Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓണാഘോഷത്തിന്റെ ഭാഗമായി പാവപ്പെട്ടവർക്ക് ഭക്ഷണം നൽകി ആംവേ

ഓണാഘോഷത്തിന്റെ ഭാഗമായി പാവപ്പെട്ടവർക്ക് ഭക്ഷണം നൽകി ആംവേ

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിലെ നിരാലംബരായ 3000ത്തോളം ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്ത് ആംവേ. ഓണാഘോഷത്തിന്റെ ഭാഗമായി ആംവേ ഇന്ത്യ സംഘടിപ്പിച്ച വെർച്വൽ കുക്ക്-എലോംഗ് സെഷനീലൂടെ പാകം ചെയ്ത ഭക്ഷണമാണ് ആളുകൾക്ക് വിതരണം ചെയ്തത്. നേരിട്ടുള്ള വിൽപ്പനക്കാരെയും ഉപഭോക്താക്കളെയും എളുപ്പമുള്ള പാചകക്കുറിപ്പുകൾ പരീക്ഷിക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് ആംവേ ഇന്ത്യ ഈ അവസരം ആഘോഷിച്ചത്. ആംവേയുടെ ക്വീൻ കുക്ക് വെയർ ഉപയോഗിച്ചാണ് വെർച്വൽ കുക്ക്-എലോംഗ് സെഷൻ നടത്തിയത്. പങ്കെടുത്ത ഓരോ ആളും രുചികരവും ആരോഗ്യകരവുമായ ഭക്ഷണം പാകം ചെയ്ത്, അത് അവരവരുടെ വീടുകൾക്ക് സമീപമുള്ള പാവപ്പെട്ടവർക്കിടയിൽ വിതരണം ചെയ്യുകയായിരുന്നു. 400ഓളം പേർ പങ്കെടുത്ത പരിപാടിയിൽ കേരളത്തിലൊട്ടാകെ 3000ത്തോളം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.

കോവിഡ്19 ആരോഗ്യ പ്രതിസന്ധിയെ നേരിടുന്നതിനിടയിലും, എല്ലാവരും ഒത്തുചേർന്ന് ഓണം ആഘോഷിക്കുക എന്ന ആശയത്തിലാണ് വെർച്വൽ ആയി പരിപാടി സംഘടിപ്പിച്ചതെന്ന് ആംവേ ഇന്ത്യ നോർത്ത്, സൗത്ത് റീജണൽ ഹെഡ് ഗുർഷരൺ ചീമ പറഞ്ഞു. സന്തോഷം പങ്കിടാനും ആളുകളെ ഒരുമിച്ച് കൊണ്ടുവരാനുമാണ് ഈ പരിപാടി സംഘടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ അകലത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ കമ്മ്യൂണിറ്റികൾ വളരുന്ന സാഹചര്യത്തിലാണ് ആംവേയുടെ പുതിയ സംരംഭം. ആളുകളെ അവരുടെ താൽപ്പര്യവും അഭിനിവേശവും സമന്വയിപ്പിച്ച് നിരവധി പരിപാടികളിലൂടെ ഒത്തുചേരാൻ അവസരമൊരുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഓണം ഇതിന് ഒരു മികച്ച അവസരമുണ്ടാക്കിയിരിക്കുകയാണ്.

ആരോഗ്യകരമായ പാചക ആവശ്യങ്ങൾക്ക് മികച്ച ഒരു പാചക സഹായിയാണ് ആംവേയുടെ ക്വീൻ കുക്ക് വെയർ. ഇതിന്റെ കാര്യക്ഷമമായ സാങ്കേതികവിദ്യ എണ്ണ ഉപയോഗിക്കാതെ ആരോഗ്യകരവും പോഷകസമൃദ്ധവുമായ വിഭവങ്ങൾ പാചകം ചെയ്യാൻ പ്രാപ്തമാക്കുന്നു. നേരിട്ടുള്ള വിൽപ്പനക്കാരുടെയും ഉപഭോക്താക്കളുടെയും അഭിനിവേശങ്ങളെ അടിസ്ഥാനമാക്കി ഓൺലൈൻ കമ്മ്യൂണിറ്റികൾ നിർമ്മിക്കുന്നതിന് നിരവധി ഡിജിറ്റൽ സംരംഭങ്ങൾ ആംവേ സംഘടിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വിൽപ്പനക്കാരെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നതിൽ ഈ കമ്മ്യൂണിറ്റികൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP