Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നീറ്റ് പരീക്ഷ എഴുതണമെന്ന് ആവശ്യം; ജാമ്യാപേക്ഷയുമായി പുൽവാമ ഭീകരാക്രമണ കേസിലെ പ്രതി

നീറ്റ് പരീക്ഷ എഴുതണമെന്ന് ആവശ്യം; ജാമ്യാപേക്ഷയുമായി പുൽവാമ ഭീകരാക്രമണ കേസിലെ പ്രതി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നീറ്റ് പരീക്ഷ എഴുതണമെന്ന ആവശ്യവുമായി പുൽവാമ ഭീകരാക്രമണ കേസിലെ പ്രതികളിലൊരാൾ. വൈസുൽ ഇസ്ലാമാണ് ഇതിനായി ജ്യാമ്യാപേക്ഷ സമർപ്പിച്ചത്. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) ഹാജരാകാനായാണ് വൈസ് ജാമ്യാപേക്ഷ നൽകിയതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. വൈസുൽ ഇസ്ലാമിന്റെ ജ്യാമ്യാപേക്ഷ സെപ്റ്റംബർ മൂന്നിനാണ് പട്ടികപ്പെടുത്തിയിരിക്കുന്നതെന്നും അപേക്ഷയെ എതിർക്കുമെന്നും ദേശീയ അന്വേഷണ ഏജൻസി അഭിഭാഷകൻ വിപിൻ കൽറെ വ്യക്തമാക്കിയതായി എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.

പുൽവാമ ഭീകരാക്രമണ കേസിൽ ഓഗസ്റ്റ് 25-ന് ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.) കുറ്റപത്രം സമർപ്പിച്ചിരുന്നു. പാക്കിസ്ഥാന്റെ നിർദ്ദേശപ്രകാരം ബോംബാക്രമണം നടത്തിയെന്നാരോപിക്കപ്പെടുന്ന 19 പേരുടെ പേരാണ് കുറ്റപത്രത്തിലുള്ളത്. 13,500 പേജുള്ള കുറ്റപത്രം ജമ്മുവിലെ പ്രത്യേക എൻ.ഐ.എ. കോടതിയിലാണ് സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP