Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജാതി പറയുക തന്നെ വേണം; അത് ജാതി നിലനിൽക്കാനല്ല, ജാതി ഇല്ലാതാക്കാനാണ്; അയ്യൻകാളി ജന്മദിനത്തിൽ നിലപാട് വ്യക്തമാക്കി വി.ടി.ബൽറാം എംഎൽഎ

ജാതി പറയുക തന്നെ വേണം; അത് ജാതി നിലനിൽക്കാനല്ല, ജാതി ഇല്ലാതാക്കാനാണ്; അയ്യൻകാളി ജന്മദിനത്തിൽ നിലപാട് വ്യക്തമാക്കി വി.ടി.ബൽറാം എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

മുന്നോക്കകാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയ നടപടിയിൽ പ്രതികരണവുമായി വി.ടി ബൽറാം എംഎൽഎ. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി.ടി.ബൽറാമിന്റെ പ്രതികരണം. ദാരിദ്ര്യത്തെ അതിജീവിക്കുന്ന കാര്യത്തിൽ ഏറ്റവും പ്രതിബന്ധമാവുന്നതും ജാതി തന്നെയാണ്. അധികാര വ്യവസ്ഥകളെ നിർണ്ണയിക്കുന്നതും ജാതി തന്നെയാണ്.സാമൂഹിക നീതി അട്ടിമറിക്കപ്പെടുന്നതും അധികാര പ്രാപ്തിയുള്ള ജാതികളുടെ താത്പര്യാനുസരണമാണ്. അതുകൊണ്ട് ജാതി പറയുക തന്നെ വേണം.- ബൽറാം കുറിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഈ 2020 ലും ജാതി ഒരു സാമൂഹിക യാഥാർത്ഥ്യമായി ഇവിടെ നിലനിൽക്കുന്നുണ്ട്.
ജാതീയമായ വിവേചനങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും അനുഭവപ്പെടുന്നുണ്ട്.
ജാതി സൃഷ്ടിച്ച പിന്നാക്ക, മുന്നോക്കാവസ്ഥകൾ നിലനിൽക്കുന്നുണ്ട്.
മനുഷ്യന്റെ ദാരിദ്ര്യത്തിന് പിന്നിലും ഏറ്റവും നിർണ്ണായക ഘടകമാവുന്നത് ഇന്നും ജാതി തന്നെയാണ്.
ആ ദാരിദ്ര്യത്തെ അതിജീവിക്കുന്ന കാര്യത്തിൽ ഏറ്റവും പ്രതിബന്ധമാവുന്നതും ജാതി തന്നെയാണ്.
അധികാര വ്യവസ്ഥകളെ നിർണ്ണയിക്കുന്നതും ജാതി തന്നെയാണ്.
സാമൂഹിക നീതി അട്ടിമറിക്കപ്പെടുന്നതും അധികാര പ്രാപ്തിയുള്ള ജാതികളുടെ താത്പര്യാനുസരണമാണ്.
അതുകൊണ്ട് ജാതി പറയുക തന്നെ വേണം. അത് ജാതി നിലനിൽക്കാനല്ല, ജാതി ഇല്ലാതാക്കാനാണ്. ജാതി സൃഷ്ടിച്ച അനീതിയും അസമത്വവും ഇല്ലാതാക്കാനാണ്.
കേരളീയ സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിന്, അധസ്ഥിത വിഭാഗങ്ങളുടെ അധികാര പങ്കാളിത്തത്തിന്, നമ്മുടെ നീതി സങ്കൽപ്പങ്ങൾക്ക്, വിദ്യാഭ്യാസ, കാർഷിക വിപ്ലവങ്ങൾക്ക്, അടിത്തറ പാകിയ മഹാനായ അയ്യൻകാളിയുടെ ജന്മദിനത്തിൽ അദ്ദേഹത്തെ ആദരവോടെ ഓർക്കുന്നു.

 

ഈ 2020 ലും ജാതി ഒരു സാമൂഹിക യാഥാർത്ഥ്യമായി ഇവിടെ നിലനിൽക്കുന്നുണ്ട്. ജാതീയമായ വിവേചനങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും...

Posted by VT Balram on Thursday, August 27, 2020

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP