Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണ ബാധിച്ച് റിയാദിൽ മരണപ്പെട്ട രാമചന്ദ്രനാചാരിയുടെ കുടുംബത്തിനുള്ള 'കേളി' ധനസഹായം കൈമാറി

കൊറോണ ബാധിച്ച് റിയാദിൽ മരണപ്പെട്ട രാമചന്ദ്രനാചാരിയുടെ കുടുംബത്തിനുള്ള 'കേളി' ധനസഹായം കൈമാറി

സ്വന്തം ലേഖകൻ

റിയാദ്: കളി കലാസാംസ്‌കാരിക വേദി സുലൈ ഏരിയ വെസ്റ്റ് യൂണിറ്റ് അംഗമായിരിക്കെ മരണപ്പെട്ട രാമചന്ദ്രൻ ആചാരിയുടെ (63) കുടുംബ സഹായം കൈമാറി. കഴിഞ്ഞ ജൂൺ മാസം കോവിഡ് ബാധയെത്തുടർന്ന് അൽ ജസീറ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാമചന്ദ്രനാചാരി മരണപ്പെടുന്നത്. കൊല്ലം പത്തനാപുരം പട്ടാഴി സ്വദേശിയായിരുന്നു. 25 വർഷമായി സൗദിയിൽ ജോലി ചെയ്തു വരികയായിരുന്നു. കേളി അംഗങ്ങളിൽ നിന്നും സ്വരൂപിക്കുന്ന കുടുംബസഹായ പദ്ധതിയിൽ നിന്നാണ് മരണപ്പെടുന്ന കേളി അംഗങ്ങളുടെ കുടുംബത്തെ സഹായിക്കുന്നത്.

സിപിഐ (എം) പത്തനാപുരം ഏരിയ സെക്രട്ടറി ജഗദീശൻ, മുൻ കേളി പ്രവർത്തകനും പ്രവാസി സംഘം കൊല്ലം ജില്ലാ സെക്രട്ടറിയുമായ നിസ്സാർ അമ്പലംകുന്ന്, സിപിഐ (എം) ഏരിയ കമ്മിറ്റി അംഗം എസ്.സജി, ലോക്കൽ കമ്മിറ്റി സെക്രട്ടറി അനീഷ്, പ്രവാസി സംഘം കൊല്ലം ജില്ലാക്കമ്മിറ്റി അംഗം മുകുന്ദൻ, പ്രവാസി സംഘം പത്തനാപുരം ഏരിയ സെക്രട്ടറി ബാബുമോൻ, പ്രസിഡന്റ് റിജു, പത്തനാപുരം പഞ്ചായത്ത് മുൻ ചെയർ പേഴ്‌സൺ കെ ബി ശ്രീദേവി, പ്രവാസി സംഘം പട്ടാഴി മേഖലാ കമ്മിറ്റി സെക്രട്ടറി ഗിരീഷ്, പ്രവാസി സംഘം പത്തനാപുരം ഏരിയ വൈസ് പ്രസിഡന്റ് തോമസ് ബേബി, എന്നിവരുടെ സാന്നിധ്യത്തിൽ സിപിഐ (എം) കൊല്ലം ജില്ലാ സെക്രട്ടറിയറ്റ് മെമ്പർ എസ്.ജയമോഹനാണ് സഹായം കൈമാറിയത്. രാമചന്ദ്രൻ ആചാരിയുടെ ഭാര്യ രാധാമണി കുടുംബ സഹായം ഏറ്റുവാങ്ങി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP