Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബെർലിൻ റെസ്റ്റോറന്റിൽ വച്ചു കണ്ടപ്പോഴേ ബ്രാഡ് പിറ്റിന്റെ മനസ്സിൽ കയറി; 68 കാരനായ റെസ്റ്റോറന്റ് ഉടമയെ തേച്ച് 56 കാരനായ ഹോളിവുഡ് സൂപ്പർസ്റ്റാറിനെ പിടിച്ച് അതിസുന്ദരിയായ 27 കാരി; ആഞ്ചില ജോളിയെ ഉപേക്ഷിച്ച ബ്രാഡ് പിറ്റിന്റെ പുതിയ കാമുകി ഇതാ ഇവിടെയുണ്ട്

ബെർലിൻ റെസ്റ്റോറന്റിൽ വച്ചു കണ്ടപ്പോഴേ ബ്രാഡ് പിറ്റിന്റെ മനസ്സിൽ കയറി; 68 കാരനായ റെസ്റ്റോറന്റ് ഉടമയെ തേച്ച് 56 കാരനായ ഹോളിവുഡ് സൂപ്പർസ്റ്റാറിനെ പിടിച്ച് അതിസുന്ദരിയായ 27 കാരി; ആഞ്ചില ജോളിയെ ഉപേക്ഷിച്ച ബ്രാഡ് പിറ്റിന്റെ പുതിയ കാമുകി ഇതാ ഇവിടെയുണ്ട്

സ്വന്തം ലേഖകൻ

ഹോളിവുഡിൽ നിന്നൊരു പ്രണയകഥ. ബ്രാഡ് പിറ്റ് തന്റെ പുതിയ കാമുകിയെ കണ്ടുമുട്ടിയത് അവരുടെ ഭർത്താവിന്റെ റെസ്റ്റോറന്റിൽ വച്ചാണെന്ന് റിപ്പോർട്ട്. ഒറ്റനോട്ടത്തിൽ തന്നെ 27 കാരിയായ നിക്കോളെ പോടുരാൽസ്‌കി 56 കാരനായ ബ്രാഡ് പിറ്റിന്റെ മനസ്സ് കീഴടക്കി. 2009-ൽ ക്വിന്റിൻ ടരാന്റിനോ സംവിധാനം ചെയ്ത ഇൻഗ്ലോറിയസ് ബാസ്റ്റെർഡ്സ് എന്ന സിനിമയുടെ ചിത്രീകരണം ജർമ്മനിയിൽ നടക്കുന്നതിനിടയിലാണ് ബ്രാഡ് പിറ്റ് ബ്രോക്കർട്ട് റെസ്റ്റോറന്റ് ഉടമയായ റോളണ്ട് മേരിയെ പരിചയപ്പെടുന്നത്.

പിന്നീട് കഴിഞ്ഞവർഷം അവസാനമാണ് ബ്രാഡ് പിറ്റ് അവിടേക്ക് തിരിച്ചുവരുന്നത്. തന്റെ മറ്റൊരു ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടായിരുന്നു ഇത്തവണ അദ്ദേഹം ജർമ്മനിയിലെത്തുന്നത്. ഈ രണ്ടാം വരവിലാണ് ഓഗസ്റ്റ് മാസത്തിലെ ഒരു രാത്രി അദ്ദേഹം നിക്കോളയെ ആദ്യമായി കാണുന്നത്. തന്റെ മുൻ ഭാര്യ ആഞ്ചെലിന ജോളിയുമായുള്ള രൂപ സദൃശ്യമായിരുന്നത്രെ പിറ്റിനെ അവരിലേക്ക് ആദ്യം ആകർഷിച്ചത്.

ഏതാനും ആഴ്‌ച്ചകൾക്ക് ശേഷം, ഫാഷൻ മോഡൽ കൂടിയായ നിക്കോളെ ലോസ് ഏഞ്ചലസിൽ ഒരു ഫോട്ടോ ഷൂട്ടിനായി എത്തുന്നു. അവിടെവെച്ച് വീണ്ടും ബ്രാഡിനെ കണ്ടുമുട്ടുന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ, ഇന്ന്, ബ്രാഡ് പിറ്റും നിക്കോളയും പ്രണയത്തിലാണ്. ഇപ്പോൾ അവർ തെക്കൻ ഫ്രാൻസിലെ ഷറ്റേയു മിരാവലിൽ ബ്രാഡ് വാങ്ങിയിട്ടുള്ള ഒരു എസ്റ്റേറ്റിൽ ഒഴിവുകാലം ആസ്വദിക്കുകയാണ്. മുൻ ഭാര്യ ഏയ്ഞ്ചലിനയുമൊത്ത് 2011-ൽ 67 മില്ല്യൺ ഡോളറിനാണ് ബ്രാഡ് ഈ എസ്റ്റേറ്റ് വാങ്ങിയത്.

നിക്കോളെ ഇപ്പോഴും വിവാഹിതയായി തന്നെ തുടരുകയാണ്. അവർക്ക് റോളണ്ടിൽ ഏഴുവയസ്സുള്ള ഒരു മകനുമുണ്ട്. നേരത്തേ ബെർലിനിൽ സ്‌കൂൾ വിദ്യാഭ്യാസം ആരംഭിച്ചെങ്കിലും ഈ മാസം ആദ്യം ആ കുട്ടിയെ ബെവെർലി ഹിൽസിൽ നിക്കോളയോടൊപ്പം കണ്ടിരുന്നു. നിക്കോളയുടെ ബന്ധത്തെക്കുറിച്ചറിയാൻ ചില മാധ്യമങ്ങൾ അവരുടെ ഭർത്താവ് റോളണ്ടുമായി ബന്ധപ്പെട്ടു എങ്കിലും മറുപടിയൊന്നും നൽകാതെ റോളണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു.

തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിയാണ് റോളണ്ട് എന്നാണ് അയാളുടെ സുഹൃത്തുക്കൾ പറയുന്നത്. എന്തും പോസിറ്റീവ് ആയി കാണുന്ന മനുഷ്യൻ. പല തവണ വിവാഹം കഴിച്ചിട്ടുള്ള അയാൾക്ക് അഞ്ച് മക്കളുമുണ്ട്. 1853 മുതൽ നിലനിൽക്കുന്ന ബോർക്കാർട്ട് റെസ്റ്റോറന്റ് ജർമ്മനിയുടെ തലസ്ഥാനം സന്ദർശിക്കുന്ന സെലിബ്രിറ്റികൾക്കും രാഷ്ട്ര നായകർക്കും ഒക്കെ പ്രിയപ്പെട്ട ഒരിടമാണ്. അമേരിക്കൻ മുൻ പ്രസിഡണ്ട് ബാരക്ക് ഒബാമ, ഏയ്ഞ്ചെലാ മാർക്കെൽ, മഡോണ തുടങ്ങിയവരൊക്കെ ഇവിടെത്തെ ഭക്ഷണം ആസ്വദിച്ചിട്ടുള്ളവരാണ്.

ജർമ്മനിയിലെ പുരാതന വ്യവസായ മേഖലയായ റുറിൽ ആണ് ജനനമെങ്കിലും പോളിഷ് പാരമ്പര്യമാണ് നിക്കോളയ്ക്കുള്ളത്. ഫാഷൻ രംഗത്ത് പേരെടുത്ത നിക്കോളെ ന്യുയോർക്ക്, പാരിസ്, മിലൻ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ഫാഷൻ ഷോകൾ നടത്തിയിട്ടുണ്ട്. എല്ലെ, കോസ്മോപൊളിറ്റൻ, മാരി ക്ലെയർ തുടങ്ങിയ മാസികകളുടെ മുഖചിത്രത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ പതിമൂന്നാം വയസ്സിലാണ് നിക്കോളെ ഫാഷൻ രംഗത്ത് പ്രവേശിക്കുന്നത്.

അതിനിടയിൽ മുൻ ഭാര്യ ഏയ്ഞ്ചലിന തങ്ങളുടെ ആറു മക്കളിൽ അഞ്ചുപേരുമായി ലണ്ടനിലേക്ക് താമസം മാറ്റുന്നതിൽ ബ്രാഡ് പിറ്റ് അസ്വസ്ഥനാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ലോസ് ഏഞ്ചലസിൽ താമസിക്കുന്ന പിറ്റിന് തന്റെ മക്കളെ കാണുവാൻ ബുദ്ധിമുട്ടുണ്ടാകും എന്നതാണ് ഇതിന് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP