Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കശ്മീരിലെ ഇന്ത്യാ പാക് അതിർത്തിയിലെ ഗ്രാമങ്ങളിൽ 24 മണിക്കൂറും വൈദ്യുതി എത്തിച്ച് കേന്ദ്ര സർക്കാർ; 74 വർഷത്തെ ചരിത്രത്തിലാദ്യമായി അതിർത്തിയിൽ വൈദ്യുതി എത്തിച്ച് നരേന്ദ്ര മോദി സർക്കാർ: കൈയടിച്ച് ജനങ്ങൾ

കശ്മീരിലെ ഇന്ത്യാ പാക് അതിർത്തിയിലെ ഗ്രാമങ്ങളിൽ 24 മണിക്കൂറും വൈദ്യുതി എത്തിച്ച് കേന്ദ്ര സർക്കാർ; 74 വർഷത്തെ ചരിത്രത്തിലാദ്യമായി അതിർത്തിയിൽ വൈദ്യുതി എത്തിച്ച് നരേന്ദ്ര മോദി സർക്കാർ: കൈയടിച്ച് ജനങ്ങൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കശ്മീരിലെ ഇന്ത്യാ പാക് അതിർത്തിയിലെ ഗ്രാമങ്ങളിൽ 24 മണിക്കൂറും വൈദ്യുതി എത്തിച്ച് കേന്ദ്ര സർക്കാർ ജനഹൃദയങ്ങളിലേക്ക്. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള 74 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കശ്മീരിൽ ഇന്ത്യ-പാക് അതിർത്തിയിലെ നിയന്ത്രണരേഖയ്ക്കു സമീപത്തുള്ള മേഖലകളിൽ 24 മണിക്കൂർ വൈദുതി എത്തുന്നത്. ഇരുട്ടുവീണാൽ വൈദ്യുതി കടന്നു ചില്ലാത്ത ഗ്രാമങ്ങളിൽ വൈദ്യുതി വെളിച്ചം എത്തിച്ച് റെക്കോർഡ് ഇട്ട നരേന്ദ്ര മോദി സർക്കാർ ഇതോടെ ജനഹൃദയങ്ങളിലേക്കാണ് കടന്നു ചെന്നത്.

കുപ്വാര ജില്ലയിലെ കെരാൻ, മാച്ചിൽ പ്രദേശങ്ങളിലാണ് അതിർത്തി വികസനത്തിന്റെ ഭാഗമായി വൈദ്യുതി വിതരണം ആരംഭിച്ചത്. സ്വാതന്ത്ര്യദിനത്തിലാണ് കെരാനിൽ വൈദ്യുതി എത്തിയത്. രണ്ടാംഘട്ടമായി മാച്ചിലിലെ ഗ്രാമങ്ങളിൽ ബുധനാഴ്ചയും വൈദ്യുതി എത്തി. കൂടുതൽ ദുഷ്‌കരമായ മേഖലകളിലേക്കു വൈദ്യുതി എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ഊർജവകുപ്പ്- കശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കനാൽ പറഞ്ഞു. അടുത്ത വർഷത്തോടെ അതിർത്തിമേഖലകളെ തമ്മിൽ ബന്ധിപ്പിക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു.

സന്ധ്യമയങ്ങിയാൽ ഇരുട്ടിലായിരുന്നു ഈ ഗ്രാമങ്ങൾ.ഡീസൽ ജനറേറ്റർ ഉപയോഗിച്ച് മാച്ചിലിലെ 20 ഗ്രാമങ്ങളിൽ വൈകിട്ട് മൂന്നു മണിക്കൂർ മാത്രം വൈദ്യുതി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വൈദ്യുതി ഇവിടെ എത്തുകയായിരുന്നു. ഇനി വൈദ്യുതി ഗ്രിഡുകളിൽനിന്നാണു 24 മണിക്കുർ വിതരണം നടത്തുക. കുപ്വാര ജില്ലാ ആസ്ഥാനത്തുനിന്ന് 65 കിലോമീറ്റർ അകലെയാണ് മാച്ചിൽ. ഇവിടെ ദുർഘടമായ പ്രദേശങ്ങളിൽ തൂണുകൾ സ്ഥാപിക്കുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്ന് അധികൃതർ പറഞ്ഞു.

വർഷത്തിൽ ആറുമാസവും മറ്റിടങ്ങളിൽനിന്ന് ഒറ്റപ്പെട്ട അവസ്ഥയിലായിരിക്കും ഇവിടം. നിയന്ത്രണരേഖയ്ക്കു സമീപത്തായതിനാൽ ഭീകരരുടെ നുഴഞ്ഞുകയറ്റവും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. മിക്കവാറും പാക്ക് ഷെല്ലിങ് ഉണ്ടാകുന്ന മേഖല കൂടിയാണിത്. വൈദ്യുതി എത്തുന്നത് സുരക്ഷാ പ്രവർത്തനങ്ങൾക്കും മുതൽക്കൂട്ടാകുമെന്ന് അധികൃതർ പറഞ്ഞു. നിയന്ത്രണ രേഖയ്ക്കു സമീപത്തു മഞ്ഞുനിറഞ്ഞ ഗ്രാമങ്ങൾ തമ്മിൽ ബന്ധിപ്പിക്കാനും വൈദ്യുതി എത്തിക്കാനുമുള്ള പ്രവർത്തനങ്ങളുടെ ഏകോപനം പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മുകശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹയെയാണ് ഏൽപ്പിച്ചിരിക്കുന്നത്.

ജമ്മു കശ്മീരിലെ വൈദ്യുതി കടന്ന് ചെല്ലാത്ത പ്രദേശങ്ങളിൽ വൈദ്യുതി വിതരണത്തിനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ പാക്കേജായി 4000 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP