമാന്റെ വാദം സംബന്ധിച്ചും ഇപ്പോഴും തർക്കം തുടരുകയാണ്. ഇതിനിടെ നിരവധി ഉദ്യോഗാർഥികളുടെ അപേക്ഷ കാണാനില്ലെന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. പാലക്കാട്ടെ ഒരു പറ്റം ഉദ്യോഗാർഥികളാണ് പരാതിയുമായി രംഗത്ത് എത്തിയിട്ടുള്ളത്.

യുപി സ്‌കൂൾ അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷ നൽകിയ ഒട്ടെറെ ഉദ്യോഗാർത്ഥികൾക്ക് കൺഫർമേഷൻ സന്ദേശം ലഭിച്ചിട്ടില്ലെന്ന് പറയുന്നത്. സ്വന്തം പ്രൊഫൈൽ വഴി അപേക്ഷിച്ചപ്പോൾ അപേക്ഷ വിജയകരമായി സമർപ്പിച്ചതായി കാണിച്ചിരുന്നെവെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. എന്നാൽ പരീക്ഷാതീയതി പ്രഖ്യാപിച്ച ശേഷം പ്രൊഫൈൽ പരിശോധിച്ചപ്പോഴാണ് അപേക്ഷ സമർപ്പിച്ചതായി കാണാനില്ലെന്ന് അറിഞ്ഞത്. പരീക്ഷ എഴുതാമെന്നുള്ള ഉറപ്പ് ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 11ന് അവസാനിക്കുമെന്നിരിക്കെ ആശങ്കയിലാണ് ഉദ്യോഗാർത്ഥികൾ.

നവംബറിൽ നടക്കുന്ന പരീക്ഷക്ക് കൺഫർമേഷൻ നൽകാനൊരുങ്ങി പ്രൊഫൈൽ നോക്കുമ്പോഴാണ് അപേക്ഷ കാണാനില്ലെന്ന യാഥാർത്ഥ്യം ഉദ്യോഗാർത്ഥികൾ തിരിച്ചറിയുന്നത്. എല്ലാം ഇഫയലുകളായി സൂക്ഷിക്കുന്നതുകൊണ്ട് ഒരിക്കലും അപേക്ഷ നഷ്ടപ്പെടില്ല എന്ന് വിചാരിച്ചാണ് പ്രിന്റൗട്ട് എടുത്തുവക്കാതിരുന്നതെന്ന് പാലക്കാട് നിന്നുള്ള ഫർസാനയെന്ന ഉദ്യോഗാർത്ഥി പറയുന്നു.'പി.എസ്.സിയിൽ പരാതി നൽകിയപ്പോൾ പ്രിന്റൗട്ട് എവിടെയെന്ന ചോദ്യമാണ് അവർ ഉന്നയിച്ചത്. എങ്ങനെയാണ് ഇത്രയധികം ഉദ്യോഗാർത്ഥികളുടെ അപേക്ഷ കാണാതായതെന്ന് മനസ്സിലാവുന്നില്ല. പരീക്ഷ തീയ്യതി അടുത്തുവരുകയാണ്. ഞങ്ങൾ എങ്ങനെ പരീക്ഷ എഴുതാനാണ്?',-ഉഷ പാലക്കാട് എന്ന മറ്റൊരു ഉദ്യോഗാർത്ഥി ഇങ്ങനെ പ്രതികരിക്കുന്നു.

എന്നാൽ ഇതുസംബന്ധിച്ച് പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പിഎസ്‌സി അധികൃതർ പറയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP