Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓണക്കാല കച്ചവടത്തിനായി മുഖം മിനുക്കി ബവ്ക്യൂ ആപ്പ്; ഇഷ്ടമുള്ള ഔട്ട്ലെറ്റ് തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് അവസരം

ഓണക്കാല കച്ചവടത്തിനായി മുഖം മിനുക്കി ബവ്ക്യൂ ആപ്പ്; ഇഷ്ടമുള്ള ഔട്ട്ലെറ്റ് തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് അവസരം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഓണക്കാല കച്ചവടത്തിനായി മുഖം മിനുക്കി ബവ്ക്യൂ ആപ്പ്. ഇനിമുതൽ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള മദ്യ ഔട്ട്ലറ്റ് തിരഞ്ഞെടുക്കാനാകും. ഈ രീതിയിൽ ബവ്ക്യൂ ആപ്പ് പരിഷ്കരിച്ചു. ഗൂഗിളിന്റെയും ആപ്പിളിന്റെയും അനുമതി ലഭിച്ചാൽ പുതിയ പരിഷ്ക്കാരങ്ങൾ നാളെ മുതൽ നടപ്പിലാകും. ഓണക്കാലം കഴിഞ്ഞാലും ഈ രീതി തുടരുമെന്ന് അധികൃതർ അറിയിച്ചു. ബിവറേജസ് കോർപ്പറേഷന് ഇതിലൂടെ നേട്ടമുണ്ടാകും എന്നാണ് കണക്കുകൂട്ടൽ.

മാറ്റങ്ങൾ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നു കമ്പനി അധികൃതർ അറിയിച്ചു. ഗൂഗിൾ അനുമതി ഇന്നു ലഭിക്കുമെന്നാണ് പ്രതീക്ഷ. ആപ് സ്റ്റോറിലും ബീറ്റ അപ്രൂവൽ കിട്ടി. ഇനി പ്രൊഡക്‌ഷൻ അപ്രൂവൽ കിട്ടണം. പുതിയ മാറ്റങ്ങൾ വരുന്നതോടെ ഉപഭോക്താക്കൾ കൂടുമെന്നു ബവ്ക്യൂ ആപ്പ് നിർമ്മാതാക്കൾ പറയുന്നു. പ്രതിദിനം ഒരു ലക്ഷംവരെ ഉപഭോക്താക്കൾ വർധിക്കുമെന്നാണു കണക്കുകൂട്ടൽ. ഇന്നലെ 2.80 ലക്ഷം ടോക്കണുകൾ വിതരണം ചെയ്തു. ഓണക്കാലത്ത് പ്രതിദിനം നാല് ലക്ഷം ബുക്കിങ് ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു ഔട്ട്ലറ്റിൽ ദിവസേന 800 പേർക്ക് മദ്യം വിതരണം ചെയ്യും.

ഉപഭോക്താവ് നൽകുന്ന പിൻകോഡിന് അനുസരിച്ച് മദ്യശാലകൾ ആപ്പ് നിർദ്ദേശിക്കുന്ന രീതിയായിരുന്നു ഇതുവരെ. ഉപഭോക്താവ് ബവ്ക്യൂ ആപ്പിൽ പിൻകോഡ് കൊടുക്കുന്ന സമയത്ത് പിൻകോഡിന്റെ ദൂരത്തിൽ വരുന്ന ബാർ, ബവ്റിജസ്, കൺസ്യൂമർ ഫെഡ് ഔട്ട്ലറ്റുകളുടെ വിവരങ്ങൾ കാണാൻ കഴിയും. ഉപഭോക്താവിന്റെ സൗകര്യമനുസരിച്ച് ഇതിൽ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം. ആപ്പിൽ പിൻകോഡ് ഒരിക്കൽ രജിസ്റ്റർ ചെയ്താൽ മാറ്റാൻ കഴിഞ്ഞിരുന്നില്ല. ഉപഭോക്താവിന് ഇനി ഏതു സമയത്തും പിൻകോഡ് മാറ്റാൻ കഴിയും. ബുക്കിങ് സമയം ആപ്പായിരിക്കും തുടർന്നും നിശ്ചയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP