Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ് കേസ് അന്വേഷണം ഭീകരവിരുദ്ധ സ്വാഡിന്; ക്രൈംബ്രാഞ്ചിൽ നിന്ന് കേസ് ഉടൻ ഭീകരവിരുദ്ധ സ്വാഡ് ഏറ്റെടുക്കും; കർണാടക പൊലീസ് കസ്റ്റഡിയിലുള്ള രവി പൂജാരിയെ ചുറ്റിപ്പറ്റിയും അന്വേഷണം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ബ്യൂട്ടി പാർലർ വെടിവയ്പ് കേസ് ഭീകരവിരുദ്ധ സ്‌ക്വാഡിന് കൈമാറി. നടി ലീനാ മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിൽ വെടിവയ്പ് നടത്തിയതുമായി ബന്ധപ്പെട്ട കേസുകളാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കുക.

രവി പൂജാരി മുഖ്യപ്രതിയായ കേസാണിത്. എറണാകുളം ക്രൈംഞ്ച്രാണ് കേസ് അന്വേഷിച്ചിരുന്നത്. തുടരന്വേഷണമാകും ഭീതരവിരുദ്ധ സ്‌ക്വാഡ് നടത്തുക. രവി പൂജാരിയുടെ ക്വട്ടേഷൻ പ്രകാരമാണ് വെടിവയ്പ് നടന്നതെന്നായിരുന്നു നേരത്തേ അന്വേഷണ സംഘം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

കേസിലെ തീവ്രവാദ ബന്ധം സംബന്ധിച്ചായിരിക്കും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കുക. രവി പൂജാരിയുമായി ബന്ധപ്പെട്ടും വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്. നിലവിൽ കർണാടക പൊലീസിന്റെ കസ്റ്റഡിയിലാണ് രവി പൂജാരി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP