Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ; 15 വയസ്സുകാരിയായ മകളെ പിതാവ് പീഡനത്തിനിരയാക്കിയത് നിിരവധി തവണ: പിതാവ് മകളെ പീഡനത്തിനിരയാക്കിയത് കുട്ടിയുടെ മാതാവ് വിദേശത്ത് ജോലി ചെയ്തിരുന്ന സമയത്ത്

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ; 15 വയസ്സുകാരിയായ മകളെ പിതാവ് പീഡനത്തിനിരയാക്കിയത് നിിരവധി തവണ: പിതാവ് മകളെ പീഡനത്തിനിരയാക്കിയത് കുട്ടിയുടെ മാതാവ് വിദേശത്ത് ജോലി ചെയ്തിരുന്ന സമയത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: c മകളെ മദ്യപിച്ചെത്തി സ്ഥിരമായി പീഡനത്തിനിരയാക്കിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല പുളിക്കീഴിലാണ് മകളെ പിതാവ് നിരന്തരം പീഡനത്തിനിരയാക്കിയത്. 15കാരിയായ പെൺകുട്ടിയാണ് പിതാവിന്റെ പീഡനത്തിന് ഇരയായത്. കുട്ടിയുടെ മാതാവ് വിദേശത്ത് ജോലിചെയ്തിരുന്ന സമയത്താണ് മകളെ ഇയാൾ പീഡനത്തിന് ഇരയാക്കിയത്.

മാതാവ് വിദേശത്ത് ജോലിക്ക് പോയതോടെ പെൺകുട്ടിയും ഇളയ സഹോദരനും മാത്രമാണ് പിതാവിനൊപ്പം വീട്ടിൽ ഉണ്ടായിരുന്നത്. അധികം സൗകര്യങ്ങളില്ലാത്ത വീട്ടിൽ ഒരു മുറിയിൽ തന്നെയാണ് എല്ലാവരും ഉറങ്ങിയിരുന്നത്. ഈ തക്കം മുതലാക്കി മദ്യപിച്ചെത്തി ഇയാൾ മകളെ പീഡനത്തിരിയാക്കുക ആയിരുന്നു. ബന്ധുക്കളോട് ആദ്യം പീഡന വിവരം വെളിപ്പെടുത്തിയ പെൺകുട്ടി പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ജോലി കഴിഞ്ഞ് മദ്യപിച്ചെത്തുന്ന പ്രതി പല ദിവസങ്ങളിലും കുട്ടിയെ ഉപദ്രവിക്കുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇയാൾ കഴിഞ്ഞദിവസം പെൺകുട്ടിയുമായി വഴക്കുണ്ടാക്കി. തുടർന്നാണ് വിവരം പെൺകുട്ടി അമ്മയോടും അടുത്ത ബന്ധുക്കളോടും വെളിപ്പെടുത്തിയത്. ബന്ധുക്കളുടെ നിർദേശപ്രകാരം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP