Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശിക്ഷ കടുപ്പിച്ചാൽ നിയമലംഘനങ്ങൾ കുറഞ്ഞേക്കും; കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഉയർത്താൻ നീക്കം

ശിക്ഷ കടുപ്പിച്ചാൽ നിയമലംഘനങ്ങൾ കുറഞ്ഞേക്കും; കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഉയർത്താൻ നീക്കം

സ്വന്തം ലേഖകൻ

കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഉയർത്താൻ നീക്കം. ഇതുമായി ബന്ധപ്പെട്ട കരടുനിയമം കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം ചർച്ച ചെയ്തു. ശിക്ഷ കടുപ്പിച്ചാൽ നിയമലംഘനങ്ങൾ കുറയുകയും അതുവഴി അപകടങ്ങളും കുറയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗവും മറ്റു ഗതാഗത നിയമലംഘങ്ങളുമാണ് മിക്കവാറും അപകടങ്ങൾക്കിടയാക്കുന്നതെന്നാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തൽ.

നേരത്തെ ഗതാഗത നിയമലംഘനങ്ങൾക്കുള്ള കുറഞ്ഞ ശിക്ഷ 50 ദീനാർ പിഴയിൽനിന്ന് 100 ദീനാറായി ഉയർത്തിയതും വാഹനം കസ്റ്റഡിയിലെടുക്കാനുള്ള തീരുമാനവും അപകടങ്ങൾ കുറക്കാൻ കാരണമായിട്ടുണ്ട്. ജനസംഖ്യയും വാഹനങ്ങളും വർധിച്ചിട്ടും അപകടങ്ങളിലെ മരണനിരക്ക് കുറഞ്ഞുവരുന്നു. സീറ്റ് ബെൽറ്റ് കർശനമാക്കിയതുൾപ്പെടെ കാര്യങ്ങൾ ഫലപ്രദമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

മരണത്തിന് സാധ്യതയുണ്ടായിരുന്ന കേസുകൾ പരിക്കിൽ ഒതുങ്ങാൻ ഇത് വഴിയൊരുക്കി. ഗതാഗത നിയമം പാലിക്കുന്നതിനെ ആളുകൾ ഗൗരവത്തിലെടുക്കുന്ന വിധത്തിൽ പിഴകൾ കുത്തനെ വർധിപ്പിക്കാനാണ് അധികൃതർ ആലോചിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP