Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തിരുവോണനാളിൽ രാവിലെ വന്ന വിളികളിൽ ഒന്ന് ക്ലീഫ് ഹൗസിൽ നിന്ന് മുഖ്യമന്ത്രിയുടേതായിരുന്നു; ഓണാശംസകൾ നേർന്നപ്പോൾ തിരുവനന്തപുരത്തുണ്ടല്ലോ അല്ലേ, പായസം കൊടുത്തു വിടുന്നുണ്ടെന്ന് പറഞ്ഞു; കുറച്ചു സമയം കഴിഞ്ഞപ്പോഴേക്ക് തൂക്കുപാത്രത്തിൽ പായസവുമായി ആളെത്തി; എനിക്ക് വലിയ സന്തോഷം തോന്നി; ഓണ ദിനത്തിലെ മുഖ്യമന്ത്രിയുടെ കരുതലിൽ വാചാലനായി മന്ത്രി കെ ടി ജലീൽ; രണ്ട് സഖാക്കൾ ജീവനറ്റു കിടക്കുമ്പോഴാണ് പായസക്കഥയെന്ന് ചോദിച്ചു സൈബർ സഖാക്കളും

തിരുവോണനാളിൽ രാവിലെ വന്ന വിളികളിൽ ഒന്ന് ക്ലീഫ് ഹൗസിൽ നിന്ന് മുഖ്യമന്ത്രിയുടേതായിരുന്നു; ഓണാശംസകൾ നേർന്നപ്പോൾ തിരുവനന്തപുരത്തുണ്ടല്ലോ അല്ലേ, പായസം കൊടുത്തു വിടുന്നുണ്ടെന്ന് പറഞ്ഞു; കുറച്ചു സമയം കഴിഞ്ഞപ്പോഴേക്ക് തൂക്കുപാത്രത്തിൽ പായസവുമായി ആളെത്തി; എനിക്ക് വലിയ സന്തോഷം തോന്നി; ഓണ ദിനത്തിലെ മുഖ്യമന്ത്രിയുടെ കരുതലിൽ വാചാലനായി മന്ത്രി കെ ടി ജലീൽ; രണ്ട് സഖാക്കൾ ജീവനറ്റു കിടക്കുമ്പോഴാണ് പായസക്കഥയെന്ന് ചോദിച്ചു സൈബർ സഖാക്കളും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് കാലത്തിന് നടുക്കാണ് ഇത്തവണത്തെ ഓണാഘോഷം. തലസ്ഥാനത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതക വാർത്ത പുലർച്ചെ തന്നെ പുറത്തുവന്നതോടെ ഓണനാൾ സംഘർഷത്തിന്റെതുമായി. അതിനിടെയാണ് തന്റെ ഓണാഘോഷത്തെ കുറിച്ച് മന്ത്രി കെ ടി ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കരുതലിനെ കുറിച്ചായിരുന്നു അദ്ദേഹം സോഷ്യൽ മീഡിയയിൽ വാചാലനായത്. ക്വാറന്റീനിൽ കഴിയുന്ന മന്ത്രിക്ക് ഓണനാളിൽ പായസം എത്തിച്ചു നൽകിയത് മുഖ്യമന്ത്രി ആയിരുന്നു. ഇതേക്കുറിച്ചാണ് മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചത്. അതേസമയം മുഖ്യമന്ത്രിയുടെ കരുതലിനെ കുറിച്ചാണെങ്കിലും സൈബർ സഖാക്കൾക്ക് അത് അത്രയ്ക്ക് പിടിച്ച മട്ടില്ല.

ഗൺമാന്മാർക്കും ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മന്ത്രി സ്വയം ക്വാറന്റീനിൽ പ്രവേശിച്ചത്. തിരുവോണ ദിവസം രാവിലെ ക്ലിഫ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വിളിച്ചു. സ്‌നേഹപൂർവമുള്ള അന്വേഷണത്തിന് ശേഷം പായസം കൊടുത്തുവിടുന്നുണ്ടെന്നും പറഞ്ഞു. നാട്ടിലെത്താൻ പറ്റാതെ വിഷമിച്ചിരുന്ന തനിക്ക് മുഖ്യമന്ത്രിയുടെ സ്‌നേഹാന്വേഷണം ആശ്വാസമായെന്നും വിഷമം മാറ്റിയെന്നും ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മന്ത്രി പറയുന്നു.

മന്ത്രി കെ ടി ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു:

'തിരുവോണനാളിൽ രാവിലെ വന്ന വിളികളിൽ ഒന്ന് ക്ലീഫ് ഹൗസിൽ നിന്ന് മുഖ്യമന്ത്രിയുടേതായിരുന്നു. ഫോണെടുത്തയുടൻ ഞാനദ്ദേഹത്തിന് ഓണാശംസകൾ നേർന്നു. ''തിരുവനന്തപുരത്തുണ്ടല്ലോ അല്ലേ', അദ്ദേഹത്തിന്റെ ചോദ്യം.'അതെ'എന്ന എന്റെ മറുപടി. സ്‌നേഹമസൃണമായ ക്ഷേമാന്വേഷണത്തിനൊടുവിൽ അദ്ദേഹം പറഞ്ഞു; 'പായസം കൊടുത്തയക്കുന്നുണ്ട്'. കുറച്ചു സമയം കഴിഞ്ഞപ്പോഴേക്ക് തൂക്കുപാത്രത്തിൽ പായസവുമായി ആളെത്തി. എനിക്ക് വലിയ സന്തോഷം തോന്നി.

എന്റെ രണ്ട് ഗൺമാന്മാർക്കും ഡ്രൈവർക്കും ഒരു സ്റ്റാഫിനും കോവിഡ് പോസിറ്റീവായതിനെ തുടർന്ന് സ്വയം കോറണ്ടൈനിലാണ് ഞാൻ. ഓണത്തിന് നാട്ടിലില്ലാത്തത് ആദ്യമാണെന്ന് തോന്നുന്നു. ബുദ്ധിയുറച്ച നാൾമുതൽ തൊട്ടടുത്ത അയൽവാസിയും കളിക്കൂട്ടുകാരനുമായ പപ്പന്റെ അമ്മ കൊടുത്തയക്കുന്ന കായ വറുത്തതും ശർക്കര ഉപ്പേരിയും പായസവും ഓണാഘോഷം പൊലിമ നിറഞ്ഞതാക്കിയിരുന്നു. കുറേ വർഷങ്ങളായി അവന്റെ വീട്ടിൽ നിന്നാണ് ഓണസദ്യ.

പതിവുപോലെ അമ്മ പറഞ്ഞ്, പപ്പൻ ഇന്നലെ എന്നെ വിളിച്ചിരുന്നു. വരാൻ പറ്റാത്ത വിഷമം ഞാനവനോട് പങ്കുവെച്ചു. എന്നാലും മനസ്സിലെവിടെയോ ഒരു വിഷമം ബാക്കിനിന്നു. അതാണ് മുഖ്യമന്ത്രിയുടെ വിളിയിലൂടെയും അദ്ദേഹം കൊടുത്തയച്ച പായസത്തിലൂടെയും മാറിക്കിട്ടിയത്. മുഖ്യമന്ത്രിക്കും കമലേച്ചിക്കും കുടുംബത്തിനും, മഠത്തിലെ അമ്മക്കും രാജേട്ടനും ഹേമച്ചേച്ചിക്കും പ്രഭക്കും പപ്പനുമടക്കം മുഴുവൻ മലയാളികൾക്കും ഹൃദ്യമായ ഓണാശംസകൾ. മാപ്പിളപ്പാട്ടിന്റെ ഈണത്തിലുള്ള ഓണപ്പാട്ടാണ് വീഡിയോ ക്ലിപ്പായി താഴെ കൊടുക്കുന്നത്. എല്ലാവരും അത് കേൾക്കുമല്ലോ?

അതേസമയം മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ വിമർശന കമന്റുകളും വന്നിട്ടുണ്ട്. തലസ്ഥാനത്ത് രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ അതിക്രൂരമായി കൊല ചെയ്യപ്പെട്ട വേളയിലാണോ മന്ത്രിയുടെ പായസക്കഥ എന്നു ചോദിച്ചുള്ള വിമർശനങ്ങളും ഇതോടൊപ്പം നിറയുകയാണ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതിരോധത്തിൽ നിൽക്കുന്ന മന്ത്രി ആയതിനാൽ ഇതുമായി ബന്ധപ്പെട്ട വിമർശനങ്ങളും ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP