Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വർണ്ണക്കടത്തു കേസിൽ പുതിയ നീക്കവുമായി കസ്റ്റംസ് അധികൃതർ; നയതന്ത്ര ബാഗേജിൽ ആകെ എത്ര ഖുർആൻ വന്നുവെന്ന കണക്കെടുത്തു; ഖുർആന്റെ തൂക്കവും അളന്നത് ഒപ്പം സ്വർണം ഒളിച്ചു കടത്തിയോ എന്നു കണ്ടെത്താൻ വേണ്ടി തന്നെ; മാർച്ച് നാലിന് കോൺസൽ ജനറലിന്റെ പേരിൽ വന്ന പാക്കേജിന് ബില്ലിൽ രേഖപ്പെടുത്തിയ തൂക്കം 4478 കിലോ; ഖുറാനിലെ കണക്കുകൂട്ടൽ പിഴച്ചാൽ വെള്ളം കുടിക്കേണ്ടി വരിക മന്ത്രി കെ ടി ജലീൽ തന്നെ

സ്വർണ്ണക്കടത്തു കേസിൽ പുതിയ നീക്കവുമായി കസ്റ്റംസ് അധികൃതർ; നയതന്ത്ര ബാഗേജിൽ ആകെ എത്ര ഖുർആൻ വന്നുവെന്ന കണക്കെടുത്തു; ഖുർആന്റെ തൂക്കവും അളന്നത് ഒപ്പം സ്വർണം ഒളിച്ചു കടത്തിയോ എന്നു കണ്ടെത്താൻ വേണ്ടി തന്നെ; മാർച്ച് നാലിന് കോൺസൽ ജനറലിന്റെ പേരിൽ വന്ന പാക്കേജിന് ബില്ലിൽ രേഖപ്പെടുത്തിയ തൂക്കം 4478 കിലോ; ഖുറാനിലെ കണക്കുകൂട്ടൽ പിഴച്ചാൽ വെള്ളം കുടിക്കേണ്ടി വരിക മന്ത്രി കെ ടി ജലീൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്തു കേസിലെ അന്വേഷണം മുറുകവേ അസാധാരണ നീക്കവുമായി കസ്റ്റംസ്. നയതന്ത്ര ബാഗേജിൽ ആകെ എത്ര ഖുർആൻ വന്നുവെന്ന് അറിയാൻ വേണ്ടി കണക്കെടുത്തു. ഇതിനായി നയതന്ത്ര ബാഗേജ് വഴി വന്ന ഖുർആന്റെ തൂക്കവും പരിശോധിച്ചു. ഖുർആൻ പാക്കറ്റുകൾക്കൊപ്പം മറ്റെന്തെങ്കിലും വന്നോയെന്നു പരിശോധിക്കുകയാണ് കസ്റ്റംസിന്റെ ലക്ഷ്യം. പ്രധാനമായും സ്വർണം കടത്തിയോ എന്ന ആക്ഷേപം തന്നെയാണ് ഇവിടെ പരിശോധിക്കുന്നത്. ഇതിനായി ഖുർആൻ വന്ന ബാഗേജിന്റെ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തി.

ബില്ലിൽ രേഖപ്പെടുത്തിയ തൂക്കം 4478 കിലോയാണ്. ഇതിന്റെ ബിൽ മന്ത്രി കെ.ടി. ജലീൽ തന്നെ വെളിപ്പെടുത്തിയിരുന്നു. ബാഗേജിൽ വന്ന ഒരു ഖുർആന്റെ തൂക്കം 567 ഗ്രാം ആണെന്ന് വ്യക്തമായിട്ടുണ്ട്. ആകെ വന്നത് 250 പാക്കറ്റ് ആണ്. ഒരു പാക്കറ്റിന്റെ തൂക്കം 17 .9 കിലോഗ്രാമാണ്. ഒരു പാക്കറ്റിൽ 31 ഖുർആൻ വച്ച് 7750 ഖുർആൻ കാണണമെന്നാണ് ഏകദേശ കണക്ക്.

32 പാക്കറ്റുകൾ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സി ആപ്ടിന്റെ ഓഫീസിൽ എത്തിച്ചതായി വ്യക്തമാക്കിയിരുന്നു. ബാക്കിയുള്ള പാക്കറ്റുകൾ എവിടെ എത്തി എന്നതു സംബന്ധിച്ചും ഇവയുടെ വിതരണം ഏതു രീതിയിലായിരുന്നു എന്നതിനെക്കുറിച്ചും കസ്റ്റംസ് വിവരങ്ങൾ ശേഖരിക്കുകയാണ്. ബാഗേജ് വഴി വന്ന മുഴുവൻ ഖുർ ആനും കണ്ടെത്താൻ ശ്രമം നടത്തുന്നുണ്ട്. ബാഗേജ് വഴി ഖുർആൻ വന്നതു സംബന്ധിച്ച് വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ കൂടിയാണിത്.

അതേസമയം സി ആപ്റ്റ് വഴി മതഗ്രന്ഥങ്ങൾ വിതരണം ചെയ്ത സംഭവം വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ. കോൺസുലേറ്റ് മസ്ജിദുകളിൽ നൽകാൻ പറഞ്ഞ വിശുദ്ധ മതഗ്രന്ഥത്തിന്റെ കോപ്പികൾ ഭദ്രമായി മലപ്പുറത്തെ രണ്ട് സ്ഥാപനങ്ങളിൽ ഉണ്ടെന്നും നൽകാൻ പാടില്ലെങ്കിൽ കോൺസുലേറ്റിനെ തിരിച്ചേൽപ്പിക്കുമെന്നും കെ ടി ജലീൽ നേരത്തെ അറിയിച്ചിരുന്നു. അതിനിടെ യുഎഇയിലേക്കും സൗദിയിലേക്കും വരെ ഖൂർആൻ കയറ്റുമതി ചെയ്യുന്നത് മലപ്പുറത്തെ തിരൂരങ്ങാടിയിൽ നിന്നാണെന്ന വാർത്തകളും പുറത്തുവന്നിരുന്നു. 1883 മുതൽ യുഎഇയിലേക്കും സൗദിയിലേക്കും വിശുദ്ധ ഗ്രന്ഥം അച്ചടിച്ച് കയറ്റുമതി ചെയ്യുന്നത് തിരൂരങ്ങാടിയിലെ പ്രസിൽ നിന്നാണ്.

അതിനിടെ കെ ടി ജലീലിനെതിരെ കേന്ദ്രസർക്കാറും അന്വേഷണം നടത്തുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. അതിനിടെ ജലീലിനെതിരെ വിദേശസഹായ നിയന്ത്രണ നിയമപ്രകാരം അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് കൊച്ചിയിലെ കസ്റ്റംസ് പ്രീവന്റീവ് കമ്മിഷണറേറ്റ് കേന്ദ്ര സർക്കാരിന് നൽകിയ റിപ്പോർട്ടിൽ അവശ്യപ്പെടുന്നത്. റിപ്പോർട്ട് ധനമന്ത്രാലയത്തിൽ എത്തിയതായാണ് അറിവ്. ഇത് പരിശോധിച്ച് ഉടൻ കേന്ദ്ര സർക്കാർ യുക്തമായ തീരുമാനം എടുക്കും. മന്ത്രിയെ പുറത്താക്കേണ്ട സ്ഥിതി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഖൂർആനെ പിടിച്ച് ജലീൽ പറയുന്നതൊന്നും വിശ്വസനീയമല്ലെന്ന് തന്നെയാണ് വിലയിരുത്തൽ. മലപ്പുറത്ത് നിന്ന് പ്രിന്റ് ചെയ്ത് അയയ്ക്കുന്ന ഖൂർആൻ എന്തിനാണ് ഇറക്കുമതി ചെയ്യുന്നതെന്ന ചോദ്യവും പ്രസക്തമാണ്. സി എച്ച് പ്രസിനെ പോലെ നിരവധി പ്രസുകളിൽ തിരൂരങ്ങാടിയിൽ ഖൂർആൻ പ്രിന്റ് ചെയ്യുന്നുണ്ട്. ഇതും ജലീലിന്റെ വാദങ്ങളെ പൊളിക്കുന്നു.

മലപ്പുറത്തേക്ക് തിരുവനന്തപുരത്ത് നിന്ന് ഖൂർആൻ വാഹനത്തിൽ എത്തിക്കേണ്ട ഒരു സാഹചര്യവും ഇല്ലെന്നതാണ് വസ്തുത. അതിനിടെ ഇ.ഡി.യുടെ കസ്റ്റഡിയിലുള്ള സ്വപ്നയുടെയും മറ്റും സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള പ്രാരംഭനടപടികളായി. വിവിധ ബാങ്കുകളിൽനിന്ന് ഇവരുടെ ഇടപാടുകളെപ്പറ്റിയുള്ള കാര്യങ്ങൾ ശേഖരിച്ചു. എൻ.ഐ.എ.യുടെ എഫ്.ഐ.ആർ. പ്രകാരംതന്നെ ഈ നടപടികൾ തുടങ്ങാനാവും. പ്രതികളുടെ സാമ്പത്തികനേട്ടവും വിദേശനിക്ഷേപം ഉണ്ടോയെന്നതും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷിക്കും.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു ജലീലിനെ ചോദ്യം ചെയ്യാനോ മറ്റു നടപടികൾക്കോ എൻഐഎയ്ക്ക് മുന്നിൽ തടസവും വരില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ജലീലിന്റെ രാജി എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്. മന്ത്രി എന്ന നിലയിൽ ജലീൽ യുഎഇ കോൺസുലെറ്റുമായി ഇടപെട്ട രീതികൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

ഒരു മന്ത്രിക്ക് ചേരാത്ത വിധത്തിൽ എല്ലാ പ്രോട്ടോക്കോളും തെറ്റിച്ചാണ് മറ്റൊരു രാജ്യമായ യുഎഇയുമായി ജലീൽ ഇടപെട്ടത് എന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനു ബോധ്യം വന്നിട്ടുണ്ട്. മന്ത്രിമാർ നയതന്ത്ര കാര്യാലയ ചടങ്ങുകളിൽ പങ്കെടുക്കണമെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടണം. സംസ്ഥാന പൊതുഭരണ വകുപ്പ് പ്രോട്ടോക്കോൾ വിഭാഗം വഴിയാണ് അനുമതി തേടേണ്ടത്. കോൺസുലേറ്റുകൾക്കു സംസ്ഥാന സർക്കാർ പ്രതിനിധിയെ ക്ഷണിക്കാനും പ്രോട്ടോക്കോൾ വിഭാഗത്തെ സമീപിക്കണം. ഇതെല്ലാം ജലീൽ കാറ്റിൽപ്പറത്തുകയാണ് ചെയ്തത്. ഇത് എന്തിനു വേണ്ടിയാണ് എന്ന അന്വേഷണമാണ് വിദേശകാര്യാ മന്ത്രാലയം നടത്തുന്നത്. ഇതിനു ചുവടുപിടിച്ചുള്ള അന്വേഷണമാണ് സ്വർണ്ണക്കടത്ത് കേസിൽ എൻഐഎയും നടത്തുന്നത്.

ജലീലിന്റെ വകുപ്പിന് കീഴിലുള്ള സി ആപ്റ്റിന്റെ വണ്ടികൾ സ്വർണ്ണക്കടത്തിനു ഉപയോഗിച്ചോ എന്ന അന്വേഷണം എൻഐയും നടത്തുന്നുണ്ട്. നിലവിൽ കസ്റ്റംസ് ആണ് ഇത് അന്വേഷിക്കുന്നത്. യുഎഎ കോൺസുലേറ്റിൽ നിന്നും സിആപ്റ്റിലേക്ക് വന്ന പാഴ്‌സലിൽ ഖുറാൻ ആയിരുന്നെന്നും ഇത് തന്റെ മണ്ഡലത്തിലേക്ക് അയച്ചു എന്നാണ് ജലീൽ തന്നെ വ്യക്തമാക്കിയത്. യുഎഇ കോൺസുലെറ്റിൽ നിന്നും റംസാൻ കിറ്റുകൾ വാങ്ങി തന്റെ മണ്ഡലത്തിൽ വിതരണം ചെയ്തുവെന്നും ജലീൽ സമ്മതിച്ചിട്ടുണ്ട്. ഒരു സംസ്ഥാന മന്ത്രി എന്ന നിലയിൽ മന്ത്രിയുടെ പ്രോട്ടോക്കോൾ ലംഘനം തെളിയിക്കുന്നതാണ് ഈ രണ്ടു ഇടപാടുകളും. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു സംശയ നിഴലിലാണ് നിലവിൽ യുഎഇ കോൺസുലേറ്റ്. ഈ കോൺസുലെറ്റുമായാണ് മന്ത്രി ജലീൽ ജലീൽ നേരിട്ട് ഇടപെട്ടിരിക്കുന്നത്. യുഎഐ കോൺസുലെറ്റിൽ നിന്നും സി ആപ്റ്റ് വഴി മലപ്പുറത്തേക്ക് പോയ പാക്കറ്റുകൾ ഖുറാൻ ആണെന്ന് മന്ത്രി ജലീൽ പറയുന്നുണ്ടെങ്കിലും ഇതും സംശയാസ്പദമായി നിലനിൽക്കുകയാണ്. ഇതെല്ലാം തന്നെ കേന്ദ്രം സംസ്ഥാനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP