Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബഹ്റൈൻ കെ.എം.സി.സി തണലായി; തമിഴ്‌നാട് സ്വദേശി ജറീന ഉമ്മ നാളെ നാട്ടിലേക്ക് പറക്കും

ബഹ്റൈൻ കെ.എം.സി.സി തണലായി; തമിഴ്‌നാട് സ്വദേശി ജറീന ഉമ്മ നാളെ നാട്ടിലേക്ക് പറക്കും

സ്വന്തം ലേഖകൻ

മനാമ: വാടക നൽകാൻ പണമില്ലാത്തതിനാൽ റൂമിൽ നിന്നു പുറത്താക്കപ്പെട്ട തമിഴ്‌നാട് സ്വദേശിയായ ജറീന ഉമ്മയ്ക്ക് പവിഴദ്വീപിൽ തണലൊരുക്കി ബഹ്റൈൻ കെ.എം.സി.സി. കഴിഞ്ഞ 30 വർഷത്തിലധികമായി ബഹ്റൈനിൽ വീട്ടുജോലികളും മറ്റും ചെയ്ത് കഴിഞ്ഞുവരുന്ന ജറീന ഉമ്മ കൊവിഡിന്റെ പശ്ചാത്തലത്തിലാണ് വരുമാനമില്ലാതെ ദുരിതത്തിലായത്. വാടക നൽകാൻ കഴിയാതെ വന്നതോടെ രോഗിയായ ഉമ്മയുടെ മരുന്നുകളടക്കം റൂമിനികത്തിട്ട് ഉടമ പുറത്താക്കുകയായിരുന്നു. തുടർന്ന് സുഹൃത്തിന്റെ വീടിൽ അഭയം തേടുകയായിരുന്നു.

ഇതിനിടയിലാണ് ബഹ്റൈൻ കെ.എം.സി.സിയുടെ ഹെൽപ് ഡെസ്‌കിലേക്ക് സഹായത്തിനായി കോൾ വരുന്നത്. സംഭവമറിഞ്ഞ് കെ.എം.സി.സിയുടെ നേതാക്കൾ ഇവരെ ബന്ധപ്പെടുകയും കെ.എം.സി.സി നേതാക്കൾ വാടക ഉടമയുമായി സംസാരിക്കുകയും ചെയ്തു. വാടക നിർബന്ധമായും നൽകണമെന്ന് ഉടമ ആവശ്യപ്പെട്ടതോടെ ഇതുവരെയുള്ള വാടക ഭാരവാഹികൾ കളക്റ്റ് ചെയ്ത് നൽകുകയും വാടക വീട്ടിലുണ്ടായിരുന്ന ജറീന ഉമ്മയുടെ സാധനങ്ങളും മരുന്നുകളും തിരിച്ചുനൽകുകയും ചെയ്തു. പിന്നാലെ പ്രായാധിക്യം കാരണം കാഴ്‌ച്ച ശക്തിയടക്കം കുറഞ്ഞുവരുന്ന ജറീന ഉമ്മയെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ബഹ്റൈൻ കെ.എം.സി.സി. ചെന്നൈയിലേക്ക് വിമാന സർവിസ് കുറവായതിനാൽ ഇവരുടെ നാട്ടിലേക്കുള്ള യാത്ര നീളുകയായിരുന്നു. ഒടുവിൽ ചെന്നൈയിലേക്കുള്ള വിമാനം ചാർട്ടേഡ് ചെയ്തതോടെ ഇതിനും പരിഹാരമായി. ഈമാസം 28ന് ബഹ്റൈനിൽ നിന്ന് ചെന്നൈയിലേക്ക് പോകുന്ന ചാർട്ടേഡ് വിമാനത്തിൽ ജറീന ഉമ്മ നാടണയും. ഇവരുടെ ടിക്കറ്റ് ചെലവും ബഹ്റൈൻ കെ.എം.സി.സിയാണ് ഏറ്റെടുത്തത്.

പ്രവർത്തനങ്ങൾക്ക് കെ.എം.സി.സി ബഹ്റൈൻ ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ , സെക്രട്ടറി എം.എ റഹ്മാൻ, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് ഒമാനൂർ, കോഴിക്കോട് ജില്ലാ സെക്രട്ടറി ജെ.പി.കെ തിക്കോടി, കെഎംസിസി ബഹ്റൈൻ ഹെൽപ്പ് ഡസ്‌ക്ക് അംഗം അബ്ദുറഹ്മാൻ മാട്ടൂൽ എന്നിവർ നേതൃത്വം നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP