Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എം.ജി. സർവകലാശാല ബിരുദ പ്രവേശനം: സാധ്യത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആദ്യ അലോട്ട്മെന്റ് സെപ്റ്റംബർ 14ന്; സെപ്റ്റംബർ ഏഴുവരെ അപേക്ഷയിലെ തെറ്റു തിരുത്താം; ഓപ്ഷൻ പുനക്രമീകരിക്കാം

എം.ജി. സർവകലാശാല ബിരുദ പ്രവേശനം: സാധ്യത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആദ്യ അലോട്ട്മെന്റ് സെപ്റ്റംബർ 14ന്; സെപ്റ്റംബർ ഏഴുവരെ അപേക്ഷയിലെ തെറ്റു തിരുത്താം; ഓപ്ഷൻ പുനക്രമീകരിക്കാം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ഏകജാലകം(ക്യാപ്) വഴിയുള്ള ബിരുദ പ്രവേശനത്തിന്റെ സാധ്യത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് സെപ്റ്റംബർ ഏഴുവരെ അപേക്ഷയിൽ വന്ന തെറ്റ് തിരുത്തുന്നതിനും വിവരങ്ങളിൽ മാറ്റം വരുത്താനും ഓപ്ഷനുകൾ പുനക്രമീകരിക്കാനും കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും സാധിക്കും.

നിലവിൽ അപ്ലോഡ് ചെയ്ത സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് ആവശ്യമെങ്കിൽ മാറ്റി അപ്ലോഡ് ചെയ്യാം. ഓൺലൈൻ അപേക്ഷയിൽ മാറ്റങ്ങൾ വരുത്തിയ ശേഷം 'സേവ്' ചെയ്ത് അപേക്ഷ 'ഫൈനൽ സബ്മിറ്റ്' ചെയ്യണം. സംവരണ ആനുകൂല്യത്തിനായി പ്രോസ്പെക്ടസിൽ നൽകിയിട്ടുള്ള സാക്ഷ്യപത്രങ്ങളാണ് അപ്ലോഡ് ചെയ്തിരിക്കുന്നതെന്ന് അപേക്ഷൻ ഉറപ്പുവരുത്തണം. ഇതിനു വിരുദ്ധമായി സാക്ഷ്യപത്രം അപ്ലോഡ് ചെയ്താൽ പ്രവേശനം റദ്ദാക്കപ്പെട്ടേക്കാം. എസ്.സി, എസ്.ടി. വിഭാഗത്തിൽപ്പെട്ടവർ ജാതി സർട്ടിഫിക്കറ്റും എസ്.ഇ.ബി.സി., ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർ ജാതി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും(ഒറ്റ ഫയലായി) അല്ലെങ്കിൽ നോൺക്രീമിലെയർ സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം. ഇ.ഡബ്ല്യൂ.എസ്. വിഭാഗക്കാർ ഇൻകം ആൻഡ് അസറ്റ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.

സംവരണാനുകൂല്യം ആവശ്യപ്പെടാത്ത പിന്നാക്കവിഭാഗത്തിൽപ്പെടുന്നവർക്ക് പൊതുവിഭാഗം തിരഞ്ഞെടുക്കുകയോ വരുമാനം എട്ടു ലക്ഷത്തിൽ കൂടുതലായി നൽകിയശേഷം സംവരണം ആവശ്യമില്ലെന്ന ഓപ്ഷൻ തിരഞ്ഞെടുക്കുകയോ ചെയ്യാം. അപേക്ഷന്റെ പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി., രജിസ്റ്റർ നമ്പർ എന്നിവ തിരുത്താനാകില്ല. രജിസ്റ്റർ നമ്പരിന്റെ സ്ഥാപനത്ത് പേര്, പിതാവിന്റെ പേര് എന്നിവ നൽകിയവർക്ക് ഇതു തിരുത്താം. അപേക്ഷകന്റെ പേരിലുള്ള ചെറിയ തെറ്റുകൾ പിന്നീട് പ്രവേശനത്തിനുശേഷം തിരുത്തുന്നതിന് കോളജ് അധികൃതർക്ക് സൗകര്യം ലഭ്യമാക്കുമെന്നതിനാൽ ഹെൽപ്ലൈൻ സഹായം തേടേണ്ടതില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP