Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സുഹൃത്തിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻപോകവെ ചീറിപ്പാഞ്ഞെത്തിയ ടെമ്പോ ട്രാവലർ ഇടിച്ച് തെറിപ്പിച്ചു; റോണി സാമുവേലിന്റെ അകാല വിയോ​ഗത്തിൽ വിതുമ്പി ബെംഗളൂരുവിലെ മലയാളി സമൂഹം

സുഹൃത്തിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻപോകവെ ചീറിപ്പാഞ്ഞെത്തിയ ടെമ്പോ ട്രാവലർ ഇടിച്ച് തെറിപ്പിച്ചു; റോണി സാമുവേലിന്റെ അകാല വിയോ​ഗത്തിൽ വിതുമ്പി ബെംഗളൂരുവിലെ മലയാളി സമൂഹം

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: സുഹൃത്തിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻപോകുന്നതിനിടെ മലയാളിവിദ്യാർത്ഥി ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു. ആലപ്പുഴ മാവേലിക്കര ചെറുകോൽ തുള്ളപറമ്പിൽ ടി.ടി. സാമുവേലിന്റെയും ഷൈനിയുടെയും മകൻ റോണി സാമുവേൽ (21) ആണ് മരിച്ചത്. ഹെന്നൂർറോഡ് കണ്ണൂരുവിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് അപകടം.ബെംഗളൂരുവിൽ സ്ഥിരതാമസമാണ് റോണിയുടെ കുടുംബം. മാറത്തഹള്ളി ന്യൂ ഹൊറിസോൺ കോളേജ് മൂന്നാംവർഷ ബി.ബി.എം. വിദ്യാർത്ഥിയാണ് റോണി.

രാമമൂർത്തി നഗറിലെ വീട്ടിൽനിന്ന് സുഹൃത്തിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻപോകുന്നതിനിടെ റോണിയുടെ ബൈക്കിൽ ടെമ്പോ ട്രാവലർ ഇടിക്കുകയായിരുന്നു. നടുവിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ റോണിയെ പിറകേവന്ന കാർയാത്രക്കാർ കമ്മനഹള്ളിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബൈക്കിൽ ഇടിച്ച ടെമ്പോ ട്രാവലർ നിർത്താതെപോയി. സംഭവത്തിൽ പൊലീസ് കേസെടുത്തു.

ശവസംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് പൈ ലേഔട്ട് ബെഥേൽ മാർത്തോമാപള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ. സഹോദരി: റിനി സാമുവേൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP