Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺഗ്രസിന് എത്രനാൾ കാത്തിരിക്കാനാകും? രാഹുൽ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ വൈകുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് ശിവസേന; 23 നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തെഴുതിയ സംഭവം ചൂണ്ടിക്കാട്ടി വിമർശനം ഉന്നയിച്ചത് സഞ്ജയ് റാവത്ത്

കോൺഗ്രസിന് എത്രനാൾ കാത്തിരിക്കാനാകും? രാഹുൽ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ വൈകുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് ശിവസേന; 23 നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തെഴുതിയ സംഭവം ചൂണ്ടിക്കാട്ടി വിമർശനം ഉന്നയിച്ചത് സഞ്ജയ് റാവത്ത്

സ്വന്തം ലേഖകൻ

മുംബൈ: രാഹുൽ ഗാന്ധി കോൺഗ്രസ് ആദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ വൈകുന്നത കോൺഗ്രസിനെ പ്രതികൂലമായി ബാധിക്കുമെന്ന് ശിവസേന. കോൺഗ്രസിൽ പുതിയ നേതൃത്വം ആവശ്യപ്പെട്ട് 23 നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തെഴുതിയ സംഭവം ചൂണ്ടിക്കാട്ടിയാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ പ്രതിസന്ധി അവസാനിച്ചു പക്ഷേ കോൺഗ്രസിന് എത്ര നാൾ രാഹുൽ ഗാന്ധിക്കായി കാത്തിരിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.ഈ കാത്തിരിപ്പ് പാർട്ടിക്ക് ഉപകാരപ്പെടില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 പേർക്കും കോൺഗ്രസ് അദ്ധ്യക്ഷനാകാൻ കഴിയില്ലെന്നും റാവത്ത് കൂട്ടിച്ചേർത്തു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്റെ മുഖ്യമന്ത്രി സ്ഥാനം ഒരിക്കലും വിട്ടു നൽകില്ലെന്നും കോൺഗ്രസ് നേതാക്കൾ പാർട്ടിയേക്കാൾ പ്രധാന്യം നൽകുന്നത് സ്വന്തം സ്ഥാനമാനങ്ങൾക്കാണെന്നും അദ്ദേഹം പരിഹസിച്ചു. കോൺഗ്രസിന് ഒരിക്കൽ മുസ്ലിംങ്ങളുടെയും ദളിതരുടെയും വോട്ട് ലഭിച്ചിരുന്നു. എന്നാൽ പ്രാദേശിക പാർട്ടികളുടെ കടന്നുവരവോടെ കോൺഗ്രസിന്റെ ഈ വോട്ട് ബാങ്ക് ഇല്ലാതെയായെന്നും റാവത്ത് പറഞ്ഞു. മോദിക്ക് എതിരെ വിമർശനം ഉയർത്തിയാൽ മാത്രം വോട്ട് ലഭിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസ് നേതൃത്വത്തെ തുടർന്ന് പാർട്ടിയിൽ വലിയ പൊട്ടിതെറികളാണ് ഉണ്ടായിരുന്നത്. തുടർന്ന് ഇടക്കാല അദ്ധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരുമെന്നും ആവശ്യമായ സംഘടനാ മാറ്റങ്ങൾ വരുത്തുമെന്നും യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. പുതിയ കോൺഗ്രസ് അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാൻ ഉടൻ യോഗം വിളിക്കാനും എ.ഐ.സി.സി തീരുമാനിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP