Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പഞ്ചായത്ത് കിണറ്റിൽ നിന്ന് വെള്ളമെടുക്കാൻ വന്നപ്പോൾ ജാതിപ്പേര് പറഞ്ഞും അസഭ്യം പറഞ്ഞും അധിക്ഷേപം; കുടിവെള്ളം നിഷേധിച്ച് വിരട്ടിയോടിക്കൽ; മകനുമായ് തനിച്ചു താമസിക്കുന്ന യുവതിയുടെ വീട്ടിൽ നൂൽബന്ധമില്ലാതെ അതിക്രമിച്ച് കടന്ന് ബലാത്സംഗത്തിന് ശ്രമം; എല്ലാം പിണറായി വിജയന്റെ വലംകൈ എന്ന് പറഞ്ഞ് വൈത്തിരി പൊലീസ് സ്റ്റേഷൻ ഡിജിപി ചമഞ്ഞ്; വൈത്തിരിയിൽ ഭർത്താവിന്റെയും ഭർതൃസഹോദരന്റെയും പീഡനത്തിൽ വെന്തുരുകുന്ന നിഷയുടെ കഥ പറഞ്ഞ് നന്ദകുമാർ

പഞ്ചായത്ത് കിണറ്റിൽ നിന്ന് വെള്ളമെടുക്കാൻ വന്നപ്പോൾ ജാതിപ്പേര് പറഞ്ഞും അസഭ്യം പറഞ്ഞും അധിക്ഷേപം; കുടിവെള്ളം നിഷേധിച്ച് വിരട്ടിയോടിക്കൽ; മകനുമായ് തനിച്ചു താമസിക്കുന്ന യുവതിയുടെ വീട്ടിൽ നൂൽബന്ധമില്ലാതെ അതിക്രമിച്ച് കടന്ന് ബലാത്സംഗത്തിന് ശ്രമം; എല്ലാം പിണറായി വിജയന്റെ വലംകൈ എന്ന് പറഞ്ഞ് വൈത്തിരി പൊലീസ് സ്റ്റേഷൻ ഡിജിപി ചമഞ്ഞ്; വൈത്തിരിയിൽ ഭർത്താവിന്റെയും ഭർതൃസഹോദരന്റെയും പീഡനത്തിൽ വെന്തുരുകുന്ന നിഷയുടെ കഥ പറഞ്ഞ് നന്ദകുമാർ

മറുനാടൻ ഡെസ്‌ക്‌


തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പ് പറഞ്ഞത് തന്നെ ചുറ്റിപ്പറ്റിയുണ്ടാകാൻ സാധ്യതയുള്ള അവതാരങ്ങളെ സൂക്ഷിച്ച് കൊള്ളണമെന്നായിരുന്നു. സെക്രട്ടേറിയറ്റിലെ പൊതുഭരണത്തിന്റെ കാര്യമാണ് അദ്ദഹം സൂചിപ്പിച്ചതെങ്കിലും പാർട്ടിയുടെയും ഇടതുഭരണത്തിന്റെയും പേരുപറഞ്ഞ് പല അവതാരങ്ങളും സംസ്ഥാനത്ത് വാഴുന്നുണ്ടെന്നാണ് ഈ ഓണക്കാലത്തും പുറത്തുവരുന്ന കഥകൾ വ്യക്തമാക്കുന്നത്. വയനാട് വൈത്തിരിയിൽ നിഷ എന്ന യുവതിക്കുണ്ടായ ദുരനുഭവമാണ് ക്രൈം എഡിറ്റർ ട.പി.നന്ദകുമാർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വിവരിക്കുന്നത്. ഭർത്താവിന്റെ പീഡനങ്ങൾ സഹിക്ക വയ്യാതെ പൊറുതിമുട്ടിയിരിക്കുന്ന യുവതിയെ ഭർതൃസഹോദരനും ഗൂണ്ടകളും ചേർന്ന് രാഷ്ട്രീയ സ്വാധീനം മറയാക്കി ഉപദ്രവിക്കുകയാണ്. നന്ദകുമാറിന്റെ വാക്കുകൾ ഇങ്ങനെ:' പിണറായി വിജയന്റെ വലംകൈ എന്ന് പറഞ്ഞ് വൈത്തിരി 'പൊലീസ് സ്റ്റേഷൻ DGP ' ചമഞ്ഞ് ഭരിക്കുന്ന നിഷയുടെ ഭർത്തൃ സഹോദരൻ വിജയശങ്കർ എന്ന NGO യൂണിയൻ നേതാവ് കാരണം പൊലീസിൽ നിന്ന് ലഭിക്കേണ്ട നീതിയോ സംരക്ഷണമോ ലഭിച്ചില്ലെന്ന് മാത്രമല്ല വിജയ് ശങ്കറിന്റെ ഗുണ്ടകൾ ആയ സഹോദരന്മാർക്കും മാഫിയ ഗ്രൂപ്പിനും പൊലീസ് സംരക്ഷണം കൊടുത്ത് അഴിഞ്ഞാടാൻ അവസരം കൊടുക്കുന്നു. നന്ദകുമാർ തന്റെ പോസ്റ്റിൽ വിവരിക്കുന്ന കഥ ഇങ്ങനെ:

ജനാധിപത്യ കേരളമേ ലജ്ജിചാലും .....! ഈ പാവം യുവതിയോട് കാണിച്ച ക്രൂരത പൊറുക്കാൻ ആകുമോ പിണറായി വിജയൻ...??ഇന്ന് പൊന്നിൻ ചിങ്ങത്തിലെ തിരുവോണ നാൾ. നന്മയുടെ സാഹോദര്യത്തിന്റെ ഓർമനാൾ.. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്‌നേഹപ്പൂക്കളങ്ങൾക്ക് പകരം കണ്ണീരിൽ കുതിർന്ന കുറെ മനുഷ്യജീവിതങ്ങളുടെ നേർക്കാഴ്ചകളാണ് പൊന്നോണനാളിൽ മാവേലി നാട് കണികണ്ടുണരുന്നത്.

ഈ വർഷവും പതിവ് തെറ്റാതെ ഒരു മനുഷ്യക്കുരുതിക്ക് കൂടി ഈ ഓണക്കാലം സാക്ഷ്യം വഹിച്ചുകഴിഞ്ഞു. 'അനു... ' സിപിഎം ന്റെ, പിണറായി ഭരണത്തിന്റെ ഒടുവിലത്തെ ഇര... അടിസ്ഥാന വിദ്യാഭ്യാസയോഗ്യത പോലുമില്ലാത്ത സ്വപ്നയെപ്പോലുള്ള മാദക സുന്ദരിമാരെ ലക്ഷങ്ങൾ മാസശമ്പളം നൽകി അതിലേറെ കിമ്പളവും നൽകി സ്വന്തം ഓഫീസിൽ പ്രതിഷ്ഠിക്കുമ്പോഴും ഉന്നത വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും തൊഴിൽ രഹിതരായി അലയുന്ന ലക്ഷോപലക്ഷം യുവത്വത്തിന്റെ പ്രതീകമാണ് അനു. നീണ്ട വർഷങ്ങളുടെ പ്രയത്‌നങ്ങൾക്കും യാതനകൾക്കും ഒടുവിൽ പി എസ് സി റാങ്ക് ലിസ്റ്റിൽ നേടിയെടുത്ത സ്ഥാനങ്ങളിൽ ജീവിത്തിന്റെ പച്ചപ്പ് സ്വപ്നം കണ്ട് തുടങ്ങിയ കുറെ ജീവിതങ്ങളുടെ പ്രതീക്ഷകളുടെ അവസാന നാളവും ഊതിയണച്ച പിണറായി വിജയൻ തന്നെയാണ് അനുവിന്റെ മരണത്തിന് ഉത്തരം പറയേണ്ടത്.

അധികാരസുഖലോലുപതയിൽ ഇന്ന് ഓണം ഉണ്ണുന്ന മുഖ്യമന്ത്രിയുടെ ഓരോ വറ്റിലും കേരളത്തിലെ ലക്ഷക്കണക്കിന് പാവങ്ങളുടെ കണ്ണീരുപ്പ് കലർന്നിട്ടുണ്ടാവും എന്നത് തീർച്ച... സിപിഎം ന്റെ ഇത്തരം പല നെറികേടുകൾക്കും എതിരെ ഞാൻ നടത്തിയിട്ടുള്ള ഒറ്റയാൾ പോരാട്ടങ്ങൾ കേരളം മറന്ന് കാണാൻ ഇടയില്ല. സിപിഎം ന്റെ മുഖ്യ ശത്രുവായ് ഞാൻ മാറാനും ഇത് വഴി വെച്ചു.

എന്നാൽ 5 വർഷങ്ങൾക്ക് മുൻപ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം ലെ ചില പ്രമുഖ നേതാക്കളും എന്റെ നാട്ടിലെ പ്രിയപ്പെട്ട സഖാക്കളും കോളേജിൽ എസ് എഫ് ഐ ക്ക് വേണ്ടി പ്രവർത്തിച്ച സ്‌നേഹിതന്മാരും എന്നോട് വളരെ സ്‌നേഹപൂർവ്വം ഒരു അഭ്യർത്ഥന നടത്തി. അഭ്യർത്ഥനയെ മാനിച്ച് ഞാനെന്റെ പോരാട്ടങ്ങൾ തത്കാലികമായി നിർത്തിവെയ്ക്കുകയുണ്ടായി. അവർ അങ്ങനെ അഭ്യർത്ഥിച്ചപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി അവസാന ജീവ ശ്വാസം വരെ പ്രവർത്തിച്ച എന്റെ പിതാവിനെയും തൊണ്ടപൊട്ടുമാറുച്ചത്തിൽ ഇങ്കുലാബ് സിന്ദാബാദ് വിളിച്ച എന്റെ നാടായ കോഴിക്കോട് പൊക്കുന്നിലേ അപ്പുട്ടിയെ പോലുള്ള സഖാക്കളെയും ഞാൻ ഓർത്തുപോയി.

നൊസ്റ്റാൾജിയ... സിപിഎം എന്ന പ്രസ്ഥാനത്തോടും അതിന്റെ മൂല്യങ്ങളോടും ചെറുപ്പം മുതലേ ഉള്ള ആത്മ ബന്ധം കൊണ്ടായിരിക്കാം തെറ്റുകൾ തിരുത്തി പുതിയൊരു ഭരണം സിപിഎം കാഴ്ച വെയ്ക്കും എന്ന അവരുടെ വാക്കുകളെ ഞാൻ വിശ്വാസത്തിലെടുത്തത്. എന്നാൽ ഭരണം കൈപ്പിടിയിലായതോടെ കേരളം അഴിമതിയുടെയും കള്ളക്കടത്തിന്റെയും മാഫിയ ഗ്രൂപ്പുകളുടെയും പെൺവാണിഭത്തിന്റെയും ആസ്ഥാനമായി മാറുന്ന കാഴ്ചയാണ് എന്നെ കാത്തിരുന്നത്.

അടിക്കടി ദുരന്തങ്ങൾ സംഹാര താണ്ഡവമാടിയ കേരള മണ്ണിന്റെ യഥാർത്ഥ ദുരന്തം പിണറായി വിജയൻ എന്ന മുഖ്യമന്ത്രി തന്നെയാണ് എന്ന ബോധത്തിലേക്ക് സ്വന്തം പാർട്ടി അണികൾ പോലും തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ അഴിമതി ഭരണം അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോഴും പിണറായിയുടെ തന്ത്രങ്ങൾക്കിരകളായ് ജീവനും ജീവിതവും നഷ്ടമായ ഒരുപാട് പേർ ഈ തിരുവോണക്കാഴ്ചകൾക്കിടയിലെ കണ്ണീർ ചിത്രങ്ങളാവുന്നു.

ഇത്തരത്തിൽ ഒന്നാണ് വയനാട് വൈത്തിരി ഗ്രാമത്തിൽ പറക്കമുറ്റാത്ത മകനെയും നെഞ്ചോടടക്കി പിണറായി വിജയന്റെ മാഫിയ ഗ്രൂപ്പ് ആയി പ്രവർത്തിക്കുന്ന ഭർതൃ സഹോദരൻ വിജയ് ശങ്കറിന്റെ നിർദ്ദേശമനുസരിച്ച് നടക്കുന്ന ആക്രമണത്തിൽ തകർന്ന വീടിന്റെ മഴവെള്ളം ചോർന്നിറങ്ങി ഇലക്ട്രിക് ഷോക്ക് പ്രവഹിക്കുന്ന ഒറ്റമുറിയിൽ ഓണവും വിഷുവുമൊന്നും കാണാതെ കരഞ്ഞു തളർന്നു ഒറ്റപെട്ടു പോയ നിഷ എന്ന വീട്ടമ്മ.

ചെറുപ്രായത്തിൽ തന്നെ വിവാഹിതയായ് വിനയന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന തൃശൂർക്കാരിയായ നിഷ പിന്നീട് അനുഭവിക്കേണ്ടി വന്ന കാര്യങ്ങൾ മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നവയാണ്. രണ്ട് ആൺകുട്ടികൾ ഉണ്ടായതിന് ശേഷവും നിഷയുടെ ഭർത്താവും പൊലീസ് കോൺസ്റ്റബിളുമായ വിനയന്റെ പരസ്ത്രീ ബന്ധങ്ങൾ തുടർന്ന് കൊണ്ടിരുന്നു. ഇമ്മോറൽ ട്രാഫിക്കിനു ഇദ്ദേഹത്തെ പലതവണ പൊലീസ് തന്നെ പിടികൂടി. എന്നാൽ അവിടം കൊണ്ടും ഒതുങ്ങാത്ത വിനയന്റെ കാമതൃഷ്ണയ്ക്ക് വെറും 8 വയസ് മാത്രം പ്രായമുണ്ടായിരുന്ന സ്വന്തം മകനും കൂടെ ഇരയാവുന്ന കാഴ്ച ആ അമ്മയ്ക്ക് സഹിക്കാനാവുന്നതല്ലായിരുന്നു. ഇതേതുടർന്ന് വിനയനെതിരെ കേസ് കൊടുക്കാൻ ജീവനിൽ ഭയം ഉള്ളതുകൊണ്ട് നടക്കാതെ വരികയും പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകർ ഈ കാര്യം കണ്ടെത്തി പരാതി കൊടുത്തു ഈ കാട്ടാളനെ സസ്‌പെൻഡ് ചെയ്യിപ്പിക്കുകയും ചെയ്തു.

ഇതോടെ നിരാലംബയായ നിഷയ്ക്കും മകനും നേരെയുള്ള ക്രൂരവും നിന്ദ്യവും മനുഷ്യത്വരഹിതവുമായ ആക്രമണങ്ങൾ പതിന്മടങ്ങായി വർധിച്ചു. പട്ടിക ജാതിയിൽപെട്ട നിരാലംബയായ ഈ യുവതിക്ക് പിണറായി വിജയന്റെ വലംകൈ എന്ന് പറഞ്ഞ് വൈത്തിരി 'പൊലീസ് സ്റ്റേഷൻ DGP ' ചമഞ്ഞ് ഭരിക്കുന്ന നിഷയുടെ ഭർത്തൃ സഹോദരൻ വിജയശങ്കർ എന്ന NGO യൂണിയൻ നേതാവ് കാരണം പൊലീസിൽ നിന്ന് ലഭിക്കേണ്ട നീതിയോ സംരക്ഷണമോ ലഭിച്ചില്ലെന്ന് മാത്രമല്ല വിജയ് ശങ്കറിന്റെ ഗുണ്ടകൾ ആയ സഹോദരന്മാർക്കും മാഫിയ ഗ്രൂപ്പിനും പൊലീസ് സംരക്ഷണം കൊടുത്ത് അഴിഞ്ഞാടാൻ അവസരം കൊടുത്തു

കൂടാതെ വിജയശങ്കറിന്റെയും ഗുണ്ടകളുടെയും ആശ്രിതയായ, സ്ത്രീകൾക്ക് തന്നെ അപമാനമായ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി , ഈ മാഫിയ ഗ്രൂപ്പ് കാട്ടിക്കൂട്ടിയ ക്രൂരമായ പീഡനങ്ങൾ അറിഞ്ഞിട്ടും ഒരു പട്ടിക ജാതിക്കാരിയായ സ്ത്രീയെന്ന പരിഗണന പോലും കൊടുക്കാതെ പട്ടിണി കിടക്കുന്ന നിഷയുടെ വീട്ടിൽ എത്തുകയോ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ആശ്വാസം പകരുകയോ ചെയ്യാതെ ജീവനുവേണ്ടി കേഴുന്ന നിഷക്കെതിരെ വ്യാപകമായ വ്യാജ പ്രചരണത്തിന് അവരോടൊപ്പം പങ്കുചേർന്നു പ്രവർത്തിച്ചു.

പഞ്ചായത്ത് കിണറിൽ നിന്ന് കുടിവെള്ളം പോലും ഈ പാവം യുവതിക്ക് ഈ ഗുണ്ടകൾ നിഷേധിച്ചപ്പോഴും ഈ പഞ്ചായത്ത് പ്രസിഡണ്ടിന്റെ മനസ്സാക്ഷി അനങ്ങിയില്ല. വ്യക്തമായ 16 പരാതികൾ നിഷ നൽകിയിരുന്നിട്ടും, കൃത്യമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും വൈത്തിരി പൊലീസ് സിഐ പ്രവീൺകുമാർ എന്ന 'നിർഗുണ പരബ്രഹ്മൻ ' വിജയശങ്കർ എന്ന മാടമ്പിയുടെ ചട്ടുകമായി പ്രവർത്തിച്ചു ഒരു കേസ് മാത്രമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ജാതിപ്പേര് പറഞ്ഞും ആഭാസങ്ങൾ വിളിച്ചുപറഞ്ഞും പഞ്ചായത്ത് കിണറിൽ നിന്ന് വെള്ളമെടുക്കാൻ എത്തിയ നിഷയെ അധിക്ഷേപിച്ചതിന് എതിരെ പരാതി കൊടുത്തതിന് പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തത്. കൊറോണക്കാലത്ത് കൂട്ടംകൂടി എന്ന് കാണിച്ചാണ്..്.. നോക്കണേ വിജയ് ശങ്കരനോട് സിഐക്ക് ഉള്ള നന്ദിയും കടപ്പാടും ...

ഒരു സ്ത്രീ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയാൽ സുപ്രീംകോടതി വിധി പ്രകാരം അതേപടി പരാതിയിലെ കാര്യങ്ങൾ പകർത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന നിയമം ഇരിക്കെ ആണ് വൈത്തിരി പൊലീസ് ഇത്തരത്തിൽ പ്രവർത്തിച്ചത് .അങ്ങനെ എഫ്‌ഐആർ രജിസ്റ്റർ ചെയ്താൽ പിറ്റേദിവസം സ്ഥലംമാറ്റം നടക്കുമെന്ന വിജയശങ്കറിന്റെ ഭീഷണി ഭയന്ന് പ്രതികളുടെ സംരക്ഷകനായി സി ഐ മാറിയത് കുറ്റമാണോ പിണറായി വിജയൻ....?

എന്നാൽ നിഷയോടും കുഞ്ഞിനോടും മനുഷ്യത്വപരമായ സമീപനം കാട്ടിയ ജനകീയനായ എംഎൽഎ ശശീന്ദ്രനോടും വയനാട് എസ്‌പി യോടും ഏത് സമയത്തും കൊല്ലപ്പെടുമെന്ന ഭീഷണിയിൽ ജീവൻ നിലനിർത്തുന്നതിനുവേണ്ടി പോരാടുന്ന നിഷ യെക്കുറിച്ച് നട്ടാൽ മുളക്കാത്ത, വിജയ് ശങ്കർ എന്ന മാടമ്പി ഉപദേശിച്ചുകൊടുത്ത കേട്ടാലറക്കുന്ന കള്ളങ്ങൾ എഴുന്നള്ളിച്ചു വിജയ് ശങ്കറിന്റെ വാലാട്ടി പട്ടിയായി കഴിഞ്ഞു കൂടുകയാണ് സിഐ.

വിനയന്റെ ജീവിതത്തിൽ നിന്നും ഇറക്കിവിടുന്നതോടൊപ്പം തന്നെ യുവതിക്കും മക്കൾക്കും വിനയന്റെ സ്വത്തിന്മേലുള്ള അവകാശം തട്ടിഎടുക്കുക എന്ന ലക്ഷ്യത്തോടെ പിണറായി വിജയന്റെ വലം കൈ എന്ന് അവകാശപ്പെടുന്ന വിനയന്റെ ജ്യേഷ്ടൻ വിജയനും അനിയൻ കൈലാസും ചേർന്ന് നടത്തിയ ക്രൂരതകൾ സംസ്‌കാരിക കേരളത്തെ ലജ്ജിപ്പിക്കുന്നവയാണ്.

ആശ്രയമറ്റ ആ യുവതിയുടെ ഏക പ്രതീക്ഷ തന്റെ മക്കളിൽ ആണെന്നിരിക്കേ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ മകന്റെ പഠന ഉപകരണങ്ങളും യൂണിഫോം, ഐഡന്റിറ്റി കാർഡ്, പുസ്തകങ്ങൾ എന്നിവ ഉൾപ്പെടെ വിജയന്റെ നിർദ്ദേശ പ്രകാരം അനിയൻ കൈലാസും ഭാര്യയും ഗുണ്ടകളും അതിക്രമിച്ച് കടന്ന് അഗ്‌നിക്കിരായാക്കി.

മകനുമായ് തനിച്ചു താമസിക്കുന്ന ഈ യുവതി സ്വന്തം ഏട്ടത്തി ആണെന്ന് പോലും ഓർക്കാതെ നൂൽബന്ധം പോലുമില്ലാതെ അനുജൻ കൈലാസ്, ജോസ് എന്ന ഗുണ്ട എന്നിവർ ചേർന്ന് വീട്ടിൽ അതിക്രമിച്ച് കടന്ന് യുവതിയെ ബലാത്സംഗം ചെയ്യാനും പ്രായപൂർത്തിയാകാത്ത ഇവരുടെ മകനെ പ്രകൃതിവിരുദ്ധമായി ചൂഷണം ചെയ്യാനും ശ്രമിച്ചു.

പിന്നീടങ്ങോട്ടും ഒളിഞ്ഞും തെളിഞ്ഞും ഇവർക്ക് നേരെ പീഡനങ്ങൾ തുടർന്നു. വീട് ആക്രമിച്ചും, കൊല്ലണം എന്ന ഉദ്ദേശത്തോടെ തന്നെ ഇവർക്ക് നേരെ കരിങ്കൽ ചീളുകൾ പായിച്ചും , പൊതുകിണറിൽ നിന്നും വെള്ളം എടുക്കാൻ എത്തുന്ന യുവതിക്ക് നേരെ അക്രമകാരിയായ നായയെ അഴിച്ചുവിട്ടുമെല്ലാം അതിക്രമങ്ങൾ തുടരുന്നു.

ഇതിനെതിരെ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പലപ്പോഴായി പതിനാറോളം പരാതികൾ യുവതി നൽകിക്കഴിഞ്ഞു. എന്നാൽ ഒന്നിനും കൃത്യമായ അന്വേഷണമോ നടപടിയൊ ഉണ്ടായില്ല. മാത്രമല്ല ഇന്നും നിഷയ്ക്കും മകനും എതിരെയുള്ള അതിക്രമങ്ങൾ തുടരുന്നു.

നിഷ കേരളത്തിലെ പിണറായി ഭരണത്തിന്റെ ഒരു നേർകാഴ്ച ആണ് . ഇതുപോലെ പിണറായി വിജയന്റെ സിൽബന്ധികൾ എന്ന് പറയുന്നവർ കേരളത്തിന്റെ പല ഭാഗത്തും പഴയ ഫ്യൂഡൽ വ്യവസ്ഥ പോലെ മാടമ്പിമാരായി പുതിയ സംസ്‌കാരം കെട്ടിപ്പെടുതിരിക്കുകയാണ്. പൊലീസ് സ്റ്റേഷനുകൾ എല്ലാം ഇവരുടെ കണ്ട്രോളിൽ ആണ് .

ഇത്തരം ആളുകളെ പിണറായി വിജയൻ അഴിച്ചു വിട്ടിരിക്കുകയാണ്. ജനാധിപത്യ സർക്കാർ എന്ന് ഊറ്റംകൊള്ളുന്ന ഇരട്ടച്ചങ്കന്റെ ശ്രദ്ധയിൽ നിഷയെ പോലുള്ള പട്ടിണിപ്പാവങ്ങളുടെ തേങ്ങൽ കേൾക്കാൻ ഇടയില്ല. അഥവാ കേട്ടാലും ഓണക്കോടിക്ക് വകയില്ലാത്ത പാവങ്ങളെ പറ്റിച്ചു കോടികൾ കൊയ്യുന്ന പിണറായിയിൽ നിന്നും പാവപ്പെട്ട ജനതയ്ക്ക് പ്രതീക്ഷിക്കാവുന്ന ഒരേയൊരു നീതി മരണം മാത്രമാണ്. അനുവിനെ പോലെ ഈ നശിച്ച ഭരണത്തിൽ പ്രതീക്ഷയറ്റ് ജീവൻ വെടിഞ്ഞവർക്കായി മുഖ്യന്റെ കോടി മുണ്ട്.. അവസാനമായി പുതച്ചുറങ്ങാൻ.... ഈ ദുർഭരണത്തിന്റെ അടുത്ത ഓണ'ക്കോടി ' നിഷയ്ക്കാവരുതേ എന്ന പ്രാർത്ഥനയോടെ..
ഏവർക്കും ഓണാശംസകൾ...
സ്‌നേഹാശംസകൾ....

T. P. NANDAKUMAR, CHIEF EDITOR, CRIME,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP