Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊതുജനങ്ങൾക്കുള്ള ആർ.ബി.ഐയുടെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

ഭാരതീയ റിസർവ് ബാങ്ക്, തിരുവനന്തപുരം റീജിയണൽ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ നാല് എണ്ണത്തിന് മാത്രമേ പൊതുജനങ്ങളിൽ നിന്നും ചില നിബന്ധനകൾക്ക് വിധേയമായി നിക്ഷേപം സ്വീകരിക്കാൻ ഉള്ള അനുമതി ഉള്ളു എന്ന് ആർ.ബി.ഐ സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു.

ബാക്കി 140 ബാങ്കിങ് ഇതരധനകാര്യസ്ഥാപനങ്ങൾ കാറ്റഗറി ബി കമ്പനികൾ ആയിട്ട് ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്നും അവയ്ക്കു പൊതുനിക്ഷേപം സ്വീകരിക്കാൻ ഉള്ള അനുമതി ഇല്ലെന്നും ഇതിനാൽ അറിയിച്ചു കൊള്ളുന്നു. ഇന്ത്യയിൽ പ്രവർത്തിക്കുന്നതും, ഭാരതീയ റിസർവ് ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും ആയ കാറ്റഗറിഎ/ കാറ്റഗറി ബി കമ്പനികളുടെ ലിസ്റ്റ് https://www.rbi.org.in/Scripts/BS_NBFCList.aspx എന്ന ലിങ്കിൽ ലഭ്യം ആണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP