Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ ഡ്രൈവിങ് സ്കൂളുകൾ അടുത്ത മാസം തുറന്നേക്കും; ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകില്ല

കേരളത്തിൽ ഡ്രൈവിങ് സ്കൂളുകൾ അടുത്ത മാസം തുറന്നേക്കും; ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകില്ല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂളുകൾ അടുത്ത മാസം തുറന്നേക്കും എന്ന് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ സർക്കാർ തീരുമാനം സെപ്റ്റംബർ മൂന്നിന് ഉണ്ടാകുമെന്നാണു സൂചന. ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകില്ല. കോവിഡിനെ തുടർന്ന് മാർച്ച് മുതൽ അടച്ചിട്ടിരിക്കുകയാണ് സംസ്ഥാനത്തെ ഡ്രൈവിം​ഗ് സ്കൂളുകൾ.

അൺലോക്ക് 4 ന്റെ ഭാഗമായി തുറക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയിൽ സ്കിൽ ഡവലപ്മെന്റ് വിഭാഗത്തിലുള്ള സ്ഥാപനങ്ങൾക്കു പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഇതിന്റെ ചുവടുപിടിച്ച്, ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളോടെ ഡ്രൈവിങ് സ്കൂളുകൾ തുറക്കാനാണു സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ, മാർച്ച് 10നു നിർത്തിവച്ച ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകില്ല. നിലവിൽ ലേണിങ് ടെസ്റ്റ് ഓൺലൈനായി നടത്തുന്നുണ്ട്. തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ഡ്രൈവിങ് സ്കൂളുകളുടെ പ്രവർത്തനം നേരത്തെ പുനരാരംഭിച്ചിരുന്നു.

ഡ്രൈവിങ് സ്കൂളുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതു സംബന്ധിച്ച് മോട്ടർ വാഹന വകുപ്പിനു നോട്ടിസ് നൽകിയതായി ഓൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. ദിവാകരൻ, ജനറൽ സെക്രട്ടറി സി.ടി. അനിൽ എന്നിവർ പറഞ്ഞു. എന്നാൽ നോട്ടിസ് ലഭിച്ചിട്ടില്ലെന്നു ഗതാഗത മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP