Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടോമിൻ ജെ തച്ചങ്കരിക്ക് ഡി ജി പി ആയി സ്ഥാനക്കയറ്റം; നിയമനം റോഡ് സേഫ്റ്റി കമ്മീഷണർ ശേഖർ റെഡ്ഢി വിരമിച്ച ഒഴിവിലേക്ക്; അരുൺ കുമാർ സിൻഹയ്ക്കുംഡിജിപി റാങ്ക്

ടോമിൻ ജെ തച്ചങ്കരിക്ക് ഡി ജി പി ആയി സ്ഥാനക്കയറ്റം; നിയമനം റോഡ് സേഫ്റ്റി കമ്മീഷണർ ശേഖർ റെഡ്ഢി വിരമിച്ച ഒഴിവിലേക്ക്; അരുൺ കുമാർ സിൻഹയ്ക്കുംഡിജിപി റാങ്ക്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരിക്ക് ഡി ജി പി ആയി സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവിറങ്ങി. റോഡ് സേഫ്റ്റി കമ്മീഷണർ ശേഖർ റെഡ്ഢി കഴിഞ്ഞ മാസം 31 ന് വിരമിച്ച ഒഴിവിലേക്കാണ് ടോമിൻ ജെ തച്ചങ്കരിയെ ഡിജിപി ആയി സ്ഥാനക്കയറ്റം നൽകി ഉത്തരവ് ഇറക്കിയിരിക്കുന്നത്. നിലവിൽ ക്രൈം ബ്രാഞ്ച് മേധാവിയാണ് ടോമിൻ ജെ. തച്ചങ്കരി. അടുത്ത വർഷം ജൂണിൽ സംസ്ഥാന പൊലീസ് മേധാവി പദവിയിൽ നിന്ന് ലോക്‌നാഥ് ബെഹ്റ വിരമിക്കുമ്പോൾ ആ സമയത്തെ സംസ്ഥാനത്തെ ഏറ്റവും സീനിയർ ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും ടോമിൻ ജെ തച്ചങ്കരി. എസ്‌പിജി ഡയറക്ടറായി കേന്ദ്ര ഡപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന അരുൺ കുമാർ സിൻഹയ്ക്കുംഡിജിപി റാങ്ക് നൽകിയിട്ടുണ്ട്. ടോമിൻ തച്ചങ്കരിയുടെ നിയമന ഉത്തരവ് പ്രത്യേകം പുറപ്പെടുവിക്കുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പത്രക്കുറിപ്പിൽ വ്യക്തമാക്കി.

കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളുടെ പൊലീസ് മേധാവി ആയിരുന്നു. കണ്ണൂർ റേഞ്ച് ഐജി, പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് എഡിജിപി, ട്രാൻസ്പോർട്ട് കമ്മീഷണർ, ഫയർ ഫോഴ്‌സ് മേധാവിയായും നിരവധി പൊതു മേഖലാ സ്ഥാപനങ്ങളുടെ തലവനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൂന്ന് വർഷത്തെ സേവനകാലാവധിയാണ് ടോമിൻ ജെ തച്ചങ്കരിക്ക് ഇനിയുള്ളത്.

മുഖ്യമന്ത്രിയുടെ വിശ്വസ്തൻ എന്നറിയപ്പെടുന്ന തച്ചങ്കരി കെഎസ്ആർടിസിയിലും ക്രൈം ബ്രാഞ്ചിലും നടത്തിയ പ്രവർത്തനങ്ങൾ രാഷ്ട്രീയകക്ഷി ഭേദമന്യേ അതീവ ജനശ്രദ്ധ നേടിയിരുന്നു. കുറേകാലങ്ങളായി വിവാദങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞു നിൽക്കുകയുമാണ്. മൂന്ന് വർഷത്തെ സേവനകാലാവധി ടോമിൻ ജെ തച്ചങ്കരിക്ക് ഇനിയും അവശേഷിക്കുന്നുണ്ട്. പരേതയായ അനിത തച്ചങ്കരി ആണ് ഭാര്യ. ഇലക്രോണിക്സ് രംഗത്തുള്ള മേഘയും കാവ്യയും ആണ് മക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP