Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് സമൂഹവ്യാപനത്തിന് കാരണമാകും; ഉത്തർപ്രദേശിൽ ഹുക്ക ബാറുകൾ നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കോവിഡ് സമൂഹവ്യാപനത്തിന് കാരണമാകും; ഉത്തർപ്രദേശിൽ ഹുക്ക ബാറുകൾ നിരോധിച്ച് അലഹബാദ് ഹൈക്കോടതി

മറുനാടൻ ഡെസ്‌ക്‌

അലഹബാദ്: ഹുക്ക ബാറുകൾ ഉത്തർപ്രദേശിൽ നിരോധിച്ച് അലഹബാദ് ഹൈക്കോടതി. ലഖ്നൗ സർവകലാശാലയിലെ നിയമ വിദ്യാർത്ഥി ഹർഗോവിന്ദ് പാണ്ഡെയുടെ കത്തിൽ, പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. റെസ്റ്റോറന്റുകളിലും കഫേകളിലും ഹുക്ക ബാറുകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കരുതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകി. കോവിഡ് സംസ്ഥാനത്ത് അതിവേഗം പടരുകയാണെന്നും കേസുകളുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും കോടതി പറഞ്ഞു. ഈ സാഹചര്യത്തിൽ റെസ്റ്റോറന്റുകളിലും കഫേകളിലും ഹുക്ക ബാറുകൾ നിരോധിച്ചിട്ടില്ലെങ്കിൽ, അത് സമൂഹവ്യാപനത്തിന് കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു.

ഈ മാസം 30 നകം ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ശശികാന്ത് ഗുപ്ത, ജസ്റ്റിസ് ഷമീം അഹമ്മദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്റെ പകർപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലാ മജിസ്ട്രേറ്റുമാർക്കും അയയ്ക്കണമെന്നും കോടതി നിർദ്ദേശം നൽകി. അഭിഭാഷകൻ വിനായക് മിത്തലിനെ കേസിൽ അമിക്കസ് ക്യൂറിയായി കോടതി നിയമിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP