Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനുവിന്റെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രിയും പി.എസ്.സി ചെയർമാൻ സക്കീറും; എക്‌സൈസിൽ നിരവധി ഓഫീസർ തസ്തികകൾ ബാക്കിയുണ്ടായിട്ടും നിയമനം നടത്താൻ സർക്കാർ തയ്യാറാകാതെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിപ്പിച്ചുവെന്ന് യുവമോർച്ച; പിണറായിയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് പ്രഫുൽകൃഷ്ണൻ; കുന്നത്തുകാലിലെ ആത്മഹത്യയിൽ പി എസ് സിക്ക് നേരേയും ചോദ്യശരങ്ങൾ; അനു ചർച്ചയാക്കുന്നത് തൊഴിൽ ഇല്ലാത്തവരുടെ വേദന

അനുവിന്റെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രിയും പി.എസ്.സി ചെയർമാൻ സക്കീറും; എക്‌സൈസിൽ നിരവധി ഓഫീസർ തസ്തികകൾ ബാക്കിയുണ്ടായിട്ടും നിയമനം നടത്താൻ സർക്കാർ തയ്യാറാകാതെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിപ്പിച്ചുവെന്ന് യുവമോർച്ച; പിണറായിയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് പ്രഫുൽകൃഷ്ണൻ; കുന്നത്തുകാലിലെ ആത്മഹത്യയിൽ പി എസ് സിക്ക് നേരേയും ചോദ്യശരങ്ങൾ; അനു ചർച്ചയാക്കുന്നത് തൊഴിൽ ഇല്ലാത്തവരുടെ വേദന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കാത്തതിൽ മനംനൊന്ത് തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവം രാഷ്ട്രീയ വിവാദമായി മാറുന്നു. കുന്നത്തുകാലിൽ തട്ടിട്ടമ്പലം സ്വദേശി അനു(28)ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. അനുവിന്റേത് ആത്മഹത്യയല്ല... കൊന്നതാണ്.... എന്ന ആരോപണവുമായി യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി ആർ പ്രഫുൽ കൃഷ്ണൻ രംഗത്തു വന്നു. ആത്മഹത്യയുമായി ബന്ധപ്പെട്ട് പി എസ് സിയെ ന്യായീകരിച്ച പാറശാല എംഎൽഎ ഹരീന്ദ്രനെതിരേയും യുവമോർച്ച പ്രതിഷേധിച്ചു. പി എസ് സിയിലേക്ക് സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

സിവിൽ എക്‌സൈസ് റാങ്ക് ലിസ്റ്റിലെ 76 നമ്പർ റാങ്ക് ഹോൾഡർ കാരക്കോണം സ്വദേശി അനുവിന്റെ മരണത്തിന് ഉത്തരവാദി കേരള മുഖ്യമന്ത്രിയും പി.എസ്.സി ചെയർമാൻ സക്കീറുമാണ്. ഒന്നരക്കോടി ചിലവഴിച്ച് നടത്തിയ സി.ഇ. ഒ റാങ്ക് പരീക്ഷയിൽ റാങ്ക് പട്ടികയിലെ 3000 പേരിൽ 318 പേർക്ക് മാത്രമേ നിയമനം ലഭിച്ചിട്ടുള്ളൂ... എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിൽ നിരവധി ഓഫീസർ തസ്തികകൾ ബാക്കിയുണ്ടായിട്ടും നിയമനം നടത്താൻ സർക്കാർ തയ്യാറാകാതെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിപ്പിച്ചു. ആയിരക്കണക്കിന് യുവാക്കളുടെ പ്രതീക്ഷകളാണ് സർക്കാർ തല്ലിക്കെടുത്തിക്കളഞ്ഞത്...-പ്രഫുൽ കൃഷ്ണൻ പറഞ്ഞു.

സിപിഒ റാങ്ക് ലിസ്റ്റിലും ഉൾപ്പെടെ സമാന അവസ്ഥയാണ്... കേരളത്തിലെ അഭ്യസ്ഥവിദ്യരായ യുവതീയുവാക്കളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് പിണറായി സർക്കാരാണ്.. മുഖ്യമന്ത്രി പിണറായി, പി എസ് സി ചെയർമാൻ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണം... നെറികെട്ട ഭരണത്തിനെതിരെ സന്ധിയില്ലാത്ത സമരം നടത്തുമെന്നും യുവമോർച്ച അറിയിച്ചു. പി.എസ്.സിയുടെ സിവിൽ എക്‌സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിലെ 76-ാം റാങ്കുകാരനായിരുന്നു അനു. എന്നിട്ടും ജോലി കിട്ടിയില്ലെന്നതാണ് വസ്തുത. സാധാരണ ഇത്രയും ഉയർന്ന റാങ്ക് കിട്ടുന്നവർക്ക് ജോലി കിട്ടുകയാണ് പതിവ്. ഇത്തവണ അതും നടന്നില്ല. ഇതിലൂടെ പി എസ് എസി റാങ്ക് ലിസ്റ്റിലെ സർക്കാർ വാദവും പൊളിയുകയാണ്.

റാങ്ക് ലിസ്റ്റ് റദ്ദായതിനെ തുടർന്ന് അനു കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ജോലി കിട്ടാത്തതിലുള്ള മാനസിക വിഷമം മൂലമാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യക്കുറിപ്പിൽ അനു എഴുതിവെച്ചിരുന്നു. കൂലിപ്പണി ചെയ്താണ് അനു ബിരുദപഠനം പൂർത്തായാക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. അനു ഉൾപ്പെട്ട ലിസ്റ്റിന് ഒരു വർഷത്തെ കാലാവധി ആയിരുന്നു ഉണ്ടായിരുന്നത്. അത് ഈ ഏപ്രിലിൽ അവസാനിച്ചു. തുടർന്ന് കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടുമാസം കൂടി സർക്കാർ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി. ജൂൺ 20 വരെ ആയിരുന്നു റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയത്. എന്നിട്ടും ജോലി കിട്ടിയില്ല.

കാലാവധി നീട്ടിക്കിട്ടിയ ഈ സമയത്തിനിടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഏഴുപേർക്കു കൂടി അഡൈ്വസ് മെമോ അയക്കാൻ സാധിച്ചുവെന്ന് പി.എസ്.സി. അറിയിച്ചു. റാങ്ക് ലിസ്റ്റിലുള്ള 72 പേർക്കാണ് നിയമനം ലഭിച്ചത്. 77- റാങ്കുകാരൻ ഇതോടെ തീർത്തും നിരാശയിലായി. 77-ാം റാങ്ക് കിട്ടയതോടെ തന്നെ ജോലി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അനു. ആത്മഹത്യയാണുണ്ടായതെന്ന് പൊലീസും സ്ഥിരീകരിച്ചു. വെള്ളറട പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അനുവിന് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി കഴിഞ്ഞു. ഇലക്ട്രിക്കൽ ജോലിയാണ് കുടുംബം നോക്കാൻ ചെയ്തിരുന്നത്. അവിവാഹിതനുമായിരുന്നു.

ഇന്ന് രാവിലെയാണ് മരണവിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി റാങ്ക്ലിസ്റ്റ് റദ്ദാക്കപ്പെട്ടതിൽ മനംനൊന്ത് അനു വീടിന് പുറത്തുപോലും ഇറങ്ങാറില്ലായിരുന്നു എന്ന് അയൽവാസികൾ പറയുന്നു. എംകോം നേടിയത് കഷ്ടപ്പെട്ട് പഠിച്ചായിരുന്നു. കുറച്ചുദിവസമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോലെ. എന്ത് ചെയ്യണമെന്നറിയില്ല. കുറച്ചുദിവസമായി ആലോചിക്കുന്നു. ആരുടെ മുമ്പിലും ചിരിച്ച് അഭിനയിക്കാൻ വയ്യ, എല്ലാത്തിനും കാരണം, ജോലി ഇല്ലായ്മയെന്നാണ് അനു തന്റെ ആത്മഹത്യാകുറിപ്പിൽ എഴുതിയിരിക്കുന്നത്. സോറിയെന്നും കുറിച്ചിട്ടുണ്ട്. ആത്മഹത്യാ കുറിപ്പും പുറത്തു വന്നു.

അനു ഉൾപ്പെട്ട റാങ്ക് ലിസ്റ്റ് റദ്ദാക്കിയത് അനുവിനെ മാനസികമായി തളർത്തിയിരുന്നു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സുഹൃത്തുക്കളും പറയുന്നു. ലിസ്റ്റ് നീട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ഇതാണ് നിരാശ കൂടാൻ കാരണമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP