Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓണസമ്മാനമായി മൂന്ന് നിർദ്ധന കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകി സ്വിറ്റ്സർലണ്ടിലെ ലൈറ്റ് ഇൻ ലൈഫ്

ഓണസമ്മാനമായി മൂന്ന് നിർദ്ധന കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകി സ്വിറ്റ്സർലണ്ടിലെ ലൈറ്റ് ഇൻ ലൈഫ്

സ്വന്തം ലേഖകൻ

ഈ വർഷത്തെ തിരുവോണം, നീലീശ്വരം മുണ്ടങ്ങാമറ്റത്തെ മൂന്നു് കുടുംബങ്ങൾക്ക് 'കരുതലോണം' ആണ്. ഈ കുടുംബങ്ങൾക്ക് ഓണസമ്മാനമായി ലഭിച്ചത് ഓണപ്പുടവയും ഓണസദ്യയും മാത്രമല്ല, 'സ്വന്തം വീട് ' എന്ന ഒരു വലിയ സ്വപ്നസാക്ഷാത്കാരം കൂടിയാണ്. കരുതലോടെ ഇവരുടെ സ്വപ്നങ്ങൾക്ക് നിറം പകർന്നതാവട്ടെ, സ്വിറ്റ്സർലണ്ടിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫും, മുണ്ടങ്ങാമറ്റം സഹൃദയാ കലാവേദി & ലൈബ്രറിയും.

വീടൊന്നിന് ഏഴരലക്ഷം രൂപചെലവിൽ മനോഹരമായി പണിതീർത്ത മൂന്നു വീടുകളുടെ താക്കോൽ ദാനം, 2020 ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 9 മണിക്ക് കാലടി സംസ്‌കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് നിർവഹിച്ചു. കോവിഡ് - 19 നിബന്ധനകൾ കർശനമായും പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങുകളിൽ മുണ്ടങ്ങാമറ്റം മുൻ പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ് അദ്ധ്യക്ഷത വഹിച്ചു. പതിനഞ്ച് ലക്ഷം രൂപയാണ് ഈ മൂന്നു വീടുകൾക്കുവേണ്ടി ലൈറ്റ് ഇൻ ലൈഫ് ചിലവഴിച്ചത്. ഈവർഷം മെയ്മാസം കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതിയായ ലൈറ്റ് 4 ചൈൽഡിനുവേണ്ടി മുപ്പതുലക്ഷത്തി അറുപതിനായിരം രൂപയും, അരുണാചൽപ്രദേശിൽ നിർമ്മാണത്തിലിരിക്കുന്ന സ്‌കൂളിനായി രണ്ടാം ഗഡുവായ മുപ്പത്തിരണ്ടുലക്ഷം രൂപയും നൽകിയിരുന്നു. പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്ന കുട്ടികൾക്ക്, ഈ വർഷം ഇതുവരെ നൽകിയ നാലു ലക്ഷം രൂപക്ക് പുറമേയാണിത്.

കൊറോണക്കാലമായിരിന്നിട്ടുപോലും, ഈ വർഷം ഏതാണ്ട് എൺപത്തിയൊന്നുലക്ഷത്തി അറുപതിനായിരംരൂപ (CHF 104`000 .-) അർഹതപ്പെട്ടവർക്ക് നൽകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ലൈറ്റ് ഇൻ ലൈഫിന്റെ അംഗങ്ങൾ. ഈ കാരുണ്യപ്രവർത്തനങ്ങൾ പ്രാവർത്തികമാക്കാൻ ഞങ്ങളെ സഹായിച്ച എല്ലാ സഹൃദയർക്കും ലൈറ്റ് ഇൻ ലൈഫ് നന്ദിയർപ്പിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP