Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോവിഡ് കാലത്ത് ഉപരി പഠനത്തിന് കേരളത്തിൽ അവസരമൊരുക്കാൻ സർക്കാർ; സ്വാശ്രയ മേഖലയിൽ 7000 ഡിഗ്രി, പി.ജി സീറ്റുകൾ കൂടി അനുവദിച്ചു

കോവിഡ് കാലത്ത് ഉപരി പഠനത്തിന് കേരളത്തിൽ അവസരമൊരുക്കാൻ സർക്കാർ; സ്വാശ്രയ മേഖലയിൽ 7000 ഡിഗ്രി, പി.ജി സീറ്റുകൾ കൂടി അനുവദിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് കാലത്ത് ഉപരി പഠനത്തിന് വിദ്യാർത്ഥികൾക്ക് കേരളത്തിൽ തന്നെ അവസരമൊരുക്കാൻ ഡിഗ്രി, പി.ജി കോഴ്‌സുകൾക്ക് കൂടുതൽ സീറ്റുകൾ അനുവദിച്ചു. ഇത്തവണ മുതൽ ഏഴായിരത്തോളം ഡിഗ്രി, പിജി സീറ്റുകൾ കൂടി ലഭ്യമാകും. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ സ്വാശ്രയ ആർട്‌സ് ആൻഡ് സയൻസ് കോളജുകളിൽ പുതിയ കോഴ്‌സുകളും സീറ്റ് വർധനയും അനുവദിച്ചു സർക്കാർ ഉത്തരവിറക്കി.

സർക്കാർ, എയ്ഡഡ് കോളജുകളിലെ ഡിഗ്രി, പിജി കോഴ്‌സുകളിൽ 10-20 % സീറ്റ് കൂട്ടി നേരത്തേ ഉത്തരവിറക്കിയിരുന്നു.ഇതിന് പിന്നാലെയാണ് സ്വാശ്രയ മേഖലയിലും സീറ്റ് വർദ്ധന നടപ്പിലാക്കിയത്. സ്വാശ്രയ കോഴ്‌സ് അനുവദിക്കാൻ 16 വ്യവസ്ഥകൾ സർക്കാർ ഉത്തരവിൽ പറയുന്നു. ഇവ പാലിക്കാമെന്നു സർക്കാരുമായി സ്വാശ്രയ മാനേജ്‌മെന്റുകൾ കരാർ ഒപ്പു വയ്ക്കണം. കേരള ഒഴികെ മൂന്നു സർവകലാശാലകളും പുതിയ കോഴ്‌സുകളുടെ സീറ്റിന്റെ എണ്ണം അറിയിച്ചിരുന്നു. കേരളയിൽ പുതിയ കോഴ്‌സുകൾക്കു സീറ്റ് തീരുമാനിക്കും മുൻപു സർക്കാരിന്റെ അനുമതി തേടണമെന്നു വ്യക്തമാക്കിയിട്ടുണ്ട്.

കേരളയ്ക്കു കീഴിലുള്ള 42 സ്വാശ്രയ ആർട്‌സ് ആൻഡ് സയൻസ് കോളജുകളിൽ പുതിയ കോഴ്‌സും 10 സ്വാശ്രയ കോളജുകളിൽ സ്ഥിരം സീറ്റ് വർധനയുമാണ് അനുവദിച്ചത്. എംജിയിൽ 50 സ്വാശ്രയ കോളജുകളിൽ പുതിയ കോഴ്‌സും അധിക സീറ്റും അനുവദിച്ചു. കാലിക്കറ്റിൽ 98 കോളജുകളിലും കണ്ണൂർ സർവകലാശാലയിൽ 37 കോളജുകളിലും പുതിയ കോഴ്‌സ് അനുവദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP